Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാൻ കുരുന്നിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്‌ട്രേലിയൻ സൈനികന്റെ വ്യാജചിത്രം ട്വീറ്റ് ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്; മാപ്പ് പറയണമെന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആവശ്യം നിരസിച്ച് ചൈന; യുദ്ധക്കുറ്റങ്ങളിൽ നിന്നും ഓസ്‌ട്രേലിയ പൊതുജനശ്രദ്ധ തിരിക്കുന്നുവെന്നും ചൈന; ഓസ്ട്രേലിയ- ചൈന ബന്ധവും വഷളാവുന്നു

അഫ്ഗാൻ കുരുന്നിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്‌ട്രേലിയൻ സൈനികന്റെ വ്യാജചിത്രം ട്വീറ്റ് ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്; മാപ്പ് പറയണമെന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആവശ്യം നിരസിച്ച് ചൈന; യുദ്ധക്കുറ്റങ്ങളിൽ നിന്നും ഓസ്‌ട്രേലിയ പൊതുജനശ്രദ്ധ തിരിക്കുന്നുവെന്നും ചൈന; ഓസ്ട്രേലിയ- ചൈന ബന്ധവും വഷളാവുന്നു

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: അഫ്ഗാൻ കുരുന്നിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്‌ട്രേലിയൻ സൈനികന്റെ വ്യാജചിത്രം ട്വീറ്റ് ചെയ്ത സംഭവത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ച് ചൈന. യുദ്ധക്കുറ്റങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ഓസ്‌ട്രേലിയ ശ്രമിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ നിലയിലാണ്. ഉഭയകക്ഷി ബന്ധം വഷളായതിന് തങ്ങളെ കുറ്റപ്പെടുത്താനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നതെന്നും ചൈന ആരോപിക്കുന്നു.

ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജാൻ ട്വീറ്റ് ചെയ്ത വ്യാജചിത്രമാണ് വിവാദത്തിന് ഇടയാക്കിയത്. അരോചകമായ ചിത്രം നീക്കം ചെയ്യണമെന്നും സംഭവത്തിൽ ചൈന മാപ്പ് പറയണമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് ഒരിക്കലും ന്യായികരിക്കാനാവില്ല. ഇത് ലോകത്തിന് മുന്നിൽ ഓസ്ട്രേലിയയെ തരംതാഴ്‌ത്തുന്നതാണെന്നും മോറിസൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അയൽരാജ്യമായ ന്യൂസിലൻഡിലെ പ്രധാനമന്ത്രി ജസീന്ദ ആർഡെറിനെ വിഷയത്തിലുള്ള ആശങ്ക സ്‌കോട്ട് മോറിസൻ നേരിട്ട് അറിയിച്ചിരുന്നു.

മാപ്പ് പറയണമെന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആവശ്യം നിരസിച്ച ചൈന പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമെന്നാണ് പ്രതികരിച്ചത്. 2009നും 2013നും ഇടയിൽ 39 അഫ്ഗാനിസ്ഥാൻ പൗരന്മാരേയും തടവുകാരേയും കൊലപ്പെടുത്തിയ കേസിൽ 25 ഓസ്‌ട്രേലിയൻ സൈനികർക്ക് പങ്കുണ്ടെന്നും കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ സൈനികരുടെ അതിക്രൂരമായ നടപടികളിൽ നിന്നും ജനശ്രദ്ധ തിരിക്കുക, ഉഭയകക്ഷി ബന്ധം വഷളായതിന് ചൈനയെ കുറ്റപ്പെടുത്തുക എന്നീ ഉദ്ദേശങ്ങൾ മുൻ നിർത്തിയാണ് ഓസ്‌ട്രേലിയയുടെ ആരോപണങ്ങളെന്നും ചൈന കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP