Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ബോറിസ് ജോൺസന്റെ ജനപ്രീതി ഇടിയുമ്പോൾ അടുത്ത പ്രധാനമന്ത്രിയെ കുറിച്ചുള്ള ചർച്ചകളും തുടങ്ങി; ടോറി അണികൾ മഹാഭൂരിപക്ഷത്തിനും ഇഷ്ടം ഋഷി സുനാകിനെ; ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും

ബോറിസ് ജോൺസന്റെ ജനപ്രീതി ഇടിയുമ്പോൾ അടുത്ത പ്രധാനമന്ത്രിയെ കുറിച്ചുള്ള ചർച്ചകളും തുടങ്ങി; ടോറി അണികൾ മഹാഭൂരിപക്ഷത്തിനും ഇഷ്ടം ഋഷി സുനാകിനെ; ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കുറഞ്ഞുവരുന്ന ജനപ്രീതി വീണ്ടുമൊരിക്കൽ കൂടി പ്രധാനമന്ത്രിയാകുന്നതിൽ ബോറിസ് ജോൺസന് തടസ്സമാകുമ്പോൾ പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അന്വേഷിക്കുകയാണ് ഭരണകക്ഷി. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് അതിന് ഏറ്റവുമധികം സാധ്യത ഇന്ത്യൻ വംശജനായ ഋഷി സുനാകിനായിരിക്കും എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കൺസർവേറ്റീവ് ഹോം വെബ്സൈറ്റ് നടത്തിയ അഭിപ്രായ സർവ്വേയിൽ ഏകദേശം മൂന്നിലൊന്നു പേർ (കൃത്യമായി പറഞ്ഞാൽ 31 ശതമാനം പേർ) പറഞ്ഞത് ബോറിസ് ജോൺസനു ശേഷം ഋഷി സുനാക് പ്രധാനമന്ത്രി ആകണമെന്നാണ്.

സ്ഥാനാർത്ഥിയാകാൻ താത്പര്യമുള്ള മറ്റു നേതാക്കളെ ബഹുദൂരം പിന്നിലാക്കിയാണ് ഋഷി ഈ നേട്ടം കൈവരിച്ചത്. എതിരാളികളിൽ രണ്ടുപേർക്ക് മാത്രമാണ് അവരുടെ പോയിന്റ് രണ്ടക്കത്തിൽ എത്തിക്കാൻ കഴിഞ്ഞത്. ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സിന് 12 ശതമാനം വോട്ട് ലഭിച്ച് രണ്ടാംസ്ഥാനത്ത് എത്തിയപ്പോൾ പേമാസ്റ്റർ ജനറൽപെന്നി മോർഡാണ്ട് 11 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്ത് എത്തി. നാലാം സ്ഥാനത്ത് എത്തിയ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ം റാബിന് 8 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

സെൽഫ് ഐസൊലേഷൻ സംബന്ധിച്ച കാര്യങ്ങളിൽ മുൻ തീരുമനത്തിൽ നിന്നും മാറിയതിൽ പിന്നെ ബോറിസിന്റെ ജനപ്രീതിയിൽ 30 പോയിന്റുകളാണ് ഇടിഞ്ഞതെന്ന് സർവ്വേ കാണിക്കുന്നു. കഴിഞ്ഞമാസം 39.2 ശതമാനമുണ്ടായിരുന്ന ബോറിസ് ജോൺസന്റെ ജനപ്രീതി 3.4 ശതമാനമായി കുറഞ്ഞു. ഇതോടെ ഏറ്റവും കുറവ് ജനപ്രീതിയുള്ള അഞ്ച് നേതാക്കളുടെ പട്ടികയിൽ ബോറിസ് ജോൺസനും സ്ഥാനം പിടിച്ചു. കൺസർവേറ്റീവ് പാർട്ടി പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലുമാണ് അഭിപ്രായ സർവ്വേ നടത്തിയത്.

2019-ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് കൺസർവേറ്റീവ് ഹോം വെബ്സൈറ്റ് ടോറി അംഗങ്ങളോട് അടുത്ത പാർട്ടി നേതാവ് ആരായിരിക്കണമെന്ന ചോദ്യം ഉയർത്തിയത്. നല്ലൊരു ശതമാനം പേർ ഋഷി സുനാക് ബോറിസ് ജോൺസനിൽ നിന്നും അധികാരമേറ്റുവാങ്ങണം എന്നാണ് പറഞ്ഞതെന്ന് വെബ്സൈറ്റ് എഡിറ്റർ പോൾ ഗുഡ്മാൻ പറയുന്നു. പത്തിൽ ഏഴുപേരെങ്കിലും കോവിഡ് പ്രതിസന്ധിയെ നേരിടാൻ ഋഷി കൈക്കൊണ്ട നടപടികളെ പിന്താങ്ങുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാൻ ഋഷിയെ സഹായിച്ചതും ഈ നടപടികളാണ്.

കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് സെക്രട്ടറി സാജിദ് ജാവെദുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടും സെൽഫ് ഐസൊലേഷനിൽ പോകാൻ വിസമ്മതിച്ചതോടെയാണ് ബോറിസ് ജോൺസന്റെ ജനപ്രീതി ഇടിയാൻ തുടങ്ങിയത്. കമ്മ്യുണിറ്റീസ് സെക്രട്ടറി റോബർട്ട് ജെന്റിക്.,പാർട്ടി കോ-ചെയർമാൻ അമൻഡ മില്ലിങ്, വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്യംസൺ എന്നിവർ മാത്രമാണ് ഈ സർവ്വേയിൽ ജനപ്രീതിയുടെ കാര്യത്തിൽ ബോറിസ് ജോൺസന് താഴെ ഉള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP