Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറുമാസക്കാലയളവിൽ 62 കാമുകിമാർ; 18 വർഷത്തിൽ 2154 പേർ; ഏറ്റവും കുറഞ്ഞത് കൂടെ കിടന്നത് 5000 യുവതികൾക്കൊപ്പം; ഡയാന രാജകുമാരിയിലും നോട്ടമിട്ടു; രാജാവിന്റെ ലൈംഗിക ദാഹം അതിരുകടന്നപ്പോൾ പെൺഹോർമോൺ കുത്തിവച്ച് സ്പാനിഷ് രഹസ്യ പൊലീസ്

ആറുമാസക്കാലയളവിൽ 62 കാമുകിമാർ; 18 വർഷത്തിൽ 2154 പേർ; ഏറ്റവും കുറഞ്ഞത് കൂടെ കിടന്നത് 5000 യുവതികൾക്കൊപ്പം; ഡയാന രാജകുമാരിയിലും നോട്ടമിട്ടു; രാജാവിന്റെ ലൈംഗിക ദാഹം അതിരുകടന്നപ്പോൾ പെൺഹോർമോൺ കുത്തിവച്ച് സ്പാനിഷ് രഹസ്യ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

നാടുകടത്തപ്പെട്ട മുൻ സ്പാനിഷ് രാജാവ് ജുവാൻ കാർലോസിന്റെ അമിതമായ ലൈഗിക ദാഹം ശമിപ്പിക്കാൻ സ്ത്രീ ഹോർമോണുകൾ കുത്തിവയ്ക്കേണ്ടതായി വന്നു എന്ന് ഒരു മുൻ പൊലീസ് മേധാവി അവകാശപ്പെട്ടു. പാർലമെന്ററി ഹിയറിംഗിലായിരുന്നു അയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജാവിന്റെ അടങ്ങാത്ത കാമദാഹം ഒരു ദേശീയ പ്രശ്നമായി വളർന്നതോടെ സ്പാനിഷ് രഹസ്യ പൊലീസ് അദ്ദേഹത്തിന് ടെസ്റ്റോസ്റ്റെറോൺ ബ്ലോക്കറുകളും നൽകിയതായി മുൻ പൊലീസ് മേധാവി ജോസ് മാനുവൽ വില്ലാരെജോ പറഞ്ഞു. ഇപ്പോൾ അബുദാബിയിലെ ഒരു ആഡംബര ഹോട്ടലിലാണ് മുൻ രാജാവ് താമസിക്കുന്നത്.

മുൻ സ്പാനിഷ് സർക്കാരുമായി ബന്ധപ്പെട്ട ഒരു ചാരക്കേസിലെ അന്വേഷണത്തിനായി രൂപീകരിച്ച പാർലമെന്ററി കമ്മീഷനു മുൻപിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജാവിന്റെ കാമാസക്തി പൂർണ്ണമായും ഇല്ലാതാക്കിയെന്നും ഇനി ഒരു സ്ത്രീയോടൊപ്പവും അദ്ദേഹത്തിന് ലൈംഗിക ജീവിതം ആസ്വദിക്കാൻ കഴിയില്ലെന്നും വില്ലാരെജൊ കൂട്ടിച്ചേർത്തു. സ്പെയിനിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ ചാരവൃത്തി നടത്തി എന്ന ആരോപണത്തിലാണ് വില്ലാരെജോ അന്വേഷണം നേരിടുന്നത്. രാജാവിന് നടത്തിയ കുത്തിവയ്പുകളുടെ രേഖകളെല്ലാം നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. രാജാവിന്റെ മുൻ കാമുകിയും ഇപ്പോൾ ലണ്ടനിലെ സ്ഥിരതാമസക്കാരിയുമായ കോറിന ലാർസനിൽ നിന്നാണ് ഈ ഷണ്ഡീകരണത്തിന്റെ വിവരങ്ങൾ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018-ൽ സ്പാനിഷ് എഴുത്തുകാരനായ അമഡിയോ മാർട്ടിനെസ് ഇംഗ്ലെസ് എഴുതിയ ജുവാൻ കാർലോസ്: 5000 കാമുകിമാരുടെ രാജാവ് എന്ന പുസ്തകത്തിൽ മുൻ രാജാവിന്റെ ഒരു കാമഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. 1962-ൽ ഫോഫിയ രാജ്ഞിയെ വിവാഹം കഴിച്ചതിനുശേഷവും കാർലോസ് നൂറുകണക്കിന് സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

ഒരു ആറുമാസ കാലയളവിൽ മാത്രം മുൻ രാജാവിന് 62 കാമുകിമാർ ഉണ്ടായിരുന്നതായി പുസ്തകത്തിൽ പറയുന്നു. അതുപോലെ 1976 നും 1994 നും ഇടയിൽ ചുരുങ്ങിയത് 2154 സ്ത്രീകളുമായി കാർലോസ് കിടക്ക പങ്കിട്ടതായും അതിൽ പറയുന്നു. ഡയാന രാജകുമാരിക്ക് 25 വയസ്സു മാത്രം ഉണ്ടായിരുന്ന കാലത്ത് ജുവാൻ കാർലോസ് ഡയനയേയും തന്റെ വലയിൽ വീഴ്‌ത്താൻ ശ്രമിച്ചതായി സ്പാനിഷ് രാജകുടുംബത്തിന്റെ കാര്യങ്ങളിൽ അറിവുള്ള പിലാർ ഐറെയും പറഞ്ഞിരുന്നു.

എന്നാൽ, തനിക്കെതിരെ എന്തെങ്കിലും തരത്തിൽ രാജാവ് അപമര്യാദയായി പെരുമാറി എന്ന കാര്യം ഡയാന രാജകുമാരി തന്നെ നിഷേധിച്ചിട്ടുള്ളതാണ്. 2017- ൽ അന്ന് രാജാവായിരുന്ന കാർലോസുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ മുൻ ലോക സുന്ദരിപട്ട മത്സരാർത്ഥിക്ക് ലക്ഷക്കണക്കിന് പൗണ്ടാണ് സർക്കാർ ഖജനാവിൽ നിന്നും നൽകിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബാർബറാ റേ എന്ന ഈ മുൻ സുന്ദരി ഇത് വിദേശത്തുള്ള അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നും പറയപ്പെടുന്നു.

സ്പാനിഷ് വെബ്സൈറ്റിൽ വന്ന വാർത്ത പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തീവ്രവാദ പോരാട്ടത്തിനെതിരെ ഉപയോഗിക്കാനുള്ള ഫണ്ടിൽ നിന്നായിരുന്നു ഇവർക്ക് പണം നൽകിയതെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP