Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണിക്കൂറിൽ 31,500 കിലോമീറ്റർ വേഗത; ഞൊടിയിടയിൽ ഭൂമിയെ ചുറ്റി മടങ്ങിയെത്താം; ശൂന്യാകാശത്ത് നിന്നും ഭൂമിയുടെ ഏതു ഭാഗത്തേയും ആക്രമിക്കാം; അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തികളാകും; ലോകത്തെ ഭയപ്പെടുത്താൻ ചൈനയുടെ പുതിയ ആയുധം

മണിക്കൂറിൽ 31,500 കിലോമീറ്റർ വേഗത; ഞൊടിയിടയിൽ ഭൂമിയെ ചുറ്റി മടങ്ങിയെത്താം; ശൂന്യാകാശത്ത് നിന്നും ഭൂമിയുടെ ഏതു ഭാഗത്തേയും ആക്രമിക്കാം; അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തികളാകും; ലോകത്തെ ഭയപ്പെടുത്താൻ ചൈനയുടെ പുതിയ ആയുധം

മറുനാടൻ മലയാളി ബ്യൂറോ

ഭൂമിയെ വലംവെച്ച് ഭൂമിയിൽ തിരിച്ചെത്താൻ കഴിവുള്ള ആണവശേഷിയുള്ള മിസൈൽ പരീക്ഷണം ചൈന വിജയകരമായി നടത്തി. അമേരിക്കയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കുന്ന സാങ്കേതിക മികവാണ് ഈ പുതിയ മിസൈലിനുള്ളതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ വഹിക്കുന്ന ലോംഗ് മാർച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓർബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ചുകൊണ്ട് ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക.

മണിക്കൂറിൽ 31,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകൾക്കുള്ളിൽ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാൻ അലാസ്‌കയിൽ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സിസ്റ്റത്തെ ഇതിന് പരാജയപ്പെടുത്താൻ കഴിയും. തെക്ക് ഭാഗത്തുനിന്ന് അമേരിക്കയെ ആക്രമിക്കാൻ ഇതിനു കഴിവുണ്ട്.

ഹൈപ്പർസോണിക് ആയുധങ്ങളുടേ കാര്യത്തിൽ ചൈന കൈവരിച്ച അഭൂതപൂർവ്വമായ നേട്ടം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവർ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്നറിയില്ല എന്നാണ് അമേരിക്കൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥൻ പ്രതികരിച്ചത്. ചൈനയും തായ്വാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന അവസരത്തിൽ ആയുധ മത്സരത്തിൽ ഉണ്ടായ ഈ സംഭവവികാസം ലോകത്തെ ഭയത്തിലാഴ്‌ത്തിയിരിക്കുകയാണ്.

ചൈന, അമേരിക്ക, റഷ്യ എന്നിവയുൾപ്പടെ അഞ്ചു രാജ്യങ്ങളെങ്കിലും ഹൈപ്പർ സോണിക് ആയുധങ്ങൾ വികസിപ്പിക്കുവാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പുതിയതായി വികസിപ്പിച്ച ഒരു ഹൈപ്പർസോണിക് മിസൈൽ കഴിഞ്ഞമാസം വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ഡി എഫ് -17 എന്നറിയപ്പെടുന്ന ആധുനിക ഹൈപ്പർസോണിക് മിസൈൽ 2019-ലെ സൈനിക പരേഡിൽ ചൈന പ്രദർശിപ്പിച്ചിരുന്നു.

ബഹിരാകാശത്തേക്ക് ഉയർന്ന് പൊങ്ങി ഉയർന്ന വേഗതയിൽ ഭൂമിയിലെ ലക്ഷ്യസ്ഥാനത്തെ ആക്രമിക്കുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. വളരെ താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കുന്നതിനാലും ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്നതിനാലും ഹൈപ്പർസോണിക് മിസൈലുകളെ കണ്ടെത്താൻ വിഷമാമാണ്. ചൈന കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈന പ്രതിദിനം സൈനികരംഗത്തു വരുത്തുന്ന പരിഷ്‌കാരങ്ങൾ മേഖലയിലെ സമാധാനം നശിപ്പിക്കുവാനെ ഉപകരിക്കൂ എന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അമേരിക്ക ചൈനയെ പ്രധാന വെല്ലുവിളിയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫിനാൻഷ്യൽ ടൈംസിൽ വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ചൈനയ്ക്ക് പുതിയൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നും എന്നും അത് അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നുമായിരുന്നു ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പ്രതികരിച്ചത്. ചൈന എല്ലാ മേഖലകളിലും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയെ ദുർബലപ്പെടുത്തേണ്ട കാര്യം ചൈനയ്ക്കില്ലെന്നും അവർ മുഖപ്രസംഗത്തിൽ പരാമർശിച്ചു.

അതിനിടയിൽ തായ്വാൻ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ച അമേരിക്കയുടെയും കാനഡയുടെയും നടപടിയെ ചൈന അതിനിശിതമായി വിമർശിച്ചു. മേഖലയിലെ ശാന്തിയും സമാധാനവും ഇല്ലാതെയാക്കുവാനേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും ചൈനീസ് വക്താവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP