Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

3000 പൗണ്ട് വിലയുള്ള ഒറ്റയുടുപ്പിട്ട് കെയ്റ്റ്; 800 പൗണ്ടിന്റെ വാടക ഉടുപ്പുമായി ബോറിസിന്റെ ഭാര്യ കാരി; തണുപ്പ് പേടിച്ച് സദാ കോട്ടിട്ട് ജിൽ ബൈഡൻ; ജി 7 മീറ്റിലെത്തിയ ഭാര്യമാർ ശ്രദ്ധിച്ചത് അണിഞ്ഞൊരുങ്ങാൻ

3000 പൗണ്ട് വിലയുള്ള ഒറ്റയുടുപ്പിട്ട് കെയ്റ്റ്; 800 പൗണ്ടിന്റെ വാടക ഉടുപ്പുമായി ബോറിസിന്റെ ഭാര്യ കാരി; തണുപ്പ് പേടിച്ച് സദാ കോട്ടിട്ട് ജിൽ ബൈഡൻ; ജി 7 മീറ്റിലെത്തിയ ഭാര്യമാർ ശ്രദ്ധിച്ചത് അണിഞ്ഞൊരുങ്ങാൻ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ നേതാക്കൾ ഒത്തുചേരുന്ന വേദിയാണ് ജി 7 ഉച്ചകോടി. അപ്പോൾ അവിടെയെത്തുന്ന ആതിഥേയർ തീർച്ചയായും എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. ആതിഥേയരുടെ വ്യക്തിത്വം എല്ലാവിധത്തിലും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഉച്ചകോടിക്ക് ആതിഥേയത്വമരുളിയ ബ്രിട്ടനിലെ വീട്ടമ്മമാർ അത് ഭംഗിയായി നിർവഹിച്ചു. 3000 പൗണ്ടിന്റെ ഒറ്റയുടുപ്പിട്ട് കേയ്റ്റ് രാജകുമാരിയും 805 പൗണ്ടിന്റെ വാടകയ്ക്കെടുത്ത ഉടുപ്പുമായി പ്രധാനമന്ത്രിയുടെ ഭാര്യ കാരി സിമ്മണ്ട്സും വേദിയിൽ ശ്രദ്ധാകേന്ദ്രങ്ങളായി മാറി.

ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ കോൺവെല്ലിലെ ഈഡൻ പ്രൊജക്ടിൽ രാജ്ഞിയും ചാൾസ് രാജകുമാരനും ചേർന്ന് ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. വെണ്മയുടെ ആഢ്യത്വമായിരുന്നു കെയ്റ്റിന്റെ വസ്ത്രത്തിൽ നിഴലിച്ചിരുന്നതെങ്കിൽ, പൂക്കളുടെ മനോഹാരിതക്കൊപ്പം ആധുനിക ഡിസൈന്റെ പെർഫെക്ഷനിസവുംസാക്ഷ്യപ്പെടുത്തുന്നതായിരുന്നു ബോറിസ് ജോൺസന്റെ ഭാര്യ കാരി സിമ്മണ്ട്സിന്റെ വസ്ത്രം.

വേനലിലെ കുളിർക്കാറ്റിൽ നിന്നും രക്ഷനേടാൻ ട്രഞ്ച് കോട്ടും ധരിച്ചായിരുന്നു അമേരിക്കൻ പ്രഥമ വനിത വിരുന്നിനെത്തിയത്. കോട്ടിനാൽ പകുതി മറയ്ക്കപ്പെട്ടിരുന്നെങ്കിലും, ജിൽ ബൈഡൻ ധരിച്ചിരുന്ന പൂക്കൾ പ്രിന്റ് ചെയ്ത ഗൗൺ, അവരുടെ ഫാഷൻ ബോധം വെളിപ്പെടുത്തുന്നതായിരുന്നു. അതുപോലെ രാജ്ഞിയും ചാൾസ് രജകുമാരന്റെ ഭാര്യ കാമിലയും പൂക്കൾ പ്രിന്റ് ചെയ്ത ഡിസൈനുകളായിരുന്നു ധരിച്ചിരുന്നത്. പിങ്കും വെളുപ്പുമായിരുന്നു രാജ്ഞിയുടെ വസ്ത്രത്തിൽ മുന്നിൽ നിന്നിരുന്ന നിറങ്ങളെങ്കിൽ കാമിലയുടെ വസ്ത്രത്തിൽ മുഖ്യമായി ഉണ്ടായിരുന്നത് നീലനിറമായിരുന്നു.

നേരത്തേ അമേരിക്കൻ പ്രഥമവനിതയെ കാണുവാൻ പോയപ്പോഴും അതിസുന്ദരിയായി, പൂർണ്ണമായ തയ്യാറെടുപ്പിലായിരുന്നു കെയ്റ്റ് പോയത്. ഇത് കെയ്റ്റിന്റെയും ജിൽ ബൈഡന്റെയും ആദ്യ കൂടിക്കാഴ്‌ച്ചയുമായിരുന്നു. സ്‌കൂൾ സന്ദർശനത്തിനെത്തിയ ഇരുവരും പിന്നീട് ചില വിദ്യാഭ്യാസ വിചക്ഷണന്മാരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ മെയ് 29 ന് മാത്രം ഔദ്യോഗികമായി വിവാഹം കഴിച്ച കാരി സിമ്മണ്ട്സ് തീർത്തും ഒരു നവവധുവിന്റെ ഭാവത്തിലായിരുന്നു. ഭർത്താവ് ബോറിസ് ജോൺസന്റെ കൈപിടിച്ചെത്തിയ 33 കാരിയായ കാരി സിമ്മണ്ട്സിന്റെ സൗന്ദര്യബോധത്തിന്റെ പ്രതീകമായിരുന്നു ഇന്നലെ അവർ ധരിച്ചിരുന്ന വസ്ത്രവും മറ്റ് ആക്സസറികളും. തെരഞ്ഞേടുക്കപ്പെട്ടതുമുതൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രുഡേവ്. കാരിയും അക്കാര്യത്തിൽ വ്യത്യസ്തയല്ലെന്ന് തെളിയിച്ചു.

ഇന്നലെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ നേതാക്കളെ ബോറിസ് ജോൺസനും കാരിയും ചേർന്ന് സ്വീകരിക്കുന്നതിനിടയിൽ ജസ്റ്റിൻ ട്രിഡേവുമായി അല്പനേരം സ്വകാര്യ സംഭാഷണം നടത്താൻ കാരി തുനിഞ്ഞു. ചില തമാശകൾ പറഞ്ഞ് ആസ്വദിച്ചുനിന്നിരുന്ന അവരോടൊപ്പം പിന്നീട് ബോറിസും ചേര്ന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP