Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ

16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്നരപ്പതിറ്റാണ്ടിലധികം കാലം ജർമ്മനിയെ നയിച്ച എയ്ഞ്ചൽ മെർക്കെൽ പടിയിറങ്ങുമ്പോൾ ജർമ്മനിയുടെ സ്ഥാനം എവിടെയാണെന്ന് വിലയിരുത്തുകയാണ് ജർമ്മൻകാർ. ഒരുകാലത്ത് സാമ്പത്തികമായും വ്യാവസായികമായും വലിയൊരു ശക്തിയായിരുന്ന ഈ രാജ്യത്തെ, ദിശയറിയാൻ വിഷമിക്കുന്ന ഒരു കവലയിൽ വിട്ടിട്ടുപോവുകയാണ് ഏയ്ഞ്ചല മെർക്കൽ എന്നാണ് പലരും പറയുന്നത്. 1970 കളിൽ ബ്രിട്ടനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന യൂറോപ്പിന്റെ രോഗി എന്ന വിശേഷണം സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് ജർമ്മനി എന്ന് കരുതുന്നവരും കുറവല്ല.

ആദ്യകാലങ്ങളിൽ ചില നേട്ടങ്ങൾ ഉണ്ടാക്കാൻ ആയെങ്കിലും, പൊതുവേ മെർക്കലിന്റെ ഭരണം ഒരു പരാജയമാണെന്നാണ് വിലയിരുത്തൽ ഇനി വരുന്നത് ഇതിലും മോശപ്പെട്ട ഒരു സർക്കാരായിരിക്കും എന്ന് കരുതുന്നവരും ധാരാളമുണ്ട്. 16 വയസ്സിനു മുകളിൽ ഉള്ളവർക്ക് വിനോദവശ്യങ്ങൾക്കും കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതി നൽകുന്നതും അഭയാർത്ഥികളോട് മൃദുസമീപനം പുലർത്തുന്ന നയവുമൊക്കെ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും എന്ന് ആശങ്കപ്പെടുന്നവരുണ്ട്.

സെപ്റ്റംബറിൽ ജർമ്മനിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, നിലവിലെ രാഷ്ട്രീയ പാർട്ടികളിലെല്ലാം വിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയായിരുന്നു പോളിങ് ബൂത്തുകളിലെത്തിയത്. തെരഞ്ഞെടുപ്പിനു മുൻപുള്ള ഒരു സർവ്വേയിൽ വ്യക്തമായത് നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും ജർമ്മനിയുടെ പ്രശ്നങ്ങൾ പരിഹർക്കാൻ കഴിയില്ലെന്നാണ് ഭൂരിപക്ഷം ജർമ്മൻകാരും വിശ്വസിക്കുന്നത് എന്നാണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന സിദ്ധാന്തമനുസരിച്ചായിരുന്നു ജർമ്മൻ കാർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള എസ് പി ഡിക്ക് വിജയം സമ്മാനിച്ചത്.

ഒരുകാലത്ത് പരസ്യമായി തന്നെ മാർക്സിസത്തെ പിന്താങ്ങിയിരുന്ന ഷോൾസ് പക്ഷെ തെരഞ്ഞെടുപ്പ് കാലത്ത് കുറച്ച് കരുതലോടെയായിരുന്നു ഇക്കാര്യത്തിൽ സംസാരിച്ചിരുന്നത്. ആ തന്ത്രം ഫലവത്തായി എന്നതിന്റെ സൂചനയാണ് നേരിയ ഭൂരിപക്ഷത്തോടെയുള്ള ഷോൾസിന്റെ ജയം. മൂന്ന് പാർട്ടികളുടെ സഖ്യത്തിന്റെ നേതാവായിട്ടാണ് ഷോൾസ് അധികാരമേൽക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ്, പിന്നെ ലിബറൽ പാർട്ടി, ഗ്രീൻ പാർട്ടി. ഇവർ തമ്മിലും ആശയങ്ങളിലും നയങ്ങളിലും വലിയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ട്.

വിപ്ലവകരമായ തീരുമാനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന തരത്തിലുള്ള തീരുമാനങ്ങളുമായാണ് പുതിയ ചാൻസലർ ഷോൾസ് മുന്നോട്ട് പോകുന്നത്. 16 വയസ്സിനു മേലുള്ളവർക്ക് വോട്ടവകാശം നൽകുവാനുള്ള പദ്ധതി ചീറ്റിപ്പോയെങ്കിലും, കഞ്ചാവ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നയം നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നിലൊന്ന് ജർമ്മൻകാർ മാത്രമാണ് ഇത്തരമൊരു തീരുമാനത്തെ അനുകൂലിക്കുന്നത്. ജർമ്മനിയിലെ യഹൂദസമൂഹത്തിനു നേരെ വർദ്ധിച്ചുവരുന്ന മുറ്റകൃത്യങ്ങളാണ് മറ്റൊരു തലവേദന. 2020-ൽ ഇത്തരം കുറ്റകൃത്യങ്ങളിൽ 16 ശതമാനം വർദ്ധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

2015- ; സിറിയൻ അഭയാർത്ഥികൾക്ക് മുന്നിൽ രാജ്യത്തിന്റെ കവാടം തുറന്ന് ചുവപ്പ് പരവതാനി വിരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായതായി വിലയിരുത്തുന്നവർ ഏറെയാണ്. അതിനേക്കാൾ ഉദാരമായ സമീപനമാണ് പുതിയ ഇടതുപക്ഷക്കാരനായ ചാൻസലർക്ക് ഉള്ളത്. അന്ന് പത്തുലക്ഷത്തിലധികം അഭയാർത്ഥികൾ എത്തിയത് ജർമ്മനിയുടെ സാമൂഹ്യ ജീവിതക്രമത്തേയും ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു.

അഭയാർത്ഥികളായി എത്തുന്നവർ ഏറെ ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. തലസ്ഥാന നഗരമായ ബെർലിനിൽ നടക്കുന്ന കുറ്റങ്ങളിലേറെയും അരബ്, കുർദ്ദിഷ്, ടർക്കിഷ് അഭയാർത്ഥികൾക്ക് പങ്കുള്ളവയാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഊർജ്ജ പ്രതിസന്ധിയാണ് പുതിയ സർക്കാരിനെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി. 2030 ആകുമ്പോഴേക്കും രാജ്യത്തെ ഊർജ്ജത്തിന്റെ 80 ശതമാനം, പുനരുപയോഗം ചെയ്യാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാക്കേണ്ടതുണ്ട്.

അടുത്തവർഷം ബാക്കിയുള്ള ആണവോർജ്ജ കേന്ദ്രങ്ങൾ കൂടി അടച്ചുപൂട്ടുകയും അതോടൊപ്പം കൽക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതെയാക്കുകയും വേണം. എന്നാൽ, ഇത്തരത്തിലൊരു നടപടി ജർമ്മനിക്ക് റഷ്യയുടെ മേലുള്ള ആശ്രയത്വം വർദ്ധിപ്പിക്കും എന്നതാണ് മറ്റൊരുകാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP