Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏതു നിമിഷവും റഷ്യൻ കടന്നുകയറ്റം ഭയന്ന് ഉക്രെയിൻ; അത്യാധുനിക ആയുധങ്ങളോടെ പട്ടാളത്തെ ഉക്രെയിനിലേക്ക് അയച്ച് ബ്രിട്ടൻ; അമേരിക്കൻ സേനയും പുറപ്പെടുന്നു; യൂറോപ്പിൽ യുദ്ധകാഹളം മുഴങ്ങുന്നു

ഏതു നിമിഷവും റഷ്യൻ കടന്നുകയറ്റം ഭയന്ന് ഉക്രെയിൻ; അത്യാധുനിക ആയുധങ്ങളോടെ പട്ടാളത്തെ ഉക്രെയിനിലേക്ക് അയച്ച് ബ്രിട്ടൻ; അമേരിക്കൻ സേനയും പുറപ്പെടുന്നു; യൂറോപ്പിൽ യുദ്ധകാഹളം മുഴങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ണ്ടു ലോകമഹായുദ്ധങ്ങളുടെ തിക്തഫലം ഏറെ അനുഭവിച്ച ഭൂഖണ്ഡമാണ് യൂറോപ്പ്. അതുകൊണ്ടു തന്നെ രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിൽ താരതമ്യേന സമാധാനം നിലനിന്നു വരികയുമായിരുന്നു ഈ വൻകരയിൽ. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളിലായി യൂറോപ്പ് വീണ്ടും ഒരു ലോകമഹായുദ്ധത്തിന് ഒരുങ്ങുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിരിക്കുന്നത്. ഏതുസമയവും ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്ന റഷ്യയുടെ ഉക്രെയിൻ ആക്രമണത്തെ ചെറുക്കുവാൻ അത്യാധുനിക ആയുധങ്ങളുമായി ബ്രിട്ടീഷ് സൈന്യത്തെ ഇന്നലെ അയച്ചതോടുകൂടി സംഘർഷം വീണ്ടും മൂർച്ഛിക്കുവാൻ തുടങ്ങി.

വ്ളാഡിമിർ പുട്ടിനുള്ള വ്യക്തമായ മുന്നറിയിപ്പായിട്ട് രണ്ട് വ്യോമസേനാ ചർക്കു വിമാനങ്ങളിലാണ് മിസൈലുകൾ ഉൾപ്പടെയുള്ള അത്യാധുനിക ആയുധങ്ങൾ ഉക്രെയിനിലെക്ക് അയച്ചത്. ഇതോടൊപ്പം പോയ സൈനികർ ഉക്രെയിനിൽ തുടരും. മാത്രമല്ല, ഉക്രെയിൻ സൈനികർക്ക്, ഈ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനവും നൽകും. റഷ്യൻ ടാങ്കുകളെ ആക്രമിക്കുന്നതിനുള്ള പരിശീലനമായിരിക്കും പ്രധാനമായും നൽകുക. റഷ്യ അതീവ പ്രകോപനം സൃഷ്ടിക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്ന് പ്രതിരോധ സെക്രട്ടാറി ബെൻ വാലസ് അറിയിച്ചു.

ഉക്രെയിൻ അതിർത്തിയിൽ ഏകദേശം 1 ലക്ഷത്തോളം സൈനികരേയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഏത് സമയവും ഒരു ആക്രമണം ആരംഭിച്ചേക്കാം എന്ന ഭീതിയിലാണ് ഉക്രെയിൻ. എന്നാൽ, ഉക്രെയിൻ ആക്രമിക്കുന്ന കാര്യം ഇപ്പോൾ ചിന്തയിൽ പോലുമില്ലെന്നാണ് ക്രെംലിൻ വ്യക്തമാക്കുന്നത്. തങ്ങളുടെ അതിർത്തി സുരക്ഷിതമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും റഷ്യൻ വക്താവ് അറിയിച്ചു. യുദ്ധമുണ്ടാവുകയാണെങ്കിൽ, ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര രക്തരൂക്ഷിതമായ ഒരു യുദ്ധമായിരിക്കും അതെന്ന് വ്ളാഡിമിർ പുട്ടിന് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ഉക്രെയിനുള്ള സഹായം വർദ്ധിപ്പിക്കുമെന്ന് വാലസ് എം പിമാരെ അറിയിച്ചു.

യൂറോപ്പിന്റെ സുരക്ഷയാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നതെന്നാണ് പല നിരീക്ഷകരും കരുതുന്നത്. കിഴക്കൻ യൂറോപ്പിന്റെ ഭൂപടം തിരുത്തി വരയ്ക്കുവാനാണ് പുട്ടിന്റെ ശ്രമം. ഉക്രെയിൻ ജോർജിയ തുടങ്ങിയ പഴയ സോവിയറ്റ് രാജ്യങ്ങൾ പാശ്ചാത്യ സഖ്യത്തിലേക്ക് തിരിയുന്നത് മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് വിഘാതമാകുന്നുണ്ട്. എന്നാൽ, റഷ്യൻ അതിർത്തി വരെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കേണ്ടത് യൂറോപ്യൻ യൂണീയന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഉക്രെയിനെയും ജോർജിയയേയും നാറ്റോസഖ്യത്തിൽ അംഗമാക്കുന്നതും. അതേ കാരണം കൊണ്ടുതന്നെയാണ് റഷ്യ അതിനെ എതിർക്കുന്നതും,

റഷ്യ, ഉക്രെയിനെ ആക്രമിച്ചാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഗുരുതരമായ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഉക്രെയിൻ നിലവിൽ നാറ്റോ സഖ്യത്തിലെ അംഗമല്ലെങ്കിലും യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സഖ്യകക്ഷികൾ ഉക്രെയിന്റെ രക്ഷയ്ക്കായി ഓടിയെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP