Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യേശുവിനെ യഹൂദന്മാർ കുരിശിൽ തറച്ചപോലെ തന്റെ മകനെ ആസ്ട്രേലിയ പീഡിപ്പിക്കുന്നെന്ന് ജോക്കോവിച്ചിന്റെ പിതാവ്; ആസ്ട്രേലിയയ്ക്കെതിരെ സെർബിയയിൽ പ്രകടനം; എവിടത്തുകാരനാണെടോ നീയെന്ന് ചോദിച്ച് പരിഹസിച്ച് ആസ്ട്രേലിയക്കാർ; നാടുകടത്തൽ നടപടി കോടതിയിൽ

യേശുവിനെ യഹൂദന്മാർ കുരിശിൽ തറച്ചപോലെ തന്റെ മകനെ ആസ്ട്രേലിയ പീഡിപ്പിക്കുന്നെന്ന് ജോക്കോവിച്ചിന്റെ പിതാവ്; ആസ്ട്രേലിയയ്ക്കെതിരെ സെർബിയയിൽ പ്രകടനം; എവിടത്തുകാരനാണെടോ നീയെന്ന് ചോദിച്ച് പരിഹസിച്ച് ആസ്ട്രേലിയക്കാർ; നാടുകടത്തൽ നടപടി കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലോക ഒന്നാം നമ്പർ ടെന്നീസ് താരത്തെ ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുകയും നാടുകടത്താൻ നടപടികൾ എടുക്കുകയും ചെയ്ത സംഭവം ആഗോളതലത്തിൽ തന്നെ വിവാദമാവുകയണ്. നോവാക് ജോക്കോവിച്ചിനെ ആസ്ട്രേലിയയിലെ ഒരു ഹോട്ടല്ലിൽ പൊലീസ് കാവലോടെ സെൽഫ് ഐസൊലേഷനിൽ ആക്കിയ നടപടിയെ യേശുക്രിസ്തുവിനെ കുരിശിലേറ്റിയ യഹൂദരുടെ നടപടിയുമായി ഉപമിച്ച് അദ്ദേഹത്തിന്റെ പിതാവ് സർജൻ ജോക്കോവിച്ച് രംഗത്തെത്തിയിരിക്കുന്നു. മെൽബോണിൽ പൊലീസ് കാവലിൽ ടെന്നീസ് താരത്തെ ഐസൊലേഷനിൽ ആക്കിയ നടപടിയെ അപലപിച്ചുകൊണ്ട് താരത്തിന്റെ കുടുംബാംഗങ്ങൾ ബെൽഗ്രേഡിൽ ഒരു പത്രസമ്മേളനവും നടത്തി.

തന്റെ സഹോദരനോട് ഒരു ക്രിമിനലിനൊട് പെരുമാറുന്നത് പോലെയാണ് അസ്ട്രേലിയൻ അധികൃതർ പെരുമാറുന്നതെന്ന് ജോക്കോവിച്ചിന്റെ സഹോദരൻ ജൊർജേ ജോക്കോവിച്ച് പത്രസമ്മേളനത്തിൽ ആരോപിച്ചു. കുരിശിൽ തറയ്ക്കുന്നതിനുമുൻപ് യേശുകൃസ്തുവിനെ തടവിലാക്കിയ നടപടിയോടായിരുന്നു പിതാവ് സർജൻ ജോക്കോവിച്ച് ഈ സംഭവത്തെ ഉപമിച്ചത്. കർത്താവിനെ അവർ കൊന്നു, എന്നാൽ, എന്റെ മകൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. നോവാക്ക് എന്ന ടെന്നീസ് വ്യക്തിത്വത്തെ താറടിക്കാൻ ശ്രമിക്കുകയാണ് ആസ്ട്രേലിയ എന്നും അവർ പറഞ്ഞു.

ആസ്ട്രേലിയയുടെ കർശനമായ വാക്സിൻ നിയമങ്ങളുടെ ഒരു ഇരയാണ് ജോക്കോവിച്ച് എന്ന് ആരോപിച്ച പിതാവ് രാഷ്ട്രീയക്കളികളിൽ തന്റെ മകൻ ഇരയാവുകയായിരുന്നു എന്നും പറഞ്ഞു. സെർബിയൻ പൗരന്മാരോടും ലോകത്തിലുള്ള എല്ലാവരോടും ഈ രാഷ്ട്രീയ അതിക്രമത്തിനെതിരെ ശബ്ദമുയർത്തണമെന്നും ആ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ തന്റെ മകനെ ആസ്ട്രേലിയൻ സർക്കാർ തടവിലാക്കിയിരിക്കുകയാണെന്ന് ജോക്കോവിച്ചിന്റെ അമ്മ പറഞ്ഞു. താൻ മകനുമായി സംസാരിച്ചെന്നും അവന് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ആ അമ്മ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ആസ്ട്രേലിയൻ നിയമങ്ങളെ കളിയാക്കാൻ ആരേയും അനുവദിക്കുകയില്ല എന്ന പ്രസ്താവനയുമായി ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർനബി ജോയ്സ് രംഗത്തെത്തി. വാക്സിൻ എടുക്കുന്നതിൽ നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞാൽ തീർച്ചയായും അദ്ദേഹത്തെ മടക്കി അയയ്ക്കുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. സമ്പന്നർ ഒരിക്കലും നിയമത്തിനു മുകളിലല്ലെന്നും, നാടുകടത്തൽ നടപടിക്കെതിരെ നൽകിയ അപ്പീലിൽ തീരുമാനം വരുന്നതുവരെ അദ്ദേഹം ജോട്ടലിൽ തന്നെ കഴിയുമെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് സ്വതന്ത്ര മെഡിക്കൽ ബോഡികളാണ് ജോക്കോവിച്ചിന് വാക്സിനിൽ നിന്നും ഇളവ് നൽകിയത്. ഒന്ന് വിക്ടോറിയ സംസ്ഥാനത്തിനു വേണ്ടിയും മറ്റേത് ആസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിന്റെ സംഘാടകരായ ടെന്നീസ് ആസ്ട്രേലിയയ്ക്ക് വേണ്ടിയും. എന്നാൽ, ഇത് നൽകിയവർക്ക് അവസാന തീരുമാനം എടുക്കാനുള്ള അധികാരമില്ല. ജോക്കോവിച്ച് നൽകിയ വിശദാംശങ്ങൾ മുഖവിലയ്ക്കെടുത്താണ് ഇവർ ഒഴിവ് നൽകിയത്. എന്നാൽ, ഇത് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കേണ്ടതുണ്ട്. അവരാണ് വിമാനത്താവളത്തിൽ ജോക്കോവിച്ചിന് പ്രവേശനം നിഷേധിച്ചത്.

വിസ അപേക്ഷാ ഫോമുകൾ നേരായ വിധത്തിൽ പൂരിപ്പിച്ചില്ല എങ്കിൽ അതിന്റെ അർത്ഥം അയാൾ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ കളിയാക്കുന്നു എന്നാണെന്ന് ഉപപ്രധാനമന്ത്രി ജോയ്സ് ബി ബി സി ന്യുസ് അവറിൽ പറഞ്ഞു. നിങ്ങൾ സമ്പന്നനായതുകൊണ്ട് മറ്റ് രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കേണ്ടതില്ല എന്ന് ചിന്തിച്ച് ലോകം ചുറ്റിനടക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പ്രസ്താവനയെ പുച്ഛിച്ച് തള്ളുകയാണ് ജോക്കോവിച്ചിന്റെ പിതാവ്. ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ മറ്റ് 25 പേരും പൂരിപ്പിച്ച അതേ അപേക്ഷതന്നെയാണ് ജോക്കോവിച്ചും നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ജോക്കോവിച്ചിന്റെ ആരാധകർ താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബെൽഗ്രേഡിലെ തെരുവുകളിലിറങ്ങി. വരുന്ന തിങ്കളാഴ്‌ച്ചയാണ് ജോക്കോവിച്ചിനെ നാടുകടത്തുന്നതിനെതിരെ നൽകിയ അപ്പീലിൽ വിധി വരിക. വിധി എതിരായാൽ തിങ്കളാഴ്‌ച്ച തന്നെ അദ്ദേഹത്തെ ആസ്ട്രേലിയയിൽ നിന്നും തിരിച്ചയയ്ക്കും അതുവരെ പൊലീസ് കാവലിൽ ഐസൊലേഷനിൽ കഴിയേണ്ടതായി വരും ലോക നമ്പർ വൺ ടെന്നീസ് താരത്തിന്. സെർബിയൻ പ്രസിഡണ്ടും ആസ്ട്രേലിയയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

എന്നാൽ, ഈ സംഭവപരമ്പരകളൊക്കെ ആസ്ട്രേലിയൻ ജനത വലിയൊരു തമാശയായാണ് കാണുന്നത്. സമൂഹമാധ്യമങ്ങളിൽ മുഴുവൻ ജോക്കോവിച്ചിനെ കളിയാക്കുന്ന തരത്തിലുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണ്. ജോക്കോവിച്ച് എന്ന പേരിൽ പരിഷ്‌കാരങ്ങൾ വരുത്തി ജോക്കർവിച്ച് എന്ന പേരിട്ടാണ് അവർ ഈ ടെന്നീസ് താരത്തെ ട്രോളുന്നത്. എവിടെനിന്നാണ് വരുന്നതെന്ന് കളിയാക്കി ചോദിക്കുന്നവർ, എത്രയും പെട്ടെന്ന് ആദ്യം കിട്ടുന്ന വിമാനത്തിൽ ആസ്ട്രേലിയ വിട്ടുപോകാനും അദ്ദെഹത്തോട് ആവശ്യപ്പെടുന്നുണ്ട്. വിമാനം മോഷ്ടിച്ചുകൊണ്ട് ആസ്ട്രേലിയയിൽ നിന്നും രക്ഷപ്പെടുന്ന ജോക്കോവിച്ച് വരെ ട്രോളുകളിൽ നിറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP