Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും

അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ ബുധനാഴ്‌ച്ച ചെറിയ ബോട്ടിൽ ഫ്രാൻസിൽ നിന്നും ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കടലിൽ മുങ്ങിമരിച്ചവരിൽ ഒരാളുടെ ചിത്രം ഇന്നലെ പുറത്തുവിട്ടു. കടലിനു നടുവിൽ വെച്ച് ഭർത്താവുമായുള്ള സമ്പർക്കം നഷ്ടപ്പെട്ട 21 കാരിയായ ഒരു കുർദ്ദിഷ് വിദ്യാർത്ഥിനിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.കലായിസ് തീരത്തുനിന്നുമാറി കടലിൽ താണബോട്ടിലുണ്ടായിരുന്ന 27 പേരിൽ ഒരാളാണ് വടക്കൻ ഇറാഖിൽ നിന്നുള്ള ബാരൻ നൗറി ഹമദാമി എന്ന ഈ വിദ്യാർത്ഥിനി.

ഫ്രാൻസിൽ നിന്നും ബ്രിട്ടനിലേക്കുള്ള നൗറിയുടെ യാത്രയിലുടനീളം ഭർത്താവ് അവരുടെ ലൈവ് ജി പി എസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. മറിയം എന്ന് വിളിക്കുന്ന നൗറി ബോട്ടിൽ കയറി നാലു മണിക്കൂർ 18 മിനിറ്റ് കഴിഞ്ഞപ്പോൾ കണക്ഷൻ നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് അവർ കടലിനു നടുവിലായിരിക്കണം എന്നാണ് ഭർത്താവ് ഇപ്പോൾ അനുമാനിക്കുന്നത്. അപകടത്തിൽ പെട്ടു മരിച്ച 27 പേരിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടുപേരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം അവരിലൊരാൾ യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ വിളിച്ചകാര്യം വെളിപ്പെടുത്തിയിരുന്നു.

അനുവദനീയമായതിലധികം ആളുകളെ കയറ്റിയ ബോട്ടിൽ തങ്ങളെ നിർബന്ധിച്ചു കയറ്റുകയായിരുന്നു എന്ന് അയാൾ പറഞ്ഞതായാണ് സുഹൃത്ത് പറഞ്ഞത്. 25 കാരനായ ഷാക്കർ അലിയും 23 കാരനായ ഹരേം പൈററ്റും ഇറഖിൽ അയൽക്കാരും സുഹൃത്തുക്കളുമായിരുന്നു. ഇരുവരും ഒരുമിച്ചാണ് ഒരു മികച്ച ജീവിതം തേടി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്. അവരും കലായിസ് തീരത്തിൽ നിന്നകന്ന് കടലിൽ മുങ്ങിത്താഴ്ന്നതായി വിശ്വസിക്കപ്പെടുന്നു. അവരുടെ മറ്റൊരു സുഹൃത്ത് സാംഗർ അഹമ്മദ് ആണ് അവർ ഫ്രാൻസിൽ നിന്നും തിരിക്കുന്നതിനു മുൻപായി ഫോൺ ചെയ്ത വിവരം പുറത്തുവിട്ടത്.

ഇപ്പോൾ കലായ്സിലെ അഭയാർത്ഥി ക്യാമ്പിലാണ് ഇയാൾ ഉള്ളത്. അനുവദനീയമായതിലും അധികം ആളുകൾ കയറിയാൽ അപകടമുണ്ടാകുമോ എന്ന് അവർ ഭയന്നിരുന്നതായി അയാൾ പറയുന്നു. അക്കാര്യം അവർ താനുമായി പങ്കുവച്ചിരുന്നു എന്നും അയാൾ കൂട്ടിച്ചേർത്തു. അവരെ നിർബന്ധിച്ച് കയറ്റുകയായിരുന്നു. ഇത്തരത്തിൽ ആൾക്കടത്തു നടത്തുന്നവർ പലപ്പോഴും തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചുമൊക്കെ ആളുകളെ ബോട്ടിൽ കയറ്റാറുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടെന്നും അയാൾ പറഞ്ഞു.

12 കാരനായ റിയാസ് മൊഹമ്മദ്, 17 കാർനായ ഷാരെ മൊഹമ്മദ്, 16 കാരനായ പലോവൻ, 15 കാരിയായ ഷിനായ് എന്നിവരും അപകടത്തിൽ പെട്ട ബോട്ടിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ബോട്ടിൽ കയറുന്നതിനു മുൻപായി ബന്ധപ്പെട്ടിരുന്നു എന്ന് ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. അതിനുശേഷം വിവരമൊന്നുമില്ല. ഒരിക്കൽ ഏഴുവർഷക്കാലത്തോളം ബ്രിട്ടനിൽ കഴിഞ്ഞ കാർവാൻ എന്ന ഇറാഖി കുർദ്ദിഷ് വംശജൻ പറഞ്ഞത് തന്റെ സുഹൃത്ത് 31 കാരനായ കരിമും മരണമടഞ്ഞവരിൽ ഉണ്ടെന്നാണ്.

അതേസമയം ആർവെൻ കൊടുങ്കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയതോടെ ഇംഗ്ലീഷ്ചാനൽ പ്രക്ഷുബ്ദമായിരിക്കുകയാണ്. ഇന്നും ഇതിലൂടെ മനുഷ്യക്കടത്ത് ഉണ്ടായാൽ ഒരുപക്ഷെ വലിയ അപകടങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കടൽ തീരങ്ങളിൽ കാവൽ ശക്തിപ്പെടുത്തി ഇന്ന് ബോട്ടുകൾ യാത്രതിരിക്കാതെ നോക്കണമെന്ന് ഇമ്മാനുവൽ മാക്രോണീനോട് ബ്രിട്ടീഷ് എം പിമാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP