Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഇൻഫൊസിസിൽ അക്ഷത മൂർത്തിക്കുള്ള 430 മില്ല്യൺ പൗണ്ട് ഓഹരി എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്തിനേക്കാൾ 100 ദശലക്ഷം കൂടുതൽ; സ്റ്റാൻഫോർഡിൽ വച്ച് നാരായണ മൂർത്തിയുടെ മകളെ പ്രേമിച്ച റിഷി സുനാക് ബ്രിട്ടീഷ് കാബിനറ്റിലെ ഏറ്റവും സമ്പന്നനാകുമ്പോൾ

ഇൻഫൊസിസിൽ അക്ഷത മൂർത്തിക്കുള്ള 430 മില്ല്യൺ പൗണ്ട് ഓഹരി എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്തിനേക്കാൾ 100 ദശലക്ഷം കൂടുതൽ; സ്റ്റാൻഫോർഡിൽ വച്ച് നാരായണ മൂർത്തിയുടെ മകളെ പ്രേമിച്ച റിഷി സുനാക് ബ്രിട്ടീഷ് കാബിനറ്റിലെ ഏറ്റവും സമ്പന്നനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ എന്നനിലയിലും ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന്റെ പത്നി എന്ന നിലയിലും മാത്രമല്ല അക്ഷതയെ ലോകം അറിയുന്നത്. ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർ ഇന്ന് ബ്രിട്ടനിലെ ഏറ്റവും സമ്പന്നയയ വനിതയായിരിക്കുകയാണ്. തന്റെ കുടുംബ സ്ഥാപനമായ ഇൻഫോസിസിൽ ഇവർക്കുള്ള ഓഹരികളുടെ മൂല്യം 430 ദശലക്ഷം പൗണ്ടാണ്. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്തിന്റെ മൂല്യം 350 ദശലക്ഷം പൗണ്ടാണെന്ന് അറിയുമ്പോഴാണ് ഈ ഇന്ത്യൻ വംശജയുടെ സ്വത്തിന്റെ വലിപ്പം മനസ്സിലാകുക.

കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് പ്രണയിച്ച് അക്ഷതയെ വിവാഹം കഴിച്ച ഋഷി സുനാകിന്റെ സ്വത്ത് വിവരം റെജിസ്സർ ഓഫ് മിനിസ്റ്റേഴ്സ് ഇന്ററസ്റ്റിൽ രേഖപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഇപ്പോൾ ഈ വാർത്ത പുറത്തുവന്നത്. ഇന്ത്യൻ ഐ ടി വ്യവസായത്തിന്റെ തന്നെ പിതാവെന്ന് വിളിക്കാവുന്ന, എക്കാലത്തേയും 12 വലിയ ബിസിനസ്സുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എൻ ആർ നാരായണ മൂർത്തിയുടെ പുത്രി സമ്പന്നയായതിൽ അതിശയമൊന്നുമില്ലെന്നാണ് മാധ്യമങ്ങളും പറയുന്നത്.

കഴിഞ്ഞ വർഷം ജൂലായിൽ ട്രഷറിയുടെ ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ഒരു ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഋഷി സുനാകിന്റെ സാമ്പത്തിക താത്പര്യങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമായത്. ഇൻഫോസിസിനു പുറമേ അക്ഷതയുടെ കുടുംബത്തിന് ആമസോണുമായി ചേർന്ന് ഒരു ജോയിന്റ് വെഞ്ചർ കൂടിയുണ്ട്. പ്രതിവർഷം 900 മില്ല്യൺ പൗണ്ട് വിറ്റുവരവുള്ള ഈ സ്ഥാപനമാണ് ബ്രിട്ടനിൽ ജാമി ഒലിവർ നടത്തുന്നതും ഇന്ത്യയിൽ വെൻഡീസ് നടത്തുന്നതും.

2009 ൽ ആയിരുന്നു ഋഷി സുനാകിന്റെയും അക്ഷതാ മൂർത്തിയുടെയും വിവാഹം. ഏകദേശം ആയിരത്തോളം പേർ പങ്കെടുത്ത വിവാഹം ബാംഗ്ലൂരിൽ വച്ചായിരുന്നു നടന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച സുനാക് തന്റേതായ രീതിയിൽ ഒർ കോടീശ്വരൻ തന്നെയാണ്. ഗോൽഡ്മാൻ സാഷ്സ് ഉൾപ്പടെ വിരവധി സ്ഥപനങ്ങളുടെ കൺസൾട്ടന്റായി കാലിഫോർണിയയിലും, ബ്രിട്ടനിലും, ഇന്ത്യയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിനു ശേഷം 2010 ൽ 536 മില്ല്യൺ പൗണ്ടിന്റെ നിക്ഷേപവുമായാണ് സ്വന്തം സ്ഥാപനമായ ഥെലെമെ പാർട്നഴ്സ് രൂപീകരിച്ചത്.

തിരക്കുപിടിച്ച ബിസിനസ്സ് ജീവിതത്തിനിടയിൽ കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി കുറച്ചു ദിവസം മാത്രംചെയ്ത വോളന്ററി പ്രവർത്തനമാണ് ഋഷി സുനാകിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ എത്തിച്ചത്. ഒരു ജി പി ആയ പിതാവും ഫാർമസിസ്റ്റായ മാതാവുമാണ് തനിക്കെന്നും പ്രോത്സാഹനങ്ങൾ നൽകിയിട്ടുള്ളതെന്ന് ഋഷി കൂടെക്കൂടെ പറയാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP