Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടിണി മാറ്റാൻ ഒൻപതു വയസ്സുകാരിയായ മകളെ 55 കാരന് ഭാര്യയായി വിറ്റ പിതാവിന് ആശ്വാസ വാർത്ത; കുട്ടിവധുവിനെ ഭർത്താവിന്റെ കൈയിൽ നിന്നും രക്ഷിച്ച് അമേരിക്കൻ ചാരിറ്റി; അഫ്ഗാനിസ്ഥാന്റെ കണ്ണുനീർ ആരൊപ്പും?

പട്ടിണി മാറ്റാൻ ഒൻപതു വയസ്സുകാരിയായ മകളെ 55 കാരന് ഭാര്യയായി വിറ്റ പിതാവിന് ആശ്വാസ വാർത്ത; കുട്ടിവധുവിനെ ഭർത്താവിന്റെ കൈയിൽ നിന്നും രക്ഷിച്ച് അമേരിക്കൻ ചാരിറ്റി; അഫ്ഗാനിസ്ഥാന്റെ കണ്ണുനീർ ആരൊപ്പും?

മറുനാടൻ മലയാളി ബ്യൂറോ

താലിബാന്റെ ദുർഭരണം സൃഷ്ടിച്ച കണ്ണുനീരൊപ്പുവാനും എത്തിയത് അമേരിക്കൻ ജീവകാരുണ്യ സംഘടന. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഒമ്പതുവയസ്സുള്ള മകളെ 55 കാരന് വിറ്റ പിതാവിന്റെ കണ്ണുനീരൊപ്പുവാൻ അമേരിക്കൻ ജീവകാരുണ്യ സംഘടന രംഗത്തെത്തി. 2100 ഡോളറിനു സമാനമായ തുകയ്ക്കാണ് ഒമ്പതുവയസ്സുകാരിയായ പർവാന മാലിക്കിനെ അവളുടെ പിതാവ് വിറ്റത്. താലിബാൻ വാഴുന്ന നാട്ടിൽ തന്റെയും മറ്റു മക്കളുടെയും വിശപ്പകറ്റാനായിട്ടായിരുന്നു ആ പിതാവിന് മകളെ വിൽക്കേണ്ടതായി വന്നത്.

തികച്ചും അജ്ഞാതനായ, ഖുർബാൻ എന്ന പേര് മാത്രം അറിയാവുന്ന 55 കാരന്റെ ഭാര്യാകാൻ കഴിയാതിരുന്ന ആ കുരുന്ന്, അവളുടെ വില്പന നടക്കുന്നതിന്റെ തലേന്ന് രാത്രിയും പകലും കരഞ്ഞ് പിതാവിന്റെ കാലുപിടിച്ചു. തന്നെ വിൽകരുതെന്നും സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കണമെന്നും തനിക്കൊരു ഡോക്ടറാകണമെന്നുമൊക്കെ ആ കുരുന്ന് കരഞ്ഞു പറഞ്ഞു. പക്ഷെ, നിർദ്ദയരായവർ വാഴുന്ന നാട്ടിൽ നിസ്സഹായനായ ആ പിതാവിന് മകളെ വിൽക്കലല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു.

ഈ വില്പന അന്താരാഷ്ട്ര തലത്തിൽ തന്നെ സംസാര വിഷയമായി. അഫ്ഗാനിസ്ഥാനിലെ ശിശുവിവാഹങ്ങൾ നിരോധിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് 24 വനിതാ സെനറ്റർമാർ പ്രസിഡണ്ട് ജോ ബൈഡനോട് ആവശ്യപ്പെട്ടു. തുടർന്ന് അമേരിക്ക ആസ്ഥാനമായ ടൂ യംഗ് ടു വെഡ് എന്ന സന്നദ്ധസംഘടന ഈ പെൺകുട്ടിയെ നീചമായ വില്പനയിൽ നിന്നു മോചിപ്പിക്കുകയും അമ്മയേയും സഹോദരങ്ങളേയും അവർ പാർത്തിരുന്ന ക്യാമ്പിൽ നിന്നും മാറ്റി ഹെറാത്തിലെ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. നാളുകളോളം ടെന്റുകളിൽ താമസിച്ചതിനു ശേഷ അവർ ഒരു യഥാർത്ഥ വീട്ടിൽ താമസം തുടങ്ങി.

തന്റെ സ്വന്തം സമുദായത്തിൽ നിന്നു തന്നെ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ഖുർബാനും ഒളിവിൽ പോകേണ്ടതായി വന്നു. തനിക്കും ഒത്തിരി വിമർശനങ്ങൾ നേരിടേണ്ടി വന്നെന്നും തദ്ദേശവാസികൾ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുവാൻ തനിക്ക് നുണ പറയേണ്ടതായി വന്നു എന്ന് പർവാനയുടെ പിതാവും സമ്മതിച്ചു. വില്പന നടന്ന് രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ ഈ ഒമ്പതുവയസ്സുകാരി സ്വന്തം കുടുബത്തിൽ തിരിച്ചെത്തി. എന്നാൽ, ഇപ്പോൾ ഇവർ 2100 ഡോളറിന് സമാനമയ തുകയ്ക്ക് ഖുർബാനോട് കടപ്പെട്ടിരിക്കുകയാണ്.

ഇത് ഒരു താത്ക്കാലിക നടപടി മാത്രമാണെന്നാണ് സന്നദ്ധ സംഘടനയുടെ സ്ഥാപകയായ സ്റ്റെഫാനീ സിൻക്ലെയർ പറയുന്നത്. ഇത്തരത്തിൽ പെൺകുട്ടികൾ വിവാഹത്തിനായി വിൽക്കപ്പെടുന്ന പതിവ് എന്നന്നേക്കുമായി നിർത്തലാക്കുവാനുള്ള നടപടികളാണ് ഇപ്പോൾ തങ്ങൾ ആലോചിക്കുന്നതെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് വയസ്സനാണെന്നും താൻ അയാളുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ടു എന്നുമായിരുന്നു ബാലവധുവിന്റെ പ്രതികരണം.

അതേസമയം, അവളെ വിൽക്കുന്നതിനെ തടയാൻ താൻ ശ്രമിച്ചുവെന്ന് പർവാനയുടെ അമ്മ റെസ ഗുൾ പറയുന്നു. ഭർത്താവുമായി വഴക്കുണ്ടാക്കുകയും കരയുകയുമൊക്കെ ചെയ്തിട്ടുൻ ഭർത്താവ് വഴങ്ങിയില്ല എന്നും അവർ പറഞ്ഞുശൈത്യകാലം കഴിയുന്നതുവരെ അവർ ഇപ്പോളുള്ള വീട്ടിൽ താമസിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP