Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ജമൈക്കയിൽ നിന്നും കുടിയേറി; വിയറ്റ്നാം യുദ്ധത്തിൽ പട്ടാളക്കാരനായി; സ്റ്റേറ്റ് സെക്രട്ടറിയായിരിക്കവേ രണ്ട് യുദ്ധങ്ങളെ നയിച്ചു; അമേരിക്കൻ പ്രസിഡണ്ട് ആയില്ലെങ്കിലും കരുത്തനായി മാറിയ കോളിങ് പവൽ പാർക്കിൻസൺ ചികിത്സയ്ക്കിടെ കോവിഡിനു കീഴടങ്ങുമ്പോൾ ആദരാഞ്ജലികൾ അർപ്പിച്ച് ലോകം

ജമൈക്കയിൽ നിന്നും കുടിയേറി; വിയറ്റ്നാം യുദ്ധത്തിൽ പട്ടാളക്കാരനായി; സ്റ്റേറ്റ് സെക്രട്ടറിയായിരിക്കവേ രണ്ട് യുദ്ധങ്ങളെ നയിച്ചു; അമേരിക്കൻ പ്രസിഡണ്ട് ആയില്ലെങ്കിലും കരുത്തനായി മാറിയ കോളിങ് പവൽ പാർക്കിൻസൺ ചികിത്സയ്ക്കിടെ കോവിഡിനു കീഴടങ്ങുമ്പോൾ ആദരാഞ്ജലികൾ അർപ്പിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ സ്റ്റേറ്റ് സെക്രട്ടറി. നിരവധി പ്രസിഡണ്ട്മാർക്ക് കീഴിൽ രാജ്യത്തിന്റെ വിദേശനയരൂപീകരണത്തിൽ സുപ്രധാനമായ പങ്കുവഹിച്ച വ്യക്തി. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുകുകയും പിന്നീട് ചെയർമാൻ ഓഫ് ജോയിന്റ് ചീഫ്സ് വരെ എത്തുകയും ചെയ്ത വ്യക്തി. സൈനിക സേവനത്തിൽ നിന്നും വിരമിക്കുന്നത് ഫോർസ്റ്റാർ ജനറൽ. പിന്നീടുള്ള ജീവിതവും അമേരിക്കയ്ക്കായി മാറ്റിവച്ച കോളിൻ പവൽ പക്ഷെ തന്റെ അന്തിമപോരാട്ടത്തിൽ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി ഭൂമിയോട് വിടപറഞ്ഞു.

പാർക്കിൻസൺ ചികിത്സയിലിരിക്കെയാണ് കോവിഡിന്റെ ആക്രമണത്തിൽ അദ്ദേഹം മരണമടയുന്നത്. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത വ്യക്തികൂടിയായിരുന്നു അദ്ദേഹം. ജമൈക്കയിൽ നിന്നും 1920 കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ലൂതർ പവലിന്റെയും മൗഡിയുടെയും മകനായി 1937 ഏപ്രിൽ 5 നായിരുന്നു ന്യുയോർക്കിൽ കോളിൻ പവൽ ജനിച്ചത്. ന്യുയോർക്കിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂൾ കോളേജ് വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലത്തു തന്നെ സൈനികവൃത്തിയിൽ താത്പര്യം ജനിച്ച അദ്ദേഹം സൈന്യത്തിൽ എത്തിച്ചേരുകയായിരുന്നു.

ഒരു പട്ടാളക്കാരനായി വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം തീപിടിച്ച് തകർന്ന് വീണ ഹെലികോപ്റ്ററിൽ നിന്നും തന്റെ സഹപ്രവർത്തകരെ രക്ഷപ്പെടുത്തിയതിന് നിരവധി സൈനിക ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് പടിപടിയായി ഉയർന്ന് ചെയർമാൻ ഓഫ് ജോയിന്റ് ചീഫ്സ് എന്ന ഉന്നത സൈനിക പദവിയിൽ വരെ എത്തിയ അദ്ദേഹം വിരമിച്ചതിനു ശേഷമായിരുന്നു സ്റ്റേറ്റ് സെക്രട്ടറിയായി അമേരിക്കയുടേ വിദേശനയ രൂപീകരണത്തിൽ പങ്കാളിയായത്.

2003-ൽ ഇറാഖിന്റെ കൈവശം മരകമായ ആയുധശേഖരമുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യുരിറ്റി കൗൺസിലിൽ അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം അത് പറഞ്ഞതെങ്കിലും അതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയായിരുന്നു. സ്ത്യൂത്യർഹമായ നീണ്ട സേവനകാലത്തിനിടയിൽ കോളിൻ പവലിന്റെ പേരിൽ വന്ന ഒരു കറുത്ത പാടായി ഈ സംഭവം വിശേഷിപ്പിക്കപ്പെടുന്നു. പിന്നീട് ബുഷ് പ്രസിഡണ്ടായി ആദ്യ വട്ടം പൂർത്തിയാക്കിയ അവസരത്തിൽ അദ്ദേഹവും തന്റെ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു.

നിരവധി സൈനിക ബഹുമതികൾക്ക് പുറമെ രണ്ടു തവണ പ്രസിഡണ്ട്സ് മെഡൽ ഓഫ് ഫ്രീഡം അദ്ദേഹത്തെ തേടിയെത്തി. കോൺഗ്രഷണൽ ഗോൾഡ് മെഡൽ, എൻ എ എ സി പി പുരസ്‌കാരം തുടങ്ങിയവയ്ക്കും അദ്ദേഹം അർഹനായി. അമേരിക്കയിലും വിദേശങ്ങളിലും ഒരുപോലെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു കോളിൻ പവലിന്റേതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ ബുഷ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ നല്ലൊരു കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം എന്നും ബുഷ് ഓർമ്മിച്ചു.

ജിയോളജിയിൽ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് അദ്ദേഹം റിസർവ് ഓഫീസേഴ്സ് ട്രെയിനിങ് കോപ്സിൽ ചേരുനത്. സിറ്റി കോളേജ് ഓഫ് ന്യുയോർക്കിൽ നിന്നും ബിരുദം നേടിയതിനൊപ്പം അദ്ദേഹത്തിന് യു എസ് ആർമിയിൽ സെക്കണ്ട് ലെഫ്റ്റനന്റ് പദവി കൂടി ലഭിച്ചു. അവിടെനിന്നായിരുന്നു മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ജീവിതത്തിന്റെ തുടക്കം. 1962 ലായിരുന്നു വിവാഹം രണ്ട് പുത്രിമാരും ഒരു പുത്രനും ഉണ്ട്.

പ്രിയ സുഹൃത്തും സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയുമായ കോളിൻ പവലിന്റെ മരണത്തിൽ അനുശോചിക്കുന്നു എന്നായിരുന്നു പ്രസിഡണ്ട് ജോ ബൈഡൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞത്. കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ച്, അമേരിക്കയ്ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്നും ബൈഡൻ പറഞ്ഞു. വിവിധ കാലഘട്ടങ്ങളിലായി നിരവധി വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത കാര്യവും ബൈഡൻ ഓർമ്മിച്ചു. വൈസ് പ്രസിഡണ്ട് കമലാ ഹാരിസും അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP