Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മത്സ്യബന്ധനത്തിന്റെ പേരിലിടഞ്ഞ് ബ്രിട്ടനും ഫ്രാൻസും; ജേഴ്‌സി ദ്വീപിൽ കടന്നുകയറാൻ ശ്രമിച്ച ഫ്രഞ്ച് ബോട്ടുകളെ തടയാൻ പീരങ്കികളുമായി രണ്ട് കപ്പലുകൾ അയച്ച് ബ്രിട്ടൻ

മത്സ്യബന്ധനത്തിന്റെ പേരിലിടഞ്ഞ് ബ്രിട്ടനും ഫ്രാൻസും; ജേഴ്‌സി ദ്വീപിൽ കടന്നുകയറാൻ ശ്രമിച്ച ഫ്രഞ്ച് ബോട്ടുകളെ തടയാൻ പീരങ്കികളുമായി രണ്ട് കപ്പലുകൾ അയച്ച് ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റാനന്തര കരാറുകളുടെ കാര്യത്തിൽ താമസമുണ്ടാക്കിയതിൽ ഒരു പ്രധാനകാരണം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു. ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതിനുശേഷമായിരുന്നു ബ്രെക്സിറ്റ് ഒപ്പുവച്ചത്. എന്നാൽ, ആ വിഷയം ഇനിയും പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് വേണം ഏറ്റവും അവസാനത്തെ സംഭവവികാസങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫ്രാൻസുമായുള്ള തർക്കങ്ങൾക്ക് ശക്തിവയ്ക്കാൻ തുടങ്ങിയതോടെ ഒരു മുൻകരുതൽ എന്നനിലയിൽ ബ്രിട്ടന്റെ രണ്ട് സായുധ കപ്പലുകൾ ജഴ്സി ദ്വീപിലേക്ക് നീങ്ങി. ബ്രിട്ടീഷ് ക്രൗൺ ഡിപ്പെൻഡസി സ്റ്റാറ്റസുള്ള ഇവിടേക്കുള്ള വൈദ്യൂതി വിഛേദിക്കുമെന്ന് ഇന്നലെ ഫ്രാൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ബ്രിട്ടന്റെ ഈ നടപടി. മെഷിൻ ഗണുകളും പീരങ്കികളും ഉൾക്കൊള്ളുന്ന വൻ ആയുധശേഖരങ്ങളുണ്ട് ഈ കപ്പലുകളിൽ. ഇവ ഇംഗ്ലീഷ് ചാനലിൽ പട്രോളിങ് നടത്തും.

ബ്രിട്ടന്റെ ബാച്ച് 1 പട്രോൾ വെസലുകളുടെ കൂട്ടത്തിൽ പെട്ട എച്ച് എം എസ് സെവേൺ ജെഴ്സി തീരത്തേക്ക് നീങ്ങുന്നതായി മാരിടൈം ട്രാക്കിങ് വെബ്സൈറ്റ് കാണിക്കുന്നു. 20 എം എം പീരങ്കികളും 7.62 എം എം മഷീൻ ഗണുകളുമാണ് ഇതിൽ ഉള്ള പ്രധാന ആയുധങ്ങൾ. ബാച്ച് 2 ൽ ഉൾപ്പെട്ട എച്ച് എം എസ് ടമാർ എന്ന കപ്പലിൽ ഉള്ളത് 30 എം എം എം കെ 44 ബുഷ് മാസ്റ്റർ പീരങ്കികളാണ്. ജേഴ്സി മുഖ്യമന്ത്രി ജോൺ ലെ ഫോൺട്രെയുമായി ബോറിസ് ജോൺസൺ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഫിഷിങ് ബോട്ടുകൾക്ക് പുതിയ ലൈസൻസ് നൽകുന്നതിൽ ജേഴ്സി കാലതാമസം വരുത്തുന്നു എന്ന് ഫ്രഞ്ച് മാരിടൈം മന്ത്രി അന്നിക് ജിയർഡിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഏകദേശം 100 മത്സ്യബന്ധന ബോട്ടുകളുടെ ഒരു വ്യുഹം ജഴ്സിയിലെ സെയിന്റ് ഹീലിയർ തുറമുഖത്തിലേക്കുള്ള പാത സ്തംഭിപ്പിക്കുവാനായി എത്തുന്നു എന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ബ്രിട്ടന്റെ ഈ നടപടി. ഇംഗ്ലീഷ് ചാനലിലെ ഏറ്റവും വലിയ ദ്വീപാണ് ജഴ്സി.

ബ്രിട്ടീഷ് ക്രൗൺ ഡിപെൻഡൻസി സ്റ്റാറ്റസുള്ള ഈ ദ്വീപിലേക്കുള്ള വൈദ്യൂതിയുടെ 95 ശതമാനവും സമുദ്രാന്തര കേബിളുകളിലൂടെ ഫ്രാൻസിൽ നിന്നാണ് വരുന്നത്. ഇത് തടയുമെന്ന് ഫ്രാൻസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ജഴ്സിയിൽ നിന്നുള്ള കപ്പലുകൾ ഫ്രാൻസിലെ ഏത് തുറമുഖത്ത് അടുക്കുന്നതും തടയുമെന്ന് ഫ്രഞ്ച് മത്സ്യബന്ധനത്തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തങ്ങളുടെ തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കുമ്പോൾ പൂർവ്വകാല പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ കൂടി നൽകണമെന്ന ഒരു പുതിയ നിബന്ധന ജേഴ്സി ഇപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഫ്രാൻസിനെ ചൊടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP