Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് എം പിയെ കൊന്നത് സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ; മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് ഒരാഴ്‌ച്ചയോളം പദ്ധതിയിട്ട അലി ഹർബി അലെ മരണം ഉറപ്പാക്കാൻ കുത്തിയത് 17തവണ; 25 കാരനെ കൊലയാളിയാക്കിയത് ജിഹാദിൽ പങ്കെടുക്കാനുള്ള തീരുമാനം

ബ്രിട്ടീഷ് എം പിയെ കൊന്നത് സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ; മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് ഒരാഴ്‌ച്ചയോളം പദ്ധതിയിട്ട അലി ഹർബി അലെ മരണം ഉറപ്പാക്കാൻ കുത്തിയത് 17തവണ; 25 കാരനെ കൊലയാളിയാക്കിയത് ജിഹാദിൽ പങ്കെടുക്കാനുള്ള തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് എം പി സർ ഡേവിഡ് അമേസ്സിനെ ദാരുണമായി കൊലചെയ്തത് വെറുമൊരു അഭയാർത്ഥിയല്ല, സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ പുത്രനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. അലി ഹർബി അലി എന്ന 25 കാരനായ സൊമാലിയൻ വംശജനാണ് ഈ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ കമ്മ്യുണിക്കേഷൻ ഉപദേഷ്ടാവായ ഹർബി അലി കുല്ലേനെയും തന്റെ മകൻ കൊലപാതകകുറ്റത്തിന് ലണ്ടനിൽ അറസ്റ്റിലായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

ബ്രിട്ടീഷ് പൗരത്വമുള്ള സൊമാലിയൻ വംശജനായ അലി ഏതാണ്ട് ഒരാഴ്‌ച്ചയോളം പദ്ധതി ആസൂത്രണം ചെയ്തതിനു ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡേവിഡ് അമെസ്സിന്റെ ജനസമ്പർക്ക പരിപാടിയിൽ അദ്ദേഹത്തെ കാണാനുള്ള അപ്പോയിന്റ്മെന്റ് എടുത്തതിനുശേഷമാണ് ഇയാൾ കൊലചെയ്തത്. എം പിയുടെ മരണം ഉറപ്പാക്കാൻ ഇയാൾ 17 തവണ കുത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.

സർ ഡേവിഡിന്റെ സൗത്ത്എൻഡ് വെസ്റ്റ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന എസ്സെക്സിലായിരുന്നു ഇയാൾ മുൻപ് താമസിച്ചതെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇയാൾ ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലാണ്. മൂന്ന് വ്യത്യസ്ത വിലാസങ്ങളിലായുള്ള വീടുകളിൽ പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. സ്‌കോട്ട്ലാൻഡ് യാർഡിനാണ് അന്വേഷണ ചുമതലയുള്ളത് അലിയെ അടുത്ത വെള്ളിയാഴ്‌ച്ച വരെ കസ്റ്റഡിയിൽ വയ്ക്കുവാനുള്ള വാറന്റും അവർ ഇന്നലെ നേടിയെടുത്തു.

സെലിബ്രിറ്റികൾ താമസിക്കുന്ന നോർത്ത് ലണ്ടനിലെ അലിയുടെ വീട്ടിൽ ഇന്നലെ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിവിധ തലങ്ങളിൽ ഗൂഢാലോചനകൾ നടന്നിരിക്കാം എന്നും രാജ്യത്ത് പുതിയ തീവ്രവാദി ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും ഈ കൊലപാതകത്തിന് അല്പം മുൻപായി ഒരു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റിലായ അലിക്ക് ഏതെങ്കിലും തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് തീവ്രവാദികളെ ഒതുക്കുന്നതിന് സർക്കാർ രൂപീകരിച്ച പ്രിവന്റ് എന്ന പ്രത്യേക സേന ഇയാളെ ലക്ഷ്യം വച്ചിരുന്നെങ്കിലും രഹസ്യാന്വേഷണ വിഭാഗമായ എം 15 ന്റെ സംശയിക്കപ്പെടുന്നവരുടേ ലിസ്റ്റിൽ ഇയാളുടെ പേരില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചതെന്നും, താൻ ആകെ തകർന്നുപോയി എന്നുമാണ് അലിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ ഈ കുറ്റകൃത്യം ചെയ്തത് ഒറ്റക്കാണെന്ന നിഗമനത്തിലാണ് പൊലീസ്.

സ്വയം ഒരു തീവ്രവാദിയായി മാറിയ ഇയാൾ ജിഹാദിൽ പങ്കെചേരാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ അറുംകൊല നടത്തിയതെന്നും പൊലീസ് പറയുന്നു. ലണ്ടനിൽ നിന്നും ഈ കൊലപാതകം ചെയ്യുവാനായി മാത്രം ഇയാൾ എസ്സെക്സിൽ എത്തുകയായിരുന്നു എന്നും അനുമാനിക്കുന്നു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസനും ലേബർ നേതാവ് സർ കീർ സ്റ്റാർമറും, ഹോം സെക്രട്ടറി പ്രീതി പട്ടേലും, ജനപ്രതിനിധി സഭ സ്പീക്കർ സർ ലിൻഡ്സേ ഹോയ്ലുമടക്കുള്ള പ്രമുഖർ കൊലനടന്ന സ്ഥലത്തെത്തി പുഷ്പചക്രങ്ങൾ അർപ്പിച്ചു.

എം പിയായിരുന്ന ജോ കോക്സിന്റെ കൊലപാതകത്തിന് അഞ്ചുവർഷങ്ങൾക്ക് ഇപ്പുറം നടന്ന ഈ കൊലപാതകം ഇപ്പോൾ എം പി മാരുടെ സുരക്ഷയെ കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ അവലോകനം നടത്തുമെന്ന് സ്പീക്കർ ലിൻഡ്സേ പറഞ്ഞു. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ എം പിയും വോട്ടർമാരും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കരുതെന്ന് പറയുന്ന ഒരു കൂട്ടം എം പിമാർ, സുരക്ഷയുടെ പേരിൽ ജനസമ്പർക്ക പരിപാടികളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP