Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

ഗർഭിണികളായ സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു; ആയിരങ്ങളെ കൊന്നു തള്ളുന്നതിനു നേതൃത്വവും നൽകി; പുതിയ ഇറാനിയൻ പ്രസിഡണ്ടിനെതിരെ പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റങ്ങൾ; ലോകത്തെ ഭയപ്പെടുത്തി ഇബ്രാഹിം റൈസി പ്രസിഡണ്ടാകുമ്പോൾ

ഗർഭിണികളായ സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു; ആയിരങ്ങളെ കൊന്നു തള്ളുന്നതിനു നേതൃത്വവും നൽകി; പുതിയ ഇറാനിയൻ പ്രസിഡണ്ടിനെതിരെ പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റങ്ങൾ; ലോകത്തെ ഭയപ്പെടുത്തി ഇബ്രാഹിം റൈസി പ്രസിഡണ്ടാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൊഴിലില്ലായ്മയും സമ്പത്തിക തകർച്ചയും ഒപ്പം കോവിഡ് കൊണ്ടുവന്ന പ്രതിസന്ധിയുമെല്ലാം ഇറാനെ വലയ്ക്കുകയാണ്. ഭരണകൂടത്തിനെതിരെ ജനരോഷം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയായിരുന്നു പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. ഇറാനിൽ നിലനിൽക്കുന്ന ഇസ്ലാമിക ഭരണവ്യവസ്ഥ അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരി ഉന്നത മതനേതാവായ ആയത്തുള്ള അൽ ഖൊമിനീയാണെങ്കിലും, രാജ്യത്തെ ബ്യുറോക്രസിയുടെ ഏറെ അധികരങ്ങളുണ്ട്, പ്രത്യേകിച്ചു വ്യവസായിക നയ രൂപീകരണം, വിദേശകാര്യം എന്നീ മേഖലകളിൽ.

ഭരണകൂടത്തിനെതിരെ വിധിയെഴുതിയ തെരഞ്ഞെടുപ്പ്

ഇറാൻ ഒരു കലാപത്തിന്റെ വക്കിലാണ്. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടേ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് കൊറോണ ആഞ്ഞടിച്ചത്. എൺപതിനായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ഇറാനിൽ മരണമടഞ്ഞത്. ജനരോഷം അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുമ്പോൾ അതിനെ തടയുവാൻ ഒരു വിശ്വസ്തൻ വേണമെന്ന ആയത്തൊള്ള അൽ ഖൊമീനിയുടെ ആഗ്രഹപ്രകാരം ഇബ്രാഹിം റൈസിയെ പ്രസിഡണ്ടാക്കാനുള്ള നാടകം മാത്രമാണ് തെരഞ്ഞെടുപ്പെന്ന ആരോപണം ഉയർന്നിരുന്നു.

ഇതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം ആഹ്വാനം നൽകിയിരുന്നു. ഇറാൻ ജനത ഈ ആഹ്വാനം ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ്. അമ്പതു ശതമാനത്തിൽ താഴെ പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത്, ഭൂരിപക്ഷം ഇറാൻ സമ്മതിദായകരും ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ല എന്നർത്ഥം. മാത്രമല്ല, തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ നിരവധി തള്ളുകയും ചെയ്തു.

ഇതെല്ലാം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മുൻ പ്രസിഡണ്ട് മഹമ്മൂദ് അഹമ്മദിനെജാഡ് ഉൾപ്പടെ പല പ്രമുഖരും വോട്ടിംഗിൽ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് മൂന്ന് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും അതിൽ രണ്ടുപേർ റൈസിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെ ബഹുഭൂരിപക്ഷം ജനങ്ങളും ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 90 ശതമാനം വോട്ടുകൾ നേടിയാണ് ഇബ്രാഹിം റൈസി അധികാരത്തിലെത്തുന്നത്. 1988-ൽ രാഷ്ട്രീയ തടവുകാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയതിൽ റൈസിക്ക് പങ്കുണ്ടെന്നാണ് ഇറാനിലെ മനുഷ്യാവകശ പ്രവർത്തകർ ആരോപിക്കുന്നത്. മാത്രമല്ല, ഈ പ്രശ്നത്തിൽ അമേരിക്ക റൈസിക്കെതിരെ വ്യക്തിപരമായ ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രൂരതയുടെ ഭൂതകാലം പേറുന്ന പ്രസിഡണ്ട്

ഫരീദ ഗൗഡാർസി എന്ന 21 കാരി 1983 -ൽ അറസ്റ്റിലാകുന്നത് പീപ്പിൾസ് മുജാഹുദീൻ ഓഫ് ഇറാൻ എന്ന ഇടതുപക്ഷ-ജനധിപത്യാനുകൂല സംഘടനയിൽ അംഗമായി എന്നതിന്റെ പേരിലായിരുന്നു. ഇതേ പേരിൽ ഇവരുടെ ഭർത്താവും സഹോദരനും നേരത്തേ അറസ്റ്റിലായിട്ടുണ്ടായിരുന്നു. അന്ന് എട്ടുമാസം ഗർഭിണിയായിരുന്ന ഫരീദയെ ക്രൂരമായ മർദ്ദനത്തിനിരയാക്കി. ഇതിനെല്ലാം നേതൃത്വം നൽകിയത് അന്ന് ഹമേഡാനിലെ പ്രോസിക്യുട്ടർ ആയിരുന്നു ഇബ്രാഹിം റൈസിയായിരുന്നു എന്നാണ് ഫരീദ പറയുന്നത്.

മർദ്ദനങ്ങൾക്കൊടുവിൽ ജയിൽ മുറിയിൽ തന്നെ പ്രസവിച്ച അവരുടെ മുന്നിൽ വച്ച് നവജാത ശിശുവിനെ എടുത്തുപൊക്കി രണ്ടടി ഉയരത്തിൽ നിന്നും താഴേക്ക് ഇടുമായിരുന്നു എന്നും അവർ പറയുന്നു. സംഘടനയിലെ മറ്റ് അംഗങ്ങളുടെ പേരും വിലാസവും അറിയാനായിരുന്നു ഫരീദയെ ചോദ്യം ചെയ്തത്. എന്നാൽ അതൊന്നുംഅവർ പുറത്തുപറഞ്ഞില്ല. തന്നെയും കുട്ടിയേയും നിരന്തരം പീഡ്നത്തിന് വിധേയമാക്കുമായിരുന്നു റൈസി എന്നാണ് ഫരീദ പറയുന്നത്.

പിന്നീട് ഒരിക്കൽ തന്റെയും കുഞ്ഞിന്റെയും കണ്ണുകൾ മൂടിക്കെട്ടി ഹമേദാൻ കോടതിയിൽ ചോദ്യം ചെയ്യലിന് ഹാജരാക്കി. അന്ന് കുഞ്ഞ് ജനിച്ചിട്ട് 38 ദിവസം മാത്രമേ ആയിരുന്നുള്ളു. രാവിലെ 8 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അവസാനിച്ചത് ഉച്ചക്ക് 2 മണിക്കായിരുന്നു. അതുവരെ തന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ സമ്മതിച്ചില്ല എന്നും അവർ പറയുന്നു. വിശന്നു കരയുന്ന കുഞ്ഞിന്റെ മുതുകിൽ പൊലീസുകാർ ഇടിക്കുന്ന കാഴ്‌ച്ച തനിക്ക് കാണേണ്ടി വന്നെന്നും അവർ പറയുന്നു.

ഇവരുടെ ഭർത്താവിനും ക്രൂരമായ മർദ്ദനം സഹിക്കേണ്ടതായി വന്നു. പിന്നീട് നിരവധി രാഷ്ട്രീയ എതിരാളികളെ തൂക്കിക്കൊന്നതിനൊപ്പം ഇവരുടെ ഭർത്താവിനേയും 1984-ൽ തൂക്കിലേറ്റി. ഫരീദക്ക് 5 വർഷത്തെ തടവായിരുന്നു വിധിച്ചത്. പിന്നീട് 1988-ലായിരുന്നു ഡെത്ത് കമ്മീഷൻ എന്ന കുപ്രസിദ്ധമായ കുറ്റവിചാരണ വന്നത്. ആയത്തൊള്ള അൽ ഖൊമീനിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തരവു പ്രകാരം രാഷ്ട്രീയ എതിരാളികളെയെല്ലാം ഇസ്ലാമത വിശ്വാസം നിരാകരിച്ചു എന്ന കുറ്റം ചുമത്തി വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

പതിനായിരക്കണക്കിന് രാഷ്ട്രീയ തടവുകാരാണ് ഇത്തരത്തിൽ വിചാരണ ചെയ്യപ്പെട്ട് കൊലക്കയറേറിയത്. അതിൽ ഒരാളായിരുന്നു മഹ്‌മ്മൂദ് റോയീ. എന്നാൽ, ഇയാളുടെ പിതാവ് കോടതിയിൽ പിഴയൊടുക്കിയതിനാൽ മരണശിക്ഷയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ മരണവിചാരണയ്ക്കും നേതൃത്വം നൽകിയത് അന്ന് ഇറാൻ ജ്യൂഡീഷറിയുടെ തലവനായിരുന്ന ഇബ്രാഹിം റൈസി ആയിരുന്നു.

ഏകദേശം 30,000 പേരോളം ഈ ഡെത്ത് കമ്മീഷനിൽ തൂക്കിക്കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തു പേരടങ്ങുന്ന സംഘമായി കെട്ടിട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ക്രെയിനുകളിലായിരുന്നു ആളുകളെ തൂക്കിക്കൊന്നിരുന്നത്. ഇതിൽ ഫരീദയുടെ സഹോദരനും ഉൾപ്പെടുന്നു. പിന്നീട് ജയിൽ വിമോചിതയായ ഫരീദ അൽബേനീയയിലേക്ക് മകനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

പ്രതിഷേധം അടിച്ചമർത്താൻ റെയ്സിയെ കൊണ്ടുവരുന്നു

ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഇറാന്റെ സാമ്പത്തിക നില ആകെ തകരാറിലായ സ്ഥിതിയിലാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകുകയാണ്. ഇത് ഭരണകൂടത്തിനു നേരെയുള്ള ജനരോഷത്തിന് ശക്തി വർദ്ധിപ്പിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറാനിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ടിനേക്കാൾ അധികാരം സമുന്നത മത നേതാവായ ആയത്തൊള്ള അൽ ഖൊമീനിക്കാണ്. അതായത്, ജനരോഷം പ്രധാനമായും ഉയരുന്നത് ഈ മതനേതാവിനെതിരെയാണ്.

1981-ലും 1986-ലും ഇറാൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഖുമീനി, 1989 ജൂൺ 3 ന് അന്നത്തെ പരമൊന്നത നേതാവായ ആയത്തൊള്ള ഖൊമേനിയുടെ മരണശേഷം ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മതനിയമങ്ങളിൽ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥ നിലനിൽക്കുന്ന ഇറാനിൽ കൂടുതൽ കടുത്ത മതഭരണം കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് ഖുമീനി.

മൂന്ന് പതിറ്റാണ്ടിലധികമായി ഭരണത്തിലിരിക്കുന്ന ഈ ഏകാധിപതിക്ക് തന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്നതായി ബോദ്ധ്യമായിരിക്കുന്നു. അതുകൊണ്ടു തന്നെ ഇറാനിൽ ഉയരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. പ്രോസിക്യുട്ടറായും നീതിന്യായ വ്യ്വവസ്ഥയുടെ തലവനായും ആ ജോലി ഭംഗിയായി നിർവഹിച്ച ഇബ്രാഹിം റെയ്സിയെ തന്നെ ഇത്തവണയും ആ ജോലി ഏൽപിക്കുകയാണ് ആയത്തൊള്ള അൽ ഖുമീനി എന്നാണ് വിമർശകർ പറയുന്നത്.

ഏതായാലും പാശ്ചാത്യലോകം ആശങ്കയോടെയാണ് ഇറാനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ കാണുന്നത്. തീവ്ര മതപക്ഷക്കാരനായ റേയ്സി അധികാരത്തിൽ ഏറുന്നത് ആണവായുധ പരിപാടികളുമായി കൂടുതൽ മുന്നോട്ട് പോകാൻ ഇടയാക്കുമെന്നാണ് ആശങ്ക. അതുമാത്രമല്ല, ഇപ്പോൾ തന്നെ സംഘർഷത്തിലെത്തി നിൽക്കുന്ന ഇസ്രയേൽ ഹമാസ് പ്രശ്നത്തിൽ ഇറാൻ കുത്തിത്തിരിപ്പുണ്ടാക്കാനും സാധ്യതയുണ്ട്. ഇത് മേഖലയെ കൂടുതൽ അശാന്തി പടർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP