Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയ്ക്കൊപ്പം കൈകോർത്ത് റഷ്യയും ആയുധ വിന്യാസത്തിൽ; ചൈനീസ് കടലിൽ റഷ്യൻ സേനയുടെ നിരവധി യുദ്ധക്കപ്പലുകളും വിമാനങ്ങളും; മറുപടിയായി അതേ നാണയത്തിൽ ആയുധാഭ്യാസം നടത്തി ബ്രിട്ടനൊപ്പം അമേരിക്കയും; ഏഷ്യൻ തീരം ശീതയുദ്ധത്തിലേക്ക് നീങ്ങുമ്പോൾ

ചൈനയ്ക്കൊപ്പം കൈകോർത്ത് റഷ്യയും ആയുധ വിന്യാസത്തിൽ; ചൈനീസ് കടലിൽ റഷ്യൻ സേനയുടെ നിരവധി യുദ്ധക്കപ്പലുകളും വിമാനങ്ങളും; മറുപടിയായി അതേ നാണയത്തിൽ ആയുധാഭ്യാസം നടത്തി ബ്രിട്ടനൊപ്പം അമേരിക്കയും; ഏഷ്യൻ തീരം ശീതയുദ്ധത്തിലേക്ക് നീങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്രെയിൻ തീരത്ത് കരിങ്കടലിൽ യുദ്ധപരിശീലനവും അതോടൊപ്പം ജപ്പാൻ തീരത്തിനടുത്ത് ചൈനീസ് യുദ്ധക്കപ്പലുകൾക്കൊപ്പം നടത്തിയ പരിശീലനവുമായി ലോകത്തിനു മുന്നിൽ സൈനിക ശക്തി തെളിയിക്കുവാൻ റഷ്യയും രംഗത്തിറങ്ങുന്നു. 40 ൽ അധികം റഷ്യൻ കപ്പലുകളും 30 ൽ അധികം സൈനിക വിമനങ്ങളും 20 ഹെലികോപ്റ്ററുകളുമാണ് പരിശീലനത്തിൽ ഏർപ്പെട്ടത്. അവയ്ക്കൊപ്പം മിസൈൽ ലോഞ്ചറുകളും ഉണ്ടായിരുന്നു ക്രീമിയയിലെ പരിശീലനത്തിൽ.

അതേസമയം, ആയിരം മൈലുകൾക്കപ്പുറത്ത് ജപ്പാനും ജപ്പാന്റെ അതീനതയിലുള്ള ഹോക്കൈഡോ ദ്വീപുകൾക്കുമിടയിലുള്ള വീതി കുറഞ്ഞ സുഗാരു കടലിടുക്കിലൂടെ റഷ്യയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകൾ നീങ്ങുന്നുണ്ടായിരുന്നു. ചൈന തങ്ങളുടേ പുതിയ സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി എന്ന വാർത്ത പുറത്തുവന്നതിനു തൊട്ടുപുറകേ ഈ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടിയിരുന്നു. അത് വീണ്ടും കനം വയ്ക്കുകയാണ് റഷ്യയും ചൈനയും സംയുക്തമായി നടത്തിയ ഈ നീക്കത്തിലൂടെ.

ചൈനയുടെ ഈ മേഖലയിലെ സ്വാധീനം തടയുന്നതിനായി അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ചേർന്ന് രൂപീകരിച്ച് ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യവും മേഖലയിൽ സാന്നിദ്ധ്യം തെളിയിക്കുകയാണ്. ബ്രിട്ടീഷ് റോയൽ നേവിയുടെ പുതിയ യുദ്ധക്കപ്പലായ എച്ച് എം എസ് ക്യുൻ എലിസബത്തിന്റെ നേതൃത്വത്തിൽ ഈ രാഷ്ട്രങ്ങളുടെനാവികസേനയും ബംഗാൾ ഉൾക്കടൽ കടന്ന് തെക്കൻ ചൈന കടലിൽ എത്തിയിട്ടുണ്ട്. നേർത്തേ, ചൈനയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ തങ്ങൾ ചൈനയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക പറഞ്ഞിരുന്നു.

തെക്കൻ ചൈന കടലിൽ സംഘർഷം ഉരുണ്ടുകൂടുന്നതിനിടയിലാണ് കരിങ്കടലിൽ റഷ്യൻ സൈന്യത്തിന്റെ പരിശീലനം നടന്നത്. ഇത് ഉക്രെയിനിൽ വീണ്ടും ഭീതി വിതച്ചിട്ടുണ്ട്. ക്രീമിയയുടെ അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ റഷ്യൻ അധിനിവേശം ഉണ്ടാകാനിടയുണ്ട് എന്നാണ് ചില നിരീക്ഷകർ പറയുന്നത്. അതേസമയം റഷ്യയുടെതും ചൈനയുടേതുമായി ഏകദേശം പത്തോളം യുദ്ധക്കപ്പലുകളാണ് 12 മൈൽ ദൂരമുള്ള കടലിടുക്കിലൂടെ നീങ്ങിയത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അടുത്തകാലത്ത് റഷ്യയുടെയും ചൈനയുടേയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും തമ്മിൽ അടുക്കുന്നത് ആശങ്കയോടെയാണ് പാശ്ചാത്യ ശക്തികൾ കാണുന്നത്. പൊതുവായ ലക്ഷ്യം വെച്ചല്ല, മറിച്ച് പൊതുവായ ഭയത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യയും ചൈനയും കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തിനിടയിൽ സൈനിക ശക്തി വർദ്ധിപ്പിച്ചത് എന്ന ഒരു റഷ്യൻ നിരീക്ഷകന്റെ പ്രസ്താവന ഇത്തരുണത്തിൽ ഗൗരവം അർഹിക്കുന്ന ഒന്നാണ്.

2001-ൽ സൗഹാർദ്ദ കരാർ ഒപ്പിട്ടതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഇത്രയധികം അടുപ്പമുണ്ടായ ഒരു കാലമുണ്ടായിട്ടില്ലെന്നാണ് പാശ്ചാത്യ നിരീക്ഷകരും വിലയിരുത്തുന്നത്. ഏതായാലും പുതിയൊരു ശീതയുദ്ധത്തിന്റെ കരിനിഴൽ ലോകത്തിനു മീതെ പരന്നിരിക്കുന്നു. പഴയ അമേരിക്കൻ-സോവ്യറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന അതേ ഭീതി വീണ്ടും ലോകമനസ്സുകളിൽ വിരിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP