Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്

യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

2018- മാർച്ചിൽ യു എ ഇരാജകുമാരി ഗോവയിൽ വെച്ച് ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയതും അവരെ പിന്നീട് യു എ ഇയ്ക്ക് കൈമാറിയതുമൊക്കെ അക്കാലത്ത് പത്രത്താളുകളിൽ നിരവധി തലക്കെട്ടുകൾ തീർത്ത വാർത്തയായിരുന്നു. എന്നാൽ, അതിന്റെ ഭാഗമായി, ദുബായിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരനായ ആയുധവ്യാപാരിയെ യു എ ഇ ഇന്ത്യയ്ക്ക് കൈമാറി എന്നൊരു റിപ്പോർട്ട് ഇപ്പോൾ ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. രാജകുമാരിയെ കൈമാറിയതിനു ശേഷം ആഴ്‌ച്ചകൾക്കകം തന്നെ ക്രിസ്റ്റ്യൻ മൈക്കിൾ എന്ന ഈ ആയുധവ്യാപാരിയെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.

ബ്രിട്ടീഷ് നിർമ്മിത ഹെലികോപ്റ്ററുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ 40 മില്ല്യൺ പൗണ്ടിന്റെ അഴിമതി കാണിച്ചു എന്നതുമായി ബന്ധപ്പെട്ട ഒരു കേസിലായിരുന്നു ക്രിസ്റ്റ്യൻ മൈക്കിളിനെ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നത്. എന്നാൽ, ഈ കേസ്സ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വർക്കിങ് ഗ്രൂപ്പ് ഓഫ് ആർബിറ്ററി ഡിറ്റെൻഷൻ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യൻ കസ്റ്റഡിയിലുള്ള ഒരു ഉന്നതവ്യക്തിയെ യു എ ഇയ്ക്ക് കൈമാറിയതിനു പകരമായി തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു എന്ന് മൈക്കിൾ അന്വേഷണ സമയത്ത് പറഞ്ഞതായും ആ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, മൈക്കിളിനെ നാടുകടത്താനുള്ള ഇന്ത്യയുടെ ആവശ്യം ദുബായ് കോടതി നിരാകരിച്ചിരുന്നു. അഴിമതി നടന്നു എന്നതിന് മതിയായ തെളിവുകൾ നിരത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല എന്നായിരുന്നു അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

2010-ൽ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 12 ഹെലികോപ്റ്ററുകൾ വങ്ങുവാൻ ഇന്ത്യനുദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം നൽകുകയും അവരുമായി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മൈക്കിളിനെതിരെയുള്ള കേസ്. ഇന്ത്യൻ രാഷ്ട്രപതിയുടെയും മന്ത്രിമാരുടെയുമൊക്കെ ഉപയോഗത്തിനായിട്ടായിരുന്നു ഈ ഹെലികോപ്റ്ററുകൾ. ഈ ഇടപാട് ഉറപ്പിക്കുന്നതിനായി മൈക്കിളിന് 41 മില്ല്യൺ പൗണ്ട് ലഭിച്ചു എന്നതായിരുന്നു കേസ്.

ബ്രിട്ടീഷ് വംശജനായ മൈക്കിൾ ദുബായ് ആസ്ഥാനമാക്കി അഗസ്റ്റവെസ്റ്റ്ലാൻഡിന്റെ ഒരു സബ്സിഡിയറി കമ്പനിയുടെ കൺസൽറ്റന്റായി ജോലിചെയ്തു വരികയായിരുന്നു. 12 ഹെലികോപറ്ററുകൾക്കുള്ള ഓർഡറായിരുന്നു പ്രതിരോധവകുപ്പ അന്ന് നൽകിയത്. മൂന്നു വർഷത്തിനു ശേഷമാണ് ഈ ഇടപാടിൽ അഴിമതി ആരോപണം ഉയർന്നു വരുന്നത്. വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനിയായ ഫിമ്മെക്കാനിക്കയുടേ ചെയർമാനെതിരെ അഴിമതി ആരോപണം ഉയർന്നെങ്കിലും 2014-ൽ ഇറ്റാലിയൻ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, മൈക്കിളിന്റെ പേര് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും അയാൾക്കെതിരെ കേസുകളൊന്നും ചാർജ്ജ് ചെയ്തിരുന്നില്ല.

അന്ന് പ്രധാന പ്രതിപക്ഷമായിരുന്ന ബിജെ പി യു പി എ സർക്കാരിനെതിരെ വലിയൊരു ആയുധമാക്കി ഈ കേസ് ഉയർത്തിക്കൊണ്ടുവന്നിരുന്നു. പിന്നീട് അവർ അധികാരത്തിൽ എത്തിയപ്പോൾ മൈക്കിളിന്റെ അഭാവത്തിൽ അയാളുടെ പേരിൽ കേസ് ചാർജ്ജ് ചെയ്യുകയും ദുബായിൽ നിന്നും വിട്ടുകിട്ടാൻ ശ്രമിക്കുകയുമായിരുന്നു. അതെല്ലാം പരാജയമടയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP