Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേട്ടന്റെ ഭാര്യയും അമ്മായിയച്ഛനും രണ്ടനമ്മയും മേഗനെ നശിപ്പിക്കാൻ കഥകൾ മെനഞ്ഞു; കേയ്റ്റും ചാൾസും കാമിലയും ഉപദ്രവിച്ചെന്ന് വിശ്വസിച്ച് മേഗൻ; ഓപ്ര വിൻഫ്രീയുടെ അഭിമുഖം പുറത്തുവരും മുൻപേ ബക്കിങ്ഹാം കൊട്ടാര വിപ്ലവം പൊട്ടിത്തെറിയിലേക്ക്; ബ്രിട്ടീഷ് രാജകുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി

ചേട്ടന്റെ ഭാര്യയും അമ്മായിയച്ഛനും രണ്ടനമ്മയും മേഗനെ നശിപ്പിക്കാൻ കഥകൾ മെനഞ്ഞു; കേയ്റ്റും ചാൾസും കാമിലയും ഉപദ്രവിച്ചെന്ന് വിശ്വസിച്ച് മേഗൻ; ഓപ്ര വിൻഫ്രീയുടെ അഭിമുഖം പുറത്തുവരും മുൻപേ ബക്കിങ്ഹാം കൊട്ടാര വിപ്ലവം പൊട്ടിത്തെറിയിലേക്ക്; ബ്രിട്ടീഷ് രാജകുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും തടുക്കാനാവില്ലെന്നാ പഴമൊഴി, അപ്പോഴാണോ രാജകുടുംബം. തുനിഞ്ഞിറങ്ങിയ മേഗൻ മെർക്കൽ ബക്കിങ്ഹാം പാലസിനെതിരെ കത്തിക്കയറുകയാണ്. ഓപ്ര വിൻഫ്രിയുടെ വിവാദം വരും മുൻപ് തന്നെ കൊട്ടാരത്തെയും രാജകുടുംബത്തിനേയും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പത്രത്താളുകളിൽ സ്ഥാനം പിടിച്ചുതുടങ്ങി. അമ്മായിയമ്മപ്പോരും നാത്തൂൻ പോരുമൊക്കെയുള്ള ഒരു സാധാരണ കുടുംബം മാത്രമാണ് ബ്രിട്ടീഷ് രാജകുടുംബമെന്നുകൂടി തെളിയിക്കുന്ന ഒരു പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തന്നെക്കുറിച്ചുള്ള ഒരുപാട് കഥകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ തകർക്കുന്നതിന് കെയ്റ്റ് രാജകുമാരിയും ചാൾസ് രാജകുമാരനും ശ്രമിച്ചു എന്ന് മേഗൻ പറഞ്ഞതായി അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. മേഗന്റെ വിവാഹ സന്ദർഭത്തിലുണ്ടായ ഒരു സംഭവം കെയ്റ്റിനെ കരയിച്ചതു പോലുള്ള കഥകൾ അത്തരത്തിൽ പുറത്തുവന്നതാണത്രെ. മാത്രമല്ല, കൊട്ടാരത്തിലെവിടെയും തങ്ങൾ നിരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് മേഗനും ഹാരിയും ഭയന്നതായും ഇവർ പറയുന്നു.

രണ്ട് കൊട്ടാരം ജീവനക്കാരെ മേഗൻ അപമാനിച്ച് പുറത്താക്കി എന്ന ആരോപണം വന്ന് രണ്ടു ദിവസം കഴിയുമ്പോഴാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഈ വാർത്ത ശക്തമായി നിഷേധിച്ച മേഗൻ, തന്റെ പ്രതിച്ഛായ തകർക്കുവാനായി മാധ്യമങ്ങളെ ബക്കിങ്ഹാം കൊട്ടാരം ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. അതിനിടയിൽ വിൻഫ്രിയുമായുള്ള അഭിമുഖം ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുന്നതിന് എതിരെ ഉയർന്ന എതിർപ്പുകളെ അവഗണിച്ച്, സംപ്രേഷണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഐ ടി വി തയ്യാറെടുക്കുന്നത്. ഫിലിപ്പ് രാജകുമാരൻ ചികിത്സയിൽ ഇരിക്കുമ്പോൾ ഇത്തരം ഒരു പരിപാടി സംപ്രേഷണം ചെയ്യുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്ത് നിരവധിപേർ രംഗത്തു വന്നിരുന്നു.

തനിക്കും ഹാരിക്കും എതിരെ കള്ളക്കഥകൾ മെനയുന്നതിൽ രാജകുടുംബാംഗങ്ങളുടെ പങ്ക് മേഗൻ വിവരിക്കുന്നതിന്റെ ഏതാനും സെക്കന്റുകൾ ഉള്ള ഒരു ട്രെയ്ലറും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും കൊട്ടാരത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാണ് കൊട്ടാരം വ്യക്തമാക്കുന്നത്. ജീവനക്കാർ മുഴുവൻ അവരെ നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്ന് അവർ വെറുതെ ഭയക്കുകയായിരുന്നു എന്നും ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നു.

മേഗന്റെ വിവാഹ സന്ദർഭത്തിൽ രാജ്ഞിയുടെ വസ്ത്രാലങ്കാര വിദഗ്ദയായ ഏഞ്ചെല കെല്ലിയോട് ഹാരി തട്ടിക്കയറി എന്നുതുടങ്ങിയ വാർത്തകൾ പുറത്ത് പ്രചരിക്കാൻ ഇടയായത് കെയ്റ്റ് രാജകുമാരി, ചാൾസ് രാജകുമാരൻ, കാമില തുടങ്ങിയവരിലൂടെയാണെന്നാണ് മേഗൻ വിശ്വസിക്കുന്നത്. അതിനിടെ, ഉയർന്ന എതിർപ്പുകൾ അവഗണിച്ച് പരിപാടി ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുമെന്ന തീരുമാനിച്ച ഐ ടി വി ഇന്നലെ അതിന്റെ ഒരു ടീസർ പുറത്തുവിട്ടു. തന്നെയും ഹാരിയേയും അപമാനിക്കുവാൻ കഥകൾ കെട്ടിച്ചമയ്ക്കാനാണ് കൊട്ടാരം തീരുമാനിച്ചിരിക്കുന്നതെങ്കിൽ, തനിക്ക് നിശബ്ദയായി ഇരിക്കാൻ കഴിയില്ലെന്ന് അതിൽ മെഗൻ പറയുന്നുണ്ട്.

ബ്രിട്ടീഷ് സമയം ഞായറാഴ്‌ച്ച രാവിലെ 1 മണിക്കായിരിക്കും ഈ അഭിമുഖം അമേരിക്കയിൽ സംപ്രേഷണം ചെയ്യുക. തിങ്കളാഴ്‌ച്ച രാവിലെ 8 മണിക്കാണ് ഐ ടി വി ഇത് ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുക. ഇത് അമേരിക്കയിൽ സംപ്രേഷണം ചെയ്യുന്ന സമയത്ത്, ബി ബി സിയിൽ കൊറോണ പ്രതിസന്ധിയുടെ ആഗോള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പരിപാടിയായിരിക്കും സംപ്രേഷണം ചെയ്യുക. ഇതിൽ രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുക്കുമെന്നറിയുന്നു.

നേരത്തേ ഹാരിയുടെ അവശേഷിച്ച രാജപദവികൾ കൂടി നീക്കം ചെയ്ത സമയത്ത് സേവനം ചെയ്യുവാൻ രാജപദവി ആവശ്യമില്ലെന്ന ഹാരിയുടെ വാചകം രാജ്ഞിയെ അവഹേളിക്കുന്നതായിരുന്നു എന്ന് കരുതുന്നവർ ഏറെയാണ്. അതുകൊണ്ടു തന്നെ കുടുംബത്തിനൊപ്പം പ്രവർത്തിക്കാത്ത ഇവർ ബി ബി സിയുടെ പരിപാടിയിൽ ഉണ്ടാകില്ല എന്നറിയുന്നു.

ഫിലിപ്പ് രാജകുമാരൻ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വാർത്ത പുറത്തുവന്നതോടെ അമേരിക്കയിലും ബ്രിട്ടനിലും ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത് നീട്ടിവയ്ക്കുവാൻ പല കോണുകളിൽ നിന്നും ഹാരിയുടെയും മേഗന്റെയും മേൽ സമ്മർദ്ദം ഏറുന്നുണ്ട്. എന്നാൽ, എപ്പോൾ സംപ്രേഷണം ചെയ്യണം എന്നത് പൂർണ്ണമായും ടി വി ചാനലിന്റെ ഉത്തരവാദിത്തമാണെന്നും തങ്ങൾക്ക് അതിൽ കൈയില്ലെന്നുമുള്ള നിലപാടിലണ് ഹാരിയും മേഗനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP