Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

എന്നെ എങ്ങനെയെങ്കിലും ഒന്നു സഹായിക്കൂ... രാത്രി മുഴുവൻ ഈ മരുഭൂമിയിൽ ഒറ്റയ്ക്ക് കറങ്ങിനടന്നു ഞാൻ ഭയന്നുപോയി; ട്രംപ് തോറ്റതോടെ പ്രതീക്ഷയോടെ മെക്സിക്കൻ ബോർഡറിൽ ഒറ്റക്കെത്തുന്ന കുരുന്നുകളുടെ കണ്ണീർക്കഥ

എന്നെ എങ്ങനെയെങ്കിലും ഒന്നു സഹായിക്കൂ... രാത്രി മുഴുവൻ ഈ മരുഭൂമിയിൽ ഒറ്റയ്ക്ക് കറങ്ങിനടന്നു ഞാൻ ഭയന്നുപോയി; ട്രംപ് തോറ്റതോടെ പ്രതീക്ഷയോടെ മെക്സിക്കൻ ബോർഡറിൽ ഒറ്റക്കെത്തുന്ന കുരുന്നുകളുടെ കണ്ണീർക്കഥ

മറുനാടൻ മലയാളി ബ്യൂറോ

ടെക്സാസിലെ മെക്സിക്കൻ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടി അമേരിക്കൻ അതിർത്തിരക്ഷാ സേനാംഗത്തിനോട് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാവുകയാണ്. ഞങ്ങൾ ഒരു സംഘമായാണ് എത്തിയത്. അവർ എന്നെ ഉപേക്ഷിച്ചു പോയി. അവർ എവിടെയാണെന്ന് അറിയില്ല എന്ന് അവൻ പറയുമ്പോൾ അതിജീവനത്തിനായി പൊരുതുന്ന ആയിരങ്ങളുടെ പ്രതിനിധിയാവുകയാണവൻ. ഓരോ ദിവസവും ഒറ്റക്ക് അതിർത്തികടക്കേണ്ടി വരുന്ന നൂറുകണക്കിന് കുട്ടികളിൽ ഒരാളാണവൻ.

ഔദ്യോഗിക കണക്കനുസരിച്ച് മാർച്ച് മാസത്തിൽ 1,71,000 അനധികൃത കുടിയേറ്റക്കാരെയാണ് അതിർത്തിയിൽ പിടിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറ്റവും കൂടിയ പ്രതിമാസ കണക്കാണത്. ഇതിൽ ഒറ്റക്ക് അതിർത്തി കടക്കാനെത്തിയ 19,000 കുട്ടികളും ഉൾപ്പെടും. 53,000 പേർ കുടുംബാംഗങ്ങളോടൊത്ത് സഞ്ചരിച്ചിരുന്നവരാണ്. 2000 ഏപ്രിലിൽ 1,80,000 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതാണ് ഇതിനു മുൻപുള്ള ഏറ്റവും വലിയ സംഖ്യ.

അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു സംഘത്തിനൊപ്പം ഈ കുട്ടിയേയും അവന്റെ മാതാപിതാക്കൾ അയയ്ക്കുകയായിരുന്നു. എന്നാൽ, വഴിയിൽ അവർ അവനെ ഉപേക്ഷിക്കുകയായിരുന്നു. രാത്രി മുഴുവൻഒറ്റക്കായ ഈ ബാലൻ ഭയചകിതനായി അതിർത്തി രക്ഷാ സൈനികരുടെ അടുത്തെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, അവനോട് അങ്ങനെ സഹായം ചോദിക്കാൻ ആരെങ്കിലും നിർദ്ദേശിച്ചുവോ എന്നായിരുന്നു സൈനികന്റെ മറുചോദ്യം. ഇല്ലെന്നും, തന്നെ സഹായിച്ചില്ലെങ്കിൽ ഒറ്റക്കായ തന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയേക്കുമെന്നും ഭീതിയോടെ അവൻ പറയുന്നുണ്ട്.

ഏപ്രിൽ 1 ന് റിയോ ഗ്രനേഡോ നഗരത്തിലാണ് ഈ സംഭവം നടന്നത്. ഏതു രാജ്യത്തുനിന്നാണ് ആ ബാലൻ എത്തിയതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ രാത്രിമുഴുവൻ അവൻ ഏകനായി റിയോ ഗ്രനേഡോ താഴ്‌വരയിൽ അലയുകയായിരുന്നു എന്ന് യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിക്കുന്നു. അതിർത്തി കടന്നതിനു ശേഷമാണ് ഈ ബാലൻ ഒറ്റപ്പെടുന്നത്. ഇത്തരത്തിൽ, മക്കളുടെ ഭാവിയെ കരുതി അവരെ ഒറ്റക്ക് അതിർത്തി കടത്തിവിടുന്ന മാതാപിതാക്കളും ഏറെയാണ്.

ട്രംപിന്റെ അവസാനത്തെ ഒമ്പതുമാസക്കാലയളവുൾപ്പടെ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളായി ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റ ശ്രമം ഏറിവരികയാണ്. മാത്രമല്ല അതിർത്തിയിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP