Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ഒരാളെ കൊല്ലാൻ ഇസ്രയേൽ തീരുമാനിച്ചാൽ ദൗത്യം ഏൽപ്പിക്കുന്നത് ഈ 62 അംഗസംഘത്തെ; ഏത് സുരക്ഷാവലയത്തിലും കയറി ചെല്ലാൻ കഴിയുന്നത് 12 പേർക്ക്; 50 പേർ പശ്ചാത്തല സൗകര്യമൊരുക്കും; വമ്പൻ സുരക്ഷാ വലയത്തിനുള്ളിലുള്ള ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ മൊസാദ് കൊന്നതിങ്ങനെ

ഒരാളെ കൊല്ലാൻ ഇസ്രയേൽ തീരുമാനിച്ചാൽ ദൗത്യം ഏൽപ്പിക്കുന്നത് ഈ 62 അംഗസംഘത്തെ; ഏത് സുരക്ഷാവലയത്തിലും കയറി ചെല്ലാൻ കഴിയുന്നത് 12 പേർക്ക്; 50 പേർ പശ്ചാത്തല സൗകര്യമൊരുക്കും; വമ്പൻ സുരക്ഷാ വലയത്തിനുള്ളിലുള്ള ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ മൊസാദ് കൊന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

റാനിയൻ ആണവ ശാസ്ത്രജ്ഞന്റെ കൊലയ്ക്ക് പിന്നിൽ ഇസ്രയേലാണെന്ന ആരോപണം വ്യാപകമാകുമ്പോൾ ഈ ശാസ്ത്രജ്ഞനെ വധിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ചോർന്നിരിക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 50 മൈൽ കിഴക്കുള്ള അബ്സാർദെന്ന നഗരത്തിൽ തെന്റെ കാറിനുള്ളിലാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെ കൊല്ലപ്പെടുന്നത്. ആദ്യം ഒരു സ്ഫോടനമായിരുന്നു. തുടർന്നാണ്, തീവ്ര പരിശീലനം ലഭിച്ച 12 അംഗ സംഘം അദ്ദേഹത്തിനു നേരെ നിറയുതിർത്തത്.

ഈ പദ്ധതി മുഴുവൻ ആസൂത്രണം ചെയ്ത 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഈ 12 പേർ. ബാക്കിയുള്ള 50 പേർ ഈ കൊലപാതകത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതിൽ വ്യാപൃതരായിരുന്നു. രാജ്യാധികാരികളിൽ നിന്നും തന്നെ ഫക്രിസദെയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങൾ ചോർന്ന് കിട്ടി എന്നവകാശപ്പെട്ടുകൊണ്ട് ഒരു ഇറാനിയൻ പത്രപ്രവർത്തകനാണ് ഇന്നലെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്താകെ അശാന്തി പടർത്തിയ ഈ കൊലപാതകത്തിന് ശേഷം നിരവധി പേരാണ് ഇസ്രയേലിനെതിരെ പ്രതികാര നടപടികൾക്കായി മുറവിളി കൂട്ടുന്നത്.

രാജ്യത്തിന്റെ ഏത് കാര്യങ്ങളിലും അന്തിമ തീരുമാനം കൈക്കൊള്ളുന്ന പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി ഈ കൊലയ്ക്ക് ഉത്തരവാദികളായവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് ഇന്നലെ പറയുകയും ചെയ്തിരുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ഈ കൊലപാതകത്തെ അതികൂരമായ ഒരു കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ തലവൻ രംഗത്തെത്തുകയുംചെയ്തിരുന്നു. ഒരു അമേരിക്കൻ ഉദ്യോഗസ്ഥനും മറ്റു രണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഇതിനു പുറകിൽ ഇസ്രയേലാണെന്ന് പറഞ്ഞുവെങ്കിലും, മുൻ തലവൻ ആരുടേയും പേര് വെളിപ്പെടുത്തിയില്ല.

അബ്സാർദ് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയുടെ ആരംഭത്തിൽ വച്ചായിരുന്നു ഈ കൊലപാതകം നടപ്പിലാക്കൻ പദ്ധതി ഇട്ടിരുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഫക്രിസദെയെ തുടർച്ചയായി നിരീക്ഷിച്ചിരുന്ന ഈ സംഘത്തിന് ഇദ്ദേഹം വെള്ളിയാഴ്‌ച്ച ടെഹ്റാനിൽ നിന്നും അബ്സാർദിലേക്ക് പോകുമെന്ന വിവരം ലഭിച്ചു. പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ടെഹ്റാനിലെ മിക്ക ധനികർക്കും വസതികളുണ്ട്. ഫക്രിസാദെയ്ക്കും ഇവിടെ ഒരു വസതിയുണ്ട്.

62 അംഗ സംഘത്തിലെ 50 പേർ പശ്ചാത്തലമൊരുക്കി സഹായിച്ചപ്പോൾ, തീവ്ര പരിശീലനം സിദ്ധിച്ച 12 പേർ അബ്സാദിൽ പ്രവേശിച്ചു എന്ന് പറയുന്ന റിപ്പോർട്ടിൽ പക്ഷെ ഈ 50 പേരും ഇറാനിൽ തന്നെ ഉണ്ടായിരുന്നുവോ അതോ വിദേശത്തു നിന്നും സഹായിക്കുകയായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു ഹുണ്ടായ് സാന്റാ ഫെയും നാല് യാത്രക്കാരും അവരോടൊപ്പം നാല് മോട്ടോർസൈക്കിളുകളിലായി മറ്റു എട്ടുപേരും സംഭവസ്ഥലത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. ഒരു നിസ്സാൻ പിക്ക് അപ് വാനും ഉണ്ടായിരുന്നു.

മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളിലായി ഫക്രിസദേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും എത്തുന്നതിന് അര മണിക്കൂർ മുൻപ് പ്രദേശത്തെ വൈദ്യൂതിബന്ധം വിഛേദിച്ചിരുന്നു. ഈ വാഹനവ്യുഹത്തിലെ ആദ്യ വാഹനം, കൊലയാളികൾ കാത്തു നിന്നിരുന്ന വളവ് കടന്നു പോകുമ്പോൾ ഈ കൊലയാളികൾ അവിടെ തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ കാർ കടന്നു പോയതോടെ നിസ്സാൻ പിക്ക് അപ്പ് വാൻ പൊട്ടിത്തെറിച്ചു. ഇതേ സമയത്താണ്, ഫക്രിസദേ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാറിലേക്ക് കൊലയാളികൾ നിറയൊഴിച്ചത്.

ശാസ്ത്രജ്ഞൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ കനത്ത വെടിവയ്‌പ്പാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അല്പ സമയത്തിനു ശേഷം 12 അംഗ സംഘത്തിന്റെ നേതാവ്, കാറിനടുത്തുവന്ന് ഫക്രിസദയെ പുറത്തെടുത്ത് മരണം ഉറപ്പാക്കാനായി വീണ്ടും വെടിവച്ചു എന്നും സർക്കാരിൽ നിന്നും ചോർന്ന് കിട്ടിയതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു. അതിനു ശേഷം യാതോരു പരിക്കുമേൽക്കാതെ ആ സംഘം അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

ഫക്രിസദെയുടെ സുരക്ഷാ സൈനികർ തിരിച്ചു വെടിവെച്ചുവെങ്കിലും അക്രമികളെ തടയുവാനോ അവർക്ക് കാര്യമായ നഷ്ടം വരുത്താനോ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് പോസീസ് ഹെലികോപ്റ്റർ എത്തിയാണ് ഫക്രിസദയേയും സംഘത്തെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയപ്പോൾ അവിടെ വൈദ്യൂതി ഇല്ലാത്തതിനാൽ ടെഹ്റാനിലേക്ക് കൊണ്ടു പോവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP