Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയുടെയും റഷ്യയുടെയും വെല്ലുവിളികൾ ഒന്നിച്ചു നേരിടാൻ തയ്യാറായി നാറ്റോ രാജ്യങ്ങൾ; ബൈഡനും എർദോർഗനും നേർക്കുനേർ; സായിപ്പന്മാരുടെ അന്ത്യ അത്താഴമായി വിശേഷിപ്പിച്ച് ചൈന; ബ്രസ്സൽസിലെ നാറ്റോ ഉച്ചകോടിയിലെ വിശേഷങ്ങൾ ഇങ്ങനെ

ചൈനയുടെയും റഷ്യയുടെയും വെല്ലുവിളികൾ ഒന്നിച്ചു നേരിടാൻ തയ്യാറായി നാറ്റോ രാജ്യങ്ങൾ; ബൈഡനും എർദോർഗനും നേർക്കുനേർ; സായിപ്പന്മാരുടെ അന്ത്യ അത്താഴമായി വിശേഷിപ്പിച്ച് ചൈന; ബ്രസ്സൽസിലെ നാറ്റോ ഉച്ചകോടിയിലെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചൈനയുടേ സൈനിക മോഹങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ നാറ്റോ സഖ്യത്തിൽ ധാരണയായി. ബ്രസ്സൽസിൽ ഇന്നലെ നടന്ന നാറ്റോ ഉച്ചകോടിയിലായിരുന്നു ചൈന ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും അവ നേരിടേണ്ടുന്നതിനെ കുറിച്ചും ചർച്ച ഉണ്ടായത്. ചൈനയുടെ സൈനിക മോഹങ്ങൾക്കും അവർ ക്രമമായി ഉയർത്തുന്ന വെല്ലുവിളികൾക്കും തടയിടണമെന്നാണ് അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചത്. നേരത്തേ റഷ്യക്കെതിരെ ഉയർന്നുവന്ന സഖ്യം ഇനിമുതൽ സമാനമായ രീതിയിൽ ചൈനക്കെതിരെയും ശക്തമായ പ്രതിരോധമുയർത്തും.

അതോടൊപ്പം നാറ്റോ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സൈനിക സഹകരണം ഉപഗ്രഹങ്ങൾ ആക്രമിക്കപ്പെടുന്നതിലേക്കും സൈബർ ആക്രമണങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. 30 അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം മുഴുവൻ അംഗരാജ്യങ്ങൾക്കും എതിരായുള്ള ആക്രമണമായി പരിഗണിക്കും എന്നും ഉച്ചകോടിയിൽ വ്യക്തമാക്കി. ട്രംപിൽ നിന്നും വിഭിന്നമായി നാറ്റോ കരാറിനോട് പൂർണ്ണയോജിപ്പായിരുന്നു ജോ ബൈഡൻ പ്രകടിപ്പിച്ചത്. ഇതിനെ മറ്റ് അംഗരാജ്യങ്ങളുടെ തലവന്മാർ സഹർഷം സ്വാഗതം ചെയ്തു.

നാറ്റോ സഖ്യത്തിലെ അംഗ രാജ്യങ്ങളുമായി ട്രംപിന്റെ കാലത്ത് ബന്ധത്തിൽ വീണ വിള്ളലുകൾ മാറ്റുവാനുള്ള ശ്രമമായിരുന്നു ബൈഡൻ നടത്തിയത്. നാറ്റോ അമേരിക്കയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മാത്രമല്ല, റഷ്യയും ചൈനയും തങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയിൻ അതിർത്തിയിലെ റഷ്യയുടെ സൈനിക വിന്യാസവും ചർച്ചയ്ക്ക് വിഷയമായി.

ബാൾട്ടിക് മേഖല മുതൽ ആഫ്രിക്ക വരെയുള്ള ചൈന്യയുടെ വിപുലപ്പെട്ടുവരുന്ന സൈനിക സാന്നിദ്ധ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നതാണെന്ന് നാറ്റൊ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽടെൻബെർഗ് പ്രസ്താവിച്ചു. തങ്ങളുടെ തന്നെ പല അംഗ രാജ്യങ്ങളിലും ചൈന നടത്തുന്ന നിക്ഷേപങ്ങളുടേ അപകടവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തേ ബ്രിട്ടനിൽ നടന്ന ജി 7 ഉച്ചകോടിയിൽ ചൈന ഷിൻജിയാങ്ങ് മേഖലയിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

ബൈഡനും എർദോഗനും നേർക്കുനേർ

അമേരിക്ക അർമീനിയയിലെ കൊലപാതക പരമ്പരകളെ വംശഹത്യയായി അംഗീകരിച്ചതിനുശേഷം ഇതാദ്യമായായിരുന്നു ടർക്കി പ്രസിഡണ്ട് റെസെപ് എർദോഗനും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിൽ കണ്ടുമുട്ടുന്നത്. തിങ്കളാഴ്‌ച്ച ഇരു രാഷ്ട്രത്തലവന്മാർക്കും ഇടയിൽ ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിലും അതിനു മുൻപ് തന്നെ ഇരുവരും കണ്ടുമുട്ടി അല്പനേരം സംസാരിച്ചിരുന്നു. അർമീനിയൻ വംശഹത്യയെ വംശഹത്യയെന്ന് അംഗീകരിച്ച അമേരിക്കൻ നടപടിയിൽ നേരത്തേ എർദോഗൻ ശക്തിയായി പ്രതികരിച്ചിരുന്നെങ്കിലും, ഇരുവരും തമ്മിലുള്ള സംഭഷണത്തിനിടയിൽ അത് അസ്വരസ്യമുണ്ടാക്കിയില്ല.

പാശ്ചാത്യരുടേ അവസാനത്തെ അത്താഴമെന്ന് ചൈന

കോവിഡ് 19 നെ കുറിച്ച് പുനരന്വേഷണം വേണമെന്ന ആസ്ട്രേലിയൻ ആവശ്യത്തോട് ജി 7 നേതാക്കൾ അനുകൂല നിലപാടെടുത്തതിനെ പരിഹാസത്തോടെയാണ് ചൈന നോക്കി കാണുന്നത്. ലിയോനാർഡോ ഡാവിഞ്ചിയുടെ അവസാന അത്താഴം എന്ന ചിത്രത്തിന്റെ അനുകരണമായ ഒരു കാർട്ടൂണായിരുന്നു ഇതിന് ചൈന നൽകിയ മറുപടി. അവസാനത്തെ ജി 7 എന്നായിരുന്നു ഇതിന് തല്ക്കെട്ട് നൽകിയിരുന്നത്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ, ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, കാനഡ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെ അവരവരുടേ ദേശീയ മൃഗങ്ങൾ കൊണ്ടാണ് ബിംബവത്ക്കരിച്ചത്.

എന്തൊക്കെ സംഭവിച്ചാലും തങ്ങൾ ലോകം ഭരിക്കും എന്ന അടിക്കുറിപ്പോടെ ഈ കാർട്ടൂൺ ചൈനയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP