Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഷിങ്ടൺ പോസ്റ്റിൽ സൗദിക്കെതിരെ കോളം എഴുത്തു തുടർന്നതോടെ വിളിച്ചു വരുത്തി കൊന്നു കുഴിച്ചുമൂടാൻ തീരുമാനിച്ചു; അനുമതി നൽകിയത് കിരീടാവകാശി; ജമാൽ ഖഷോഗിയെ കശാപ്പ് ചെയ്തത് എം ബി എസിന്റെ അനുമതിയോടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബൈഡൻ; സൗദി-അമേരിക്ക ബന്ധം വീണ്ടും ഉലയുന്നു

വാഷിങ്ടൺ പോസ്റ്റിൽ സൗദിക്കെതിരെ കോളം എഴുത്തു തുടർന്നതോടെ വിളിച്ചു വരുത്തി കൊന്നു കുഴിച്ചുമൂടാൻ തീരുമാനിച്ചു; അനുമതി നൽകിയത് കിരീടാവകാശി; ജമാൽ ഖഷോഗിയെ കശാപ്പ് ചെയ്തത് എം ബി എസിന്റെ അനുമതിയോടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബൈഡൻ; സൗദി-അമേരിക്ക ബന്ധം വീണ്ടും ഉലയുന്നു

മറുനാടൻ മലയാളി ബ്യൂറോ

റയുന്ന ആദർശവും ആശയവും എന്തുതന്നെയായാലും ഏകാധിപതികൾ വിമർശനങ്ങൾക്ക് നേരെ സഹിഷ്ണുത പുലർത്തിയ ചരിത്രം ലോകത്തിലില്ല. അത് വീണ്ടും തെളിയുകയാണ്, ഇന്നലെ ബൈഡൻ പുറത്തുവിട്ട ഒരു ഇന്റലിജൻസ് റിപ്പോർട്ടിലൂടെ. ജമാൽ ഖഷോഗിയെ കൊന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അനുമതിയോടെയായിരുന്നു എന്നാണ് ആ റിപ്പോർട്ടിൽ പറയുന്നത്. ഈ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ പക്ഷെ തങ്ങളുടെ സഖ്യരാജ്യത്തിനെതിരെ നയതന്ത്രപരമോ സാമ്പത്തികമോ ആയ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയ്യാറായിട്ടില്ല.

അതേസമയം, ഈ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ സൗദിയിലെ ചില വ്യക്തികൾക്കെതിരെയും സൗദി രാജകുമാരന്റെ റാപിഡ് ഇന്റർവെൻസ്ഷൻ ഫോഴ്സിനെതിരെയും ഉപരോധങ്ങൾ കൈക്കൊള്ളുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. എന്നാൽ രാജകുമാരനെതിരെ നടപടികൾ ഉണ്ടാകില്ല. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധമുള്ള വ്യക്തികൾക്ക് വിസ അനുവദിക്കില്ല. ഇതുവരെ 76 വ്യക്തികൾക്കെതിരെ ഇതുമായി ബന്ധപ്പെട്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ട് പരസ്യമാക്കിയ ബൈഡന്റെ നടപടിയെ ഡെമോക്രാറ്റുകൾ സ്വാഗതം ചെയ്തപ്പോൾ, സൗദി രാജകുമാരനെതിരെയും കൂടുതൽ കടുത്ത നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സാമ്പത്തിക ഉപരോധം, യാത്രാ നിരോധനം, നിയമനടപടികൾ എന്നിവ സൽമാൻ രാജകുമാരനെതിരെയും കൈക്കൊള്ളണമെന്നാണ് ആവശ്യമുയരുന്നത്. സൽമാന്റെ പേരെടുത്തു പരാമർശിച്ച സ്പീക്കർ നാൻസി പെലോസി പക്ഷെ ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തിയില്ല.

ഖഷോഗിയുടെ ക്രൂരമായ കൊലപാതകത്തിൽ എം ബി എസ് ഉൾപ്പടെയുള്ള സൗദി ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന വാർത്ത നേരത്തേ പരസ്യമായതാണെങ്കിലും ഈ റിപ്പോർട്ടോടെ അത് സ്ഥിരീകരിക്കപ്പെടുകയാണ്. മനുഷ്യാവകാശത്തിനു നേരെയുള്ള ഹീനമായ കൃത്യമാണ് എം ബി എസ് നിർവ്വഹിച്ചതെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. അതേസമയം, ഇറാനെ ഒതുക്കാൻ അമേരിക്കയ്ക്ക് ഏറ്റവും വലിയ സഹായിയായ സൗദി അറേബ്യയുടെ ഭരണാധികാരിക്കെതിരെ ശക്തമായ നടപടികൾ അമേരിക്ക കൈക്കൊള്ളാൻ ഇടയില്ല.

സൗദിയുടെ ജനറൽ ഇന്റലിജൻസിന്റെ മുൻ ഉപാദ്ധ്യക്ഷനായ അഹമ്മദ് ഹസ്സൻ മൊഹമ്മദ് അൽ അസ്രിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഖഷോഗിയെ വധിക്കാനുള്ള ചുമതല അസ്രിക്കായിരുന്നു എന്നും ഇതിനായി 15 അംഗ സംഘത്തെ ഇസ്താൻബൂളിലേക്ക് അയച്ചതും അസ്രിയായിരുന്നു എന്നാണ് ഇന്റലിജൻസ് കണ്ടെത്തിയിട്ടുള്ളത്. അവിടത്തെ സൗദി കോൺസലേറ്റിനു അകത്തുവച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്.

നേരത്തേ ഖഷോഗിയുടെ കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന കാര്യം എം ബി എസ് നിഷേധിച്ചിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഖഷോഗിയുടെ കുടുംബം മാപ്പു നൽകിയതിനെ തുടർന്ന് ഇത് 20 വർഷത്തെ തടവുശിക്ഷയായി ഇളവ് ചെയ്തിരുന്നു.

2017-ൽ ആയിരുന്നു ഖഷോഗി സൗദിയിൽ നിന്നും നാടുവിട്ടത്. അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു മുൻപ് വരെ വാഷിങ്ടൺ പോസ്റ്റിൽ സൗദി ഭരണകൂടത്തിനെതിരെയും എം ബി എസ്സിനെതിരെയും ലേഖനങ്ങൾ എഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP