Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

മൂന്ന് ദശലക്ഷം ഡോളർ മുടക്കി വിസ്‌കോസിനിൽ ട്രംപ് നടത്തിയ റീക്കൗണ്ട് വഴി ബൈഡന് 87 വോട്ടുകൾ കൂടുതൽ ലഭിച്ചു; തോൽവി വാർത്ത അറിഞ്ഞപ്പോൾ ഭ്രാന്തനെ പോലെ ഞാൻ ജയിച്ചു എന്ന് ട്രംപ് വിളിച്ചു കൂവിയെന്ന് റിപ്പോർട്ടുകൾ

മൂന്ന് ദശലക്ഷം ഡോളർ മുടക്കി വിസ്‌കോസിനിൽ ട്രംപ് നടത്തിയ റീക്കൗണ്ട് വഴി ബൈഡന് 87 വോട്ടുകൾ കൂടുതൽ ലഭിച്ചു; തോൽവി വാർത്ത അറിഞ്ഞപ്പോൾ ഭ്രാന്തനെ പോലെ ഞാൻ ജയിച്ചു എന്ന് ട്രംപ് വിളിച്ചു കൂവിയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്റെ മുൻഗാമികൾ ഭരിച്ചതിനേക്കാളേറെക്കാലം ബ്രിട്ടൻ ഭരിച്ച രാജാവായിരുന്നു 1760 മുതൽ 1820 വരെ ബ്രിട്ടൻ ഭരിച്ചിരുന്ന ജോർജ്ജ് മൂന്നാമൻ രാജാവ്. ഫ്രാൻസിനെ സപ്തവത്സര യുദ്ധത്തിൽ തോൽപ്പിക്കുകയും അമേരിക്കയിലേയും ഏഷ്യയിലേയും കോളനിവത്ക്കരണത്തിൽ ബ്രിട്ടൻ മേൽക്കൈ നേടുകയുമൊക്കെ ചെയ്തത് ഇക്കാലത്തായിരുന്നു. എന്തിനധികം, സാക്ഷാൽ നെപ്പോളിയൻ ബോണോപാർട്ടിനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ രാജാവും ഇദ്ദേഹമായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ അവസാനകാലം ഏറെ ക്ലേശകരമായിരുന്നു.

ദ്വന്ദവ്യക്തിത്വം, അപരവ്യക്തിത്വം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മാനസികരോഗത്തിന് അടിമയായ അദ്ദേഹം വിചിത്രമായ രീതികളിലായിരുന്നു ഇക്കാലത്ത് പെരുമാറിക്കൊണ്ടിരുന്നത്. ഇന്ന്, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പല നടപടികളും കാണുമ്പോൾ ചരിത്രകാരന്മാർ ഓർക്കുന്നത് ഈ ജോർജ്ജ് മൂന്നാമൻ രാജാവിനെയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് വിസ്‌കോസിനിൽ നടന്ന റീക്കൗണ്ടിങ് ഫലം പുറത്തുവന്നപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണത്തെയാണ്.

3 ദശലക്ഷം ഡോളർ മുടക്കിയാണ് വിസ്‌കോസിനിൽ റീകൗണ്ടിംഗിന് ട്രംപ് തയ്യാറായത്. എന്നാൽ റീക്കൗണ്ടിംഗിനൊടുവിൽ അദ്ദേഹത്തിന്റെ എതിരാളിയായ ജോ ബൈഡന് 87 വോട്ടുകൾ കൂടുതലായി ലഭിക്കുകയായിരുന്നു. ഇതോടെ ബൈഡന്റെ ജയം ഒന്നുകൂടി അരക്കുട്ടുറപ്പിക്കപ്പെട്ടു. വിസ്‌കോസിനിലെ ഏറ്റവും ജനസാന്ദ്രതയേറിയതും, ഡെമോക്രാറ്റിക് പാർട്ടിയോട് അനുഭാവം കാണിക്കുന്നതുമായ മിൽവാക്കി, ഡേയ്ൻ എന്നീ കൗണ്ടികളിലായിരുന്നു ട്രംപ് റീക്കൗണ്ടിംഗിന് ആവശ്യപ്പെട്ടിരുന്നത്. വിസ്‌കോസിനിലെ നിയമമനുസരിച്ച്, റീകൗണ്ടിങ് ആവശ്യപ്പെടുന്നവർ അതിന്റെ ചെലവ് വഹിക്കണം അങ്ങനെയാണ് ട്രംപ് 3 ദശലക്ഷം ഡോളർ കെട്ടിവച്ചത്.

റീകൗണ്ടിംഗിൽ ബൈഡന് 87 വോട്ടുകൾ കൂടി അധികമായി ലഭിച്ചതോടെ 0.7 ശതമാനം വോട്ടിന്റെ ലീഡിൽ മാത്രം ജയിച്ച ബൈഡന്റെ വിസ്‌കോസിനിലെ ജയം ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തട്ടിപ്പുകളെ കുറിച്ചുള്ള ട്രംപിന്റെ ആരോപണങ്ങൾ എല്ലാം വെറുതെയായി. 2016-ൽ 0.7 ശതമാനം അധിക വോട്ടുകളോടെ ട്രംപായിരുന്നു വിസ്‌കോസിനിൽ ജയിച്ചത്. റീകൗണ്ടിങ് പൂർത്തിയായതോടെ ഇലക്ഷൻ ഫലം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

എന്നാൽ, ഈ വാർത്ത അറിഞ്ഞപ്പോൾ ട്രംപ് പ്രതികരിച്ച രീതിയാണ് ജോർജ്ജ് മൂന്നാമൻ രാജാവിനെ ഓർക്കുവാൻ കാരണമായത്. ബൈഡന് 87 വോട്ടുകൾ അധികമായി ലഭിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ താൻ ജയിച്ചു എന്ന് അവകാശപ്പെട്ട് ട്രംപ് അലറി വിളിക്കുകയായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. തന്റെ ഏറ്റവും അടുത്ത അനുയായികളും തിരുകാതിന് കേൾക്കാൻ ഇമ്പമുള്ള അമൃതവാണികൾ മാത്രം മൊഴിയുകയും ചെയ്യുന്ന റൂഡി ഗില്യാനി, സിഡ്നി പവൽ എന്നിവരുമായി മാത്രമാണ് ഇതിനു ശേഷം ട്രംപ് ബന്ധപ്പെട്ടത്. തെരഞ്ഞെടുപ്പ് തട്ടിപ്പ് ആവർത്തിച്ച ഗില്യാനി, തങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

വിജയങ്ങൾ മാത്രം അനുഭവിച്ച്, അധികാരം നുകർന്ന് കഴിയുന്ന കാലത്താണ് അമേരിക്കൻ സ്വാതന്ത്ര്യം നടക്കുന്നതും ബ്രിട്ടന്റെ അമേരിക്കൻ കോളനികൾ നഷ്ടമാകുന്നതും. ഇതാണ് ജോർജ്ജ് മൂന്നാമൻ രാജാവിനെ മാനസികമായി തകർത്തതെന്ന് കരുതപ്പെടുന്നു. ഭ്രാന്തൻ രാജാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തികൾ ഓരോന്നും തികച്ചും വിചിത്രങ്ങളായവയായിരുന്നു.

സംസ്ഥാനങ്ങൾ ഓരോന്നായി തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായൈ പ്രഖ്യാപിച്ചിട്ടും ട്രംപ് പൂർണ്ണമായും തോൽവി സമ്മതിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും താനാണ് യഥാർത്ഥ വിജയി എന്നും അദ്ദേഹം മിക്കവാറും ദിവസങ്ങളിൽ ട്വീറ്റ് ചെയ്യുന്നുണ്ട്. ജോ ബൈഡൻ ക്രമക്കേടുകളിലൂടെ നേടിയ ജയത്തെ തടയാതിരുന്നാൽ, ഇനി അമേരിക്കൻ ചരിത്രത്തിൽ ഒരു റിപ്പബ്ലിക്കൻ പ്രസിഡണ്ട് ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP