Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്സിൻ എടുക്കാതെ ആസ്ട്രേലിയയിൽ എത്തി; വിസയ്ക്കായി കള്ളം പറഞ്ഞു; ഏതു നിമിഷവും ലോക ഒന്നാം നമ്പർ താരം അറസ്റ്റിലാവും; നോവാക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് 5 വർഷം തടവ്

വാക്സിൻ എടുക്കാതെ ആസ്ട്രേലിയയിൽ എത്തി; വിസയ്ക്കായി കള്ളം പറഞ്ഞു; ഏതു നിമിഷവും ലോക ഒന്നാം നമ്പർ താരം അറസ്റ്റിലാവും; നോവാക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് 5 വർഷം തടവ്

മറുനാടൻ മലയാളി ബ്യൂറോ

വാക്സിൻ എടുക്കാതെയെത്തുകയും തെറ്റായ വിവരങ്ങൾ നൽകി വിസ സമ്പാദിക്കുകയും ചെയ്ത് വിവാദത്തിലായ നോവാക് ജോക്കോവിച്ചിന് കുറുക്ക് മുറുകുകയാണ്. അദ്ദേഹത്തിന്റെ വിസ റദ്ദാക്കാൻ ആസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചാൽ ഈ ആഴ്‌ച്ചതന്നെ ഈ 34 കാരനായ ടെന്നീസ് താരം അറസ്റ്റിലായേക്കും. ജോക്കോവിച്ചിനെ മോചിപ്പിക്കാൻ തിങ്കളാഴ്‌ച്ച കോടതി ഉത്തരവിട്ടിരുന്നെങ്കിലും പുതിയതായി ലഭിച്ച തെളിവുകൾ അദ്ദേഹത്തെ വീണ്ടും തടവിൽ പാർപ്പിക്കാൻ മതിയാകുന്നവയാണെന്നാന് ആസ്ട്രേലിയൻ സർക്കാർ പറയുന്നത്.

തിങ്കളാഴ്‌ച്ച അദ്ദേഹത്തെ മോചിപ്പിച്ചെങ്കിലും, ഡിസംബറിൽ കോവിഡ് സ്ഥിരീകരിച്ചിട്ടും പൊതുപരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുമ്പോൾ കോവിഡ് ബാധിതനാണെന്ന കാര്യം അറിയാമായിരുന്നു എന്ന് ജോക്കോവിച്ചും സമ്മതിച്ചിരുന്നു. വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ നേരത്തേ രംഗത്ത് വന്ന ജോക്കോവിച്ച് താൻ വാക്സിൻ എടുത്തിട്ടില്ലെന്ന കാര്യം ആസ്ട്രേലിയൻ അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ, വാക്സിനിൽ നിന്നു ഒഴിവാകുവാനായി രണ്ട് മെഡിക്കൽ പാനലുകൽ നൽകിയ സർട്ടിഫിക്കറ്റുകൾ, ജോക്കോവിച്ചിന് ആസ്ട്രേലിയയിലേക്ക് പ്രവേശനം സാധ്യമാക്കുവാനായി കൃത്രിമമായി നിർമ്മിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. ആസ്ട്രേലിയൻ ഒപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം ആസ്ട്രേലിയയിൽ എത്തിയത്. കോടതി വിധി വന്നതിനെ തുടർന്ന് ക്വാറന്റൈനിൽ നിന്നും ഒഴിവായി അദ്ദേഹം പരിശീലനം തുടരുന്നുണ്ടെങ്കിലും നിരവധി മറ്റു ആരോപണങ്ങളും ഉയർന്നതോടെ അദ്ദേഹത്തിന്റെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

ആവശ്യമെങ്കിൽ വിസ ഏതു നിമിഷവും റദ്ദ് ചെയ്യാമെന്നും സായുധസൈന്യം ടെന്നീസ് കോർട്ടിലെത്തി എത് നിമിഷവും ജോക്കോവിച്ചിനെ അറസ്റ്റ് ചെയ്തേക്കാമെന്നും മുൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യുട്ടി സെക്രട്ടറി അബുൽ റിസ്വി പറയുന്നു. അതിനുള്ള സാധ്യതയുണ്ട്. എന്നാൽ അത് അത്രയെളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യാത്രാവേളയിൽ സമർപ്പിക്കേണ്ടഡിക്ലറേഷനിൽ വ്യാജ വിവരം നൽകി എന്ന ആരോപണവും ആസ്ട്രേലിയൻ സർക്കാർ ഗൗരവമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ആസ്ട്രേലിയയിൽ എത്തുന്നതിന് രണ്ടാഴ്‌ച്ച മുൻപ് മറ്റേതെങ്കിലും രാജ്യം സന്ദർശിച്ചിരുന്നുവോ എന്ന ചോദ്യത്തിനായിരുന്നു ജോക്കോവിച്ച് തെറ്റായ ഉത്തരം നൽകി എന്ന ആരോപണം ഉയരുന്നത്. ഈ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോവിച്ച് ഉത്തരം നൽകിയത്. എന്നാൽ 2021 ന്റെ അവസാന നാളുകളിൽ സെർബിയയിലും സ്പെയിനിലും ജോക്കോവിച്ച് ഉണ്ടായിരുന്നതായി ചില ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

അറിഞ്ഞുകൊണ്ട് ഡിക്ലറേഷനിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 12 മാസം വരെ തടവും അതിനൊപ്പം വലിയൊരു തുക പിഴയായും ലഭിക്കാം. ചിലപ്പോൾ അഞ്ചു വർഷം വരെ തടവ് നീളാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP