Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഗസ്സയിലേക്ക് നിലയ്ക്കാത്ത ബോംബ് വർഷം; അതിർത്തി കടന്നു എല്ലാം തവിടു പൊടിയാക്കി കരസേനയും; അതിർത്തിയിലുള്ള എല്ലാവരെയും ബങ്കറുകളിലാക്കി കടന്നാക്രമണം; മരണസംഖ്യ 110 ആയി ഉയർന്നു; പ്രകോപനം സഹിക്കാനാവാതെ അന്തിമ യുദ്ധത്തിനിറങ്ങി ഇസ്രയേൽ

ഗസ്സയിലേക്ക് നിലയ്ക്കാത്ത ബോംബ് വർഷം; അതിർത്തി കടന്നു എല്ലാം തവിടു പൊടിയാക്കി കരസേനയും; അതിർത്തിയിലുള്ള എല്ലാവരെയും ബങ്കറുകളിലാക്കി കടന്നാക്രമണം; മരണസംഖ്യ 110 ആയി ഉയർന്നു; പ്രകോപനം സഹിക്കാനാവാതെ അന്തിമ യുദ്ധത്തിനിറങ്ങി ഇസ്രയേൽ

മറുനാടൻ മലയാളി ബ്യൂറോ

സ്രയേലിന്റെ ഉരുക്ക് മേല്ക്കൂര (അയേൺ ഡോം) തകർക്കാനായി എന്ന ഹമാസിന്റെ സന്തോഷത്തിന് പക്ഷെ ആയുസ്സ് അല്പനേരം മാത്രമോ ? പകരം വീട്ടാൻ ഉയർന്നു പൊന്തിയ ഇസ്രയേലിന്റെ വ്യോമസേനാ വിമാനങ്ങൾ ഗസ്സയിലെ പ്രത്യേക ലക്ഷ്യങ്ങളിൽ ബോംബുവർഷം നടത്തി. അതിർത്തിയിൽ താമസിക്കുന്ന പൗരന്മാരെ സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറ്റിക്കൊണ്ടാണ് ഇസ്രയേൽ തിരിച്ചടിക്കുന്നത്. വ്യോമസേനയ്ക്കൊപ്പം കരസേനയും ഇരച്ചുകയറിയാണ് ഹമാസിന്റെ പല കേന്ദ്രങ്ങളും നശിപ്പിച്ചത്. തൊട്ടുപുറകെ ഹമാസും റോക്കറ്റ് വർഷം ആരംഭിച്ചു.

എന്നാൽ, തങ്ങളുടെ കരസേന അതിർത്തി കടന്നിട്ടില്ലെന്നാണ് ഇസ്രയേൽ ഔദ്യോഗികമായി വ്യക്തമാക്കിയത്. അതിർത്തിക്കടുത്ത്, വടക്കൻ ഗസ്സയിൽ താമസിക്കുന്നവരും ഇസ്രയേലീ സൈന്യത്തിന്റെ സാന്നിദ്ധ്യം നിഷേധിക്കുന്നു. എന്നാൽ, അതിർത്തിക്കപ്പുറത്തുനിന്നും കനത്ത തോതിലുള്ള വെടിവെയ്പും ഷെൽ വർഷവും ഉണ്ടായതായി ഇവർ സ്ഥിരീകരിക്കുന്നുണ്ട്. ഹമാസിന്റെ പ്രവർത്തനത്തിന് വലിയ വിലയിടും എന്ന് പറഞ്ഞത് വീൺവാക്കല്ല എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു ഒരിക്കൽ കൂടി ആവർത്തിച്ചു.

അതേസമയം, കരസേനയുടെ നീക്കത്തെ തങ്ങൾ ഭയക്കുന്നില്ല എന്നുപറഞ്ഞ ഹമാസിന്റെ വക്താവ്, അപ്രകാരം നടന്നാൽ കൂടുതൽ സൈനികരെ കൊല്ലുകയോ ജീവനോടെ പിടികൂടുകയോ ചെയ്യാനുള്ള അവസരമൊരുങ്ങുമെന്നും പറഞ്ഞു. നേരത്തേ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ അക്രമം അഴിച്ചുവിട്ടത്. അതേസമയം തെക്കൻ ലെബനണിൽ നിന്നും വടക്കൻ ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റുകൾ വർഷിച്ചെങ്കിലും മൂന്നും മെഡിറ്ററേനിയ്ൻ കടലിൽ വീണതിനാൽ അപായമൊന്നും ഉണ്ടായില്ല.

ലെബനണിലെ ഒരു ഫലസ്തീനിയൻ സംഘടനയാണ് റോക്കറ്റ് വിക്ഷേപണത്തിനു പുറകിലെന്നും ഹെസ്ബൊള്ള ഈ സംഘർഷത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ലെബനണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഒരു സമ്പൂർണ്ണയുദ്ധത്തിനു പുറമേ, ഏതുസമയവും, ഇസ്രയേലിനകത്ത് തീവ്ര വലതുപക്ഷക്കാരുടെ കലാപവും പ്രതീക്ഷിക്കുന്ന നേതന്യാഹു കൂടുതൽ കടുത്ത നിലപാടുകളിലേക്ക് മാറിയേക്കാം എന്നൊരു അനുമാനവും വിവിധ നിരീക്ഷകർ നടത്തുന്നുണ്ട്.

1,600-ൽ അധികം റോക്കറ്റുകൾ വർഷിച്ചതിനു ശേഷം ഉഭയസമ്മതപ്രകാരം വെടിനിർത്താൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ് മുന്നോട്ട് വന്നിരുന്നു. എന്നാൽ നേതന്യാഹു ഈ നിർദ്ദേശം അപ്പാടെ തള്ളിക്കളയുകയായിരുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ കനത്ത നാശം സംഭവിച്ചതിനെ തുടർന്നായിരുന്നു ഹമാസിന് വിവേകമുദിച്ചത്. 27 കുട്ടികളും 11 സ്ത്രീകളും അടക്കം 103 ഫലസ്തീൻ പൗരന്മാരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം അതിർത്തിയിലെ രക്ഷാസൈന്യത്തോട് ഒരു യുദ്ധത്തിനായി തയ്യാറെടുക്കാനുള്ള നിർദ്ദേശമാണ് ഇസ്രയേൽ നൽകിയിട്ടുള്ളത് എന്നറിയുന്നു. പ്രത്യാക്രമണ നടപടികൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് ഇതിന്റെ സൂചനയായിട്ടാണ് നിരീക്ഷകർ കരുതുന്നത്. തങ്ങൾ ലക്ഷ്യം വച്ചതെല്ലാം തകർക്കുകയും എന്നിട്ടും ശത്രു കീഴടങ്ങാതിരിക്കുകയും ചെയ്യുമ്പോൾ പിന്നെ കരയുദ്ധം തന്നെ പോംവഴി എന്നാണ് ഒരു മന്ത്രിയും പ്രസ്താവിച്ചത്.

കരസേനയുടെ ആക്രമണത്തിനുള്ള പദ്ധതിക്ക് ഇപ്പോൾ തന്നെ അംഗീകാരം ലഭിച്ചതായാണ് ചില വിശ്വസനീയ കേന്ദ്രങ്ങളീൽ നിന്നുള്ള സൂചനകൾ. ഫലസ്തീൻ-ഇസ്രയേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രയേൽ ഫലസ്തീന് മേൽ പോർവിമാനം ഉപയോഗിച്ച് വ്യോമാക്രമണങ്ങൾ നടത്തുകയാണ്. ഗസ്സയിൽ 600 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് സ്ഥിരീകരിച്ചു.പോർവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേൽ സേന ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വലിയ കെട്ടിടങ്ങൾ വരെ ബോംബുകൾ വീണ് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകർത്തതെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മറുഭാഗം പറയുന്നത്. ഇസ്രയേൽ പ്രതിരോധ സേനാ മേധാവിയുടെ മാർഗനിർദ്ദേശപ്രകാരം കാലാൾപ്പടയുമായി ഗ്രൗണ്ട് ഓപ്പറേഷനും തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം മിസൈലുകൾ ഇസ്രയേലിനു നേരെ പ്രയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP