Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹജ്ജിനു പോകാൻ കാത്തിരുന്ന സാധാരണ മുസ്ലീങ്ങൾക്ക് ഇക്കുറിയും സാധിച്ചേക്കില്ല; രണ്ട് വാക്സിനും എടുത്തവർക്കും ആദ്യ വാക്സിൻ കഴിഞ്ഞ് 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് വന്നു പോയവർക്കും മാത്രം അവസരം; റംദാൻ മാസം തുടങ്ങിയപ്പോൾ നിയന്ത്രണം കർശനമാക്കി സൗദി അറേബ്യ

ഹജ്ജിനു പോകാൻ കാത്തിരുന്ന സാധാരണ മുസ്ലീങ്ങൾക്ക് ഇക്കുറിയും സാധിച്ചേക്കില്ല; രണ്ട് വാക്സിനും എടുത്തവർക്കും ആദ്യ വാക്സിൻ കഴിഞ്ഞ് 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് വന്നു പോയവർക്കും മാത്രം അവസരം; റംദാൻ മാസം തുടങ്ങിയപ്പോൾ നിയന്ത്രണം കർശനമാക്കി സൗദി അറേബ്യ

മറുനാടൻ മലയാളി ബ്യൂറോ

മെക്കയിൽ വലിയപള്ളിയിലേക്ക് തീർത്ഥാടനത്തിനെത്തുന്ന വിശ്വാസികൾ നിർബന്ധമായും കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. സമൂഹ്യ അകലം പാലിക്കൽ കർശനമായി നടപ്പിലാക്കും.

ലോകപ്രസിദ്ധമായ ഈ പുണ്യസ്ഥലത്ത് അണുനശീകരണ പ്രവർത്തനങ്ങളും യഥാവിധി നടത്തും. ലക്ഷക്കണക്കിന് വിശ്വാസികളായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് ഇവിടം സന്ദർശിക്കാറുണ്ടായിരുന്നത്. ഇന്നലെ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ വർഷം തോറും നടക്കുന്ന ഉംറ തീർത്ഥാടനത്തിനും ബാധകമായിരിക്കും.

അതേസമയം, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഹജ്ജ് തീർത്ഥാടനത്തിന് ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും നടപ്പിലാക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഈ തീർത്ഥാടനത്തിന്റെ പൂർണ്ണ ചുമതലയുള്ള ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചത് മൂന്നു വിഭാങ്ങളിൽ പെട്ടവരെയാണ് കോവിഡിൽ നിന്നും പ്രതിരോധ ശേഷി നേടിയവരായി കണക്കാക്കുക എന്നാണ്.

വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർ, ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർ പിന്നെ, കോവിഡ് വന്ന് സുഖം പ്രാപിച്ചവർ. ഈ വിഭാഗത്തിൽ പെടുന്നവരെ മാത്രമെ ഉംറ ചെയ്യുവാൻ അനുവദിക്കുകയുള്ളു. അതുപോലെ മെക്കയിലെ വലിയ പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളു.

ഇതുവരെ 3,93,000 പേർക്ക് രോഗബാധയും 6,700 കോവിഡ് മരണങ്ങളും ദൃശ്യമായ സൗദിയിൽ ഇപ്പോൾ രോഗവ്യാപനത്തിനെതിരെ കർശന നടപടികളാണ് എടുക്കുന്നത്. ഇതുവരെ 5 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. അതിനൊപ്പം തന്നെ, രോഗവ്യാപനത്തെ ചെറുക്കുവാനാണ് ഈ പുതിയ നിയമവും.

റമദാന്റെ ആരംഭത്തിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിൽ പ്രവേശിക്കുന്നതിനും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. എന്നാൽ ഇവിടെ ഇത് എത്രകാലം തുടരും എന്നതിൽ വ്യക്തതയില്ല. മാത്രമല്ല, ഈ വർഷം അവസാനം നടക്കുന്ന ഹജ്ജ് തീർത്ഥാടന കാലത്തും ഈ നിയന്ത്രണങ്ങൾ ബാധകമാവുമോ എന്ന കാര്യത്തിലും ഇതുവരെ അധികൃതർ വ്യൂക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ തീരെ തിരക്കുകുറഞ്ഞ ഒരു ഹജ്ജ് തീർത്ഥാടനമായിരുന്നു നടന്നത്. സൗദി പൗരന്മാരായ 10,000 മുസ്ലിം മതവിശ്വാസികൾക്ക് മാത്രമാണ് കഴിഞ്ഞവർഷം ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ സൗദിനധികൃതർ അനുമതി നൽകിയത്. 2019-ലെ ഹജ്ജ് തീർത്ഥാടനത്തിൽ, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 2.5 ദശലക്ഷം പേർ പങ്കെടുത്തിരുന്നു എന്നതോർക്കണം.

ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ എത്രപേർക്ക് അനുമതി നൽകുമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ, വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും അനുവാദം എന്നാണ് സർക്കാർ അനുകൂലികളായ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP