Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യൻ നേവി കണ്ടെത്തും മ്യുൻപ് ബ്രിട്ടീഷ് നേവി ആ യുദ്ധവിമാനം മുങ്ങിത്തപ്പിയെടുത്തു; ബ്രിട്ടീഷ് യുദ്ധ കപ്പലിൽ നിന്നും ടേക്ക് ഓഫിനിടയിൽ കടലിൽ വീണുപോയ കൂറ്റൻ വിമാനം പൊക്കിയത് അതിസാഹസികമായി; രക്ഷാപ്രവർത്തനവും അതീവ രഹസ്യം

റഷ്യൻ നേവി കണ്ടെത്തും മ്യുൻപ് ബ്രിട്ടീഷ് നേവി ആ യുദ്ധവിമാനം മുങ്ങിത്തപ്പിയെടുത്തു; ബ്രിട്ടീഷ് യുദ്ധ കപ്പലിൽ നിന്നും ടേക്ക് ഓഫിനിടയിൽ കടലിൽ വീണുപോയ കൂറ്റൻ വിമാനം പൊക്കിയത് അതിസാഹസികമായി; രക്ഷാപ്രവർത്തനവും അതീവ രഹസ്യം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷ് വിമാനവാഹിനി കപ്പലിൽ നിന്നും പറന്നുയരുന്നതിനിടയിൽ കടലിൽ വീണ അത്യാധുനിക യുദ്ധവിമാനം എഫ് 35 ബ്രിട്ടീഷ് നേവി കണ്ടെത്തി. 100 മില്യൺ പൗണ്ട് വിലയുള്ള വിമാനം കഴിഞ്ഞമാസം ആദ്യമാണ് പരിശീലനപ്പറക്കലിനിടയിൽ കടലിൽ വീണത്. എച്ച് എം എസ് ക്യുൻ എലിസബത്ത് എന്ന വിമാനവാഹിനി കപ്പലിൽ നിന്നും പറന്നുയർന്ന വിമാനമാണ് കടലിൽ പതിച്ചത്. പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

ഈ സംഭവത്തോടെ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും വിമാനം കണ്ടെത്താൻഅതി തീവ്രമായ ശ്രമമായിരുന്നു നടന്നിരുന്നത്. ആധുനിക സാങ്കേതിക വിദ്യയുള്ള ഈ വിമാനം റഷ്യൻ കരങ്ങളിൽ എത്താതെ നോക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. ഈ വിമാനം എങ്ങനെയെങ്കിലും കണ്ടെടുക്കാൻ റഷ്യയും ശ്രമിച്ചിരുന്നു എന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റഡാറിന്റെ കണ്ണുകളെ വെട്ടിക്കുന്നതുൾപ്പടെയുള്ള അതിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനായിരുന്നു റഷ്യൻ ശ്രമം.

വിമാനം കണ്ടെത്തിയ കൃത്യമായ സ്ഥലം പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ അപകടത്തിന്റെ യഥാർത്ഥ കാരണവും അറിവായിട്ടില്ല. എന്നാൽ, അത് മൂടിയിരുന്ന ഒരു റെയിൻ കവർ ശരിയായവിധത്തിൽ നീക്കം ചെയ്യാതിരുന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഈ റെയിൽ കവർ വിമനത്തിന്റെ എഞ്ചിന്റെ ഉള്ളിൽ കുടുങ്ങുകയായിരുന്നു എന്നാണ് നിഗമനം.

ഈ വിമാനം കണ്ടെത്തുന്നതിന് എല്ലാ മുൻകരുതലുകളോടും കൂടിയുള്ള നീക്കം വേണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർ സ്റ്റീഫൻ ലോവ്ഗ്രോവ് എം പിമാരോട് പറഞ്ഞിരുന്നു. റഷ്യ സംഭവങ്ങൾ വീക്ഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാൽ, അപകടമുണ്ടായത് എങ്ങനെയെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ചികിത്സയിലാണെന്ന് അദ്ദേഹം ജനപ്രതിനിധി സഭയിലെ പ്രതിരോധ പ്രത്യേക കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞു.

കണ്ടെത്തിയ വിമാനത്തെലെ ഫ്ളൈറ്റ് ഡാറ്റ റെക്കോർഡുകളും മറ്റു ഭാഗങ്ങളും അപകടകാരണമറിയുവാനുള്ള ശ്രമത്തിൽ ഏറെ സഹായകരമാകും. ഇതാദ്യമായാണ് ബ്രിട്ടനിൽ ഒരു എഫ് 35 ബി വിമാനം അപകടത്തിൽ പെടുന്നത്. മാത്രമല്ല, ക്യുൻ എലിസബത്ത് എന്ന വിമാനവാഹിയിൽ നടക്കുന്ന ആദ്യ അപകടം കൂടിയാണിത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്.

നിലവിൽ 24 എഫ് 35 ബി വിമാനങ്ങളാണ് ബ്രിട്ടൻ സൈന്യത്തിനുള്ളത്. വരുന്ന വർഷങ്ങളിൽ ഇത്തരത്തിലുള്ള 138 വിമാനങ്ങൾ കൂടി വാങ്ങാൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നുമുണ്ട്. അതിൽ 48 എണ്ണം 2025-ൽ ബ്രിട്ടീഷ് സൈന്യത്തോട് ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP