Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമാശപറഞ്ഞ് ചിരിച്ച് നടുവിൽ എലിസബത്ത് രാജ്ഞി; ചുറ്റിനും ലോക നേതാക്കൾ; രണ്ടു മീറ്റർ അകലം പാലിച്ച് ഫോട്ടോഷൂട്ട്; പ്രോട്ടോക്കോൾ തെറ്റിച്ച് ജോ ബൈഡൻ; കോൺവാൾ ജി 7 മീറ്റിലെ സുന്ദര ദൃശ്യങ്ങൾ ഇങ്ങനെ

തമാശപറഞ്ഞ് ചിരിച്ച് നടുവിൽ എലിസബത്ത് രാജ്ഞി; ചുറ്റിനും ലോക നേതാക്കൾ; രണ്ടു മീറ്റർ അകലം പാലിച്ച് ഫോട്ടോഷൂട്ട്; പ്രോട്ടോക്കോൾ തെറ്റിച്ച് ജോ ബൈഡൻ; കോൺവാൾ ജി 7 മീറ്റിലെ സുന്ദര ദൃശ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നിയമപരമായി അധികാരം മുഴുവൻ പാർലമെന്റിലും മന്ത്രിസഭയിലും നിക്ഷിപ്തമാണെങ്കിലും, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരിയാണ് ബ്രിട്ടീഷ് രാജ്ഞി. അതുകൊണ്ടു തന്നെ ബ്രിട്ടനിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ അവർക്ക് വളരെ സുപ്രധാനമായ പങ്കുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ ലോകനേതാക്കളുമായി ഇന്നലെ രാജ്ഞി കൂടിക്കാഴ്‌ച്ച നടത്തി. അവരോടൊപ്പമ്മ് ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു. 95 കാരിയായ രാജ്ഞി തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂന്നിയ സംഭഷണം കൊണ്ട് ലോകനേതാക്കളെ കൈയിലെടുക്കുകയും ചെയ്തു.

രാജ്ഞിയോടൊപ്പം കിരീടാവകാശിയായ ചാൾസ് രാജകുമാരനും കാമിലയും അതുപോലെ വില്യമും കെയ്റ്റും പങ്കെടുത്തിരുന്നു. ബോറിസ് ജോൺസനും ഭാര്യ കാരി സിമ്മണ്ട്സുമായിരുന്നുരാജകുടുംബാംഗങ്ങളെ സ്വീകരിക്കാൻ മുന്നിലുണ്ടായിരുന്നത്. അവിറ്റെ എത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും ഭാര്യ ജിൽ ബൈഡനുമായും രാജ്ഞി കുറച്ചുനേരം സംസാരിച്ചു.

അതിനുശേഷമായിരുന്നു ചാൾസ് രാജകുമാരനും വില്യം രാജകുമാരനും ചേർന്ന് ബൈഡനും ബോറിസ് ജോൺസനും ഉൾപ്പടെയുള്ള ലോക നേതാക്കൾക്കും ലോകത്തിലെ വലിയ കോർപ്പറേറ്റ് കമ്പനികളുടെ മേധാവികൾക്കുമായി ഒരുക്കിയ വിരുന്നു സത്ക്കാരം. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനായി സ്വകാര്യമേഖലയും ഭരണകൂടങ്ങളും എങ്ങനെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകും എന്ന വിഷയം ഈ വിരുന്നിൽ പ്രധാന ചർച്ചാവിഷയമായി.

അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ബൈഡനും ബ്രിട്ടീഷ് രാജ്ഞിയും തമ്മിലുള്ള കൂടിച്ചേരൽ. ജി 7 വേദിയിൽ രാജ്ഞി എത്തിയതിനു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ബൈഡനും എത്തിച്ചേർന്നു. സാധാരണയായി രാജ്ഞി പങ്കെടുക്കുന്ന വിരുന്നുകളിൽ, രാജ്ഞി എത്തിച്ചേരുന്നതിനു മുൻപ് തന്നെ അതിഥികൾ എത്താറുണ്ട്. ഈ പാരമ്പര്യമാണ് ബൈഡൻ തകർത്തത്. എന്നിരുന്നാലും യാതോരുവിധ അസ്വാരസ്യവും പുറത്തുകാണിക്കാതെ രാജ്ഞി ബൈഡനുമായും ഭാര്യയുമായും ഏറെ സംസാരിച്ചു.

ബ്രിട്ടനിലെ പ്രോട്ടോക്കോൾ അനുസരിച്ച്, അതിഥികൾ എല്ലാവരുമെത്തിയതിനു ശേഷം മാത്രമായിരിക്കും ബ്രിട്ടീഷ് രാജ്ഞി വിരുന്നു നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുക. മാത്രമല്ല, രാജ്ഞി അവിടം വിട്ടു പോകാതെ അതിഥികൾ ആരും പോയ്ക്കൂടാ എന്നൊരു ചട്ടവും നിലനിൽക്കുന്നുണ്ട്. ഇതാണ് ഇന്നലെ ബൈഡൻ പാലിക്കാതിരുന്നത്. ഏതായാലും, രാജ്ഞിയോ രാജകുടുംബാംഗങ്ങളോ അത് അത്ര വലിയ കാര്യമായി എടുത്തിട്ടില്ല. ഇനി ഞായറാഴ്‌ച്ച വീണ്ടും ബൈഡനും പത്നിയും രാജ്ഞിയോടൊപ്പം ഒരു പ്രത്യേക ചായ സത്ക്കാരത്തിൽ പങ്കെടുക്കും.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് രാജ്ഞി ലോകനേതാക്കളെ കാണുന്നത്. അതുമാത്രമല്ല, ഇത്തവണ രണ്ട് കിരീടാവകാശികളും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു താനും. ഇതും സാധാരണയായ പതിവുള്ള ഒരു കാര്യമല്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP