Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക സമരത്തിന് എതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിവാദ പരാമർശത്തിൽ ഇന്ത്യക്ക് കടുത്ത അമർഷം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്താനെ ഇത്തരം പ്രതികരണങ്ങൾ ഉപകരിക്കൂവെന്ന് ഇന്ത്യ; ട്രൂഡോയുടെ ആശങ്കകൾ അസ്ഥാനത്തെന്നും വിശദീകരണം

കർഷക സമരത്തിന് എതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിവാദ പരാമർശത്തിൽ ഇന്ത്യക്ക് കടുത്ത അമർഷം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു;  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്താനെ ഇത്തരം പ്രതികരണങ്ങൾ ഉപകരിക്കൂവെന്ന് ഇന്ത്യ; ട്രൂഡോയുടെ ആശങ്കകൾ അസ്ഥാനത്തെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ കൊടുമ്പിരി കൊള്ളുന്ന കർഷകസമരം സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ച കാനഡയുടെ നിലപാടിൽ ഇന്ത്യക്ക് അമർഷം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ള പാർലമെന്റ് അംഗങ്ങൾ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്താനെ ഇത്തരം പ്രതികരണങ്ങൾ ഉപകരിക്കൂവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഗുരു നാനാക്കിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ജസ്റ്റിൻ ട്രൂഡോ കർഷക സമരത്തെ പിന്തുണച്ച് സംസാരിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ എല്ലാ അവകാശങ്ങളും കനാഡ സംരക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷക സമരത്തിൽ ആദ്യമായി പരസ്യ പ്രതികരണത്തിന് മുതിർന്ന ലോക നേതാവും ജസ്റ്റിൻ ട്രുഡോ ആണ്.

കർഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ നടത്തിയ പരാമർശം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് കാനഡയുടെത്. ചർച്ചയിലാണ് കാനഡ വിശ്വസിക്കുന്നതെന്നും ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ അന്താരാഷ്ട്ര നേതാവും ട്രൂഡോയായിരുന്നു.

എന്നാൽ, കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാതെയുള്ള ചില പ്രസ്താവനകൾ കനേഡിയൻ നേതാക്കൾ ഉന്നയിച്ചതായി കണ്ടു. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലത്'- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു

ട്രൂഡോയുടെ പരാമർശത്തെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയിരുന്നു. കർഷക പ്രതിഷേധം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കേണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. മ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP