Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

പുട്ടിന് മുന്നറിയിപ്പുമായി ജോ ബൈഡൻ ബ്രിട്ടനിൽ; ഇന്ന് ബോറിസ് ജോൺസണുമായി കൂടിക്കാഴ്‌ച്ച; ഞായറാഴ്‌ച്ച രാജ്ഞിയെ കാണും; ജി 7 യോഗത്തിനായി എത്തിയ അമേരിക്കൻ പ്രസിഡണ്ട് കൊടുങ്കാറ്റുപോലെ തരംഗമാവുന്നു

പുട്ടിന് മുന്നറിയിപ്പുമായി ജോ ബൈഡൻ ബ്രിട്ടനിൽ; ഇന്ന് ബോറിസ് ജോൺസണുമായി കൂടിക്കാഴ്‌ച്ച; ഞായറാഴ്‌ച്ച രാജ്ഞിയെ കാണും; ജി 7 യോഗത്തിനായി എത്തിയ അമേരിക്കൻ പ്രസിഡണ്ട് കൊടുങ്കാറ്റുപോലെ തരംഗമാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

''പുട്ടിന് അറിയേണ്ടത് എന്താണെന്ന്, അറിയിച്ചുകൊടുക്കാൻ ഞാൻ അദ്ദേഹത്തെ കാണുന്നുണ്ട് ''. ജോ ബൈഡന്റെ വാക്കുകൾ ഹർഷാരവത്തെ സ്വീകരിച്ചുകൊണ്ട് അമേരിക്കൻ എയർഫോഴ്സ് അംഗങ്ങൾ. ജി 7 ഉച്ചകൊടിക്കായി ബ്രിട്ടനിലെത്തിയ ജൊ ബൈഡൻ സഫോക്കിലെ റോയൽ എയർഫോഴ്സ് മൈൽഡൻഹാളിൽ, ബ്രിട്ടനിലുള്ള അമേരിക്കൻ വൈമാനികരോട് സംസാരിക്കുകയായിരുന്നു. ആഗോളതാപനമാണ് ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയാണിത്.

എട്ടു ദിവസത്തെ ഈ യാത്രയ്ക്കിടയിൽ ജി 7 നേതാക്കൾ, ബ്രിട്ടീഷ്ര് രാജ്ഞി, നാറ്റോ ഉദ്യോഗസ്ഥർ എന്നിവരുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച്ചകൾ നടത്തും. അവസാനം ജനീവയിൽ വച്ച് ജൂൺ 16 ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുട്ടിനുമായും കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്. ഇന്ന് അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്‌ച്ച നടത്തും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്വെൽറ്റും ചർച്ചിലും തമ്മിൽ ഉണ്ടാക്കിയ അറ്റ്ലാന്റിക് ചാർട്ടർ പോലൊരു കരാർ ഉണ്ടാക്കുന്നതായിരിക്കും പ്രധാന വിഷയം. അതിനൊപ്പം അമേരിക്കയ്ക്കും ബ്രിട്ടനും മദ്ധ്യേയുള്ള യാത്ര പെട്ടെന്ന് തന്നെ പുനരാരംഭിക്കുന്നതും ചർച്ചാവിഷയമാകും.

പുട്ടിനെ, മനസാക്ഷിയില്ലാത്ത കൊലപാതകി എന്ന് വിശേഷിപ്പിച്ച ജോ ബൈഡൻ, അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടപെടലുകൾ നടത്തിയതിന് മോസ്‌കോയെ ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. അതോടൊപ്പം തന്നെ റഷ്യൻ ഭരണകൂടം വിമതരേ കൈകാര്യം ചെയ്യുന്ന രീതിയും റഷ്യൻ ഹാക്കർമാരുടെ സമീപകാല പ്രവർത്തനങ്ങളും സംസാരവിഷയമാക്കുമെന്നും ബൈഡൻ സൂചിപ്പിച്ചു.ഇന്നലെ വൈകിട്ടോടെ ബ്രിട്ടനിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് എയർഫോഴ്സ് സ്റ്റേഷനിൽ വൈമാനികരുമായി സംവേദിക്കാൻ എത്തിയ പ്രസിഡണ്ട് നിരവധി അവസരങ്ങളിൽ മരിച്ചുപോയ തന്റെ മകനെ കുറിച്ച് പരാമർശിച്ചിരുന്നു.

അതിനുശേഷം സെയിന്റ് ഐവ്സിനു സമീപമുള്ള കാർബിസ് ബേയിലേക്കാണ് ബൈഡൻ പോയത്. ഇവിടെയാണ് ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുടെ തലവന്മാർ മൂന്ന് ദിവസത്തേക്ക് ഒത്തുചേരുന്നത്. കോവിഡ് പ്രതിസന്ധിയും, കാലാവസ്ഥ വ്യതിയാനവും പ്രധാന ചർച്ചാ വിഷയങ്ങളാകുന്ന യോഗത്തിൽ ലോകത്തെനേരിട്ടും അല്ലാതെയും ബാധിക്കുന്ന നിർവധി മറ്റു വിഷയങ്ങളും ചർച്ചചെയ്യപ്പെടും. സമ്മേളനം അവസാനിക്കുന്ന ഞായറാഴ്‌ച്ചയാണ് ബൈഡനും പത്നിയും എലിസബത്ത് രാജ്ഞിയെ സന്ദർശിക്കുക.

അതിനുശേഷം നാറ്റോ ഉച്ചകോടിയുംതുടർന്ന് ഒരു യൂറോ- അമേരിക്കൻ ഉച്ചകോടിയിലും പങ്കെടുക്കാൻ ബൈഡൻ ബ്രസ്സൽസിലേക്ക് പറക്കും.അതിനുശേഷമായിരിക്കും പുട്ടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായി ജനീവയിലെത്തുക. അമേരിക്കയുടെ സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും അമേരിക്കയുടെ പുതിയ നയം പരിചയപ്പെടുത്തുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്ന് നേരത്തെ ബൈഡൻ പ്രസ്താവിച്ചിരുന്നു.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ജർമ്മനിയുമായി പ്രത്യേകിച്ചും യൂറോപ്യൻ യൂണിയനുമായി പൊതുവേയും ചില ഉരസലുകൾ നടന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP