ഇറാൻ തീരത്തേക്ക് യുദ്ധക്കപ്പലുകൾ നീക്കി അമേരിക്ക; ഇറാന്റെ ന്യൂക്ലിയർ സൈറ്റ് തകർക്കാനുള്ള ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങാൻ ഒരുങ്ങി ട്രംപ്; എതിർപ്പോടെ സൗദി; ഇറാന്റെ ആണവ പിതാവിനെ കൊന്നത് ഇറാനെ പ്രകോപിച്ച് യുദ്ധം തുടങ്ങാനുള്ള ഇസ്രയേൽ തന്ത്രമെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ തീരത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുകയാണ്. ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനം. ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപിന്റെ നീക്കം.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റിരുന്നു. ഇതോടെ സമ്മർദ്ദത്തിലുമായി. ഈ അവസരം ഇസ്രയേൽ ഉപയോഗിക്കുകയാണെന്നാണ് ആരോപണം. ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡന്റ് പദം അവസാനിക്കും മുമ്പ് ട്രംപ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഹ്സിൻ ഫക്രിസാദെയുടെ കൊല.
ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരിൽ ഇസ്രയേലിനെതിരെ ഇറാൻ നീങ്ങിയാൽ തുറന്ന സൈനിക നടപടികൾക്ക് അമേരിക്കയും മടിക്കില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്നോ നാളെയോ ഇറാൻ ജനതയെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനവും ഉപരോധവും തളർത്തിയ ഇറാൻ സമ്പദ്ഘടനയെ കൂടുതൽ ഉലയ്ക്കുന്നതാകും തുടർ നടപടികൾ. ആണവ കരാറിൽ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. സൗദി അറേബ്യ ഉൾപ്പെടെ ഇറാന്റെ അയൽ രാജ്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ ആണവ യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകുന്നതിനെ ഈ ഘട്ടത്തിൽ സൗദി അംഗീകിര്കുന്നില്ല.
ഇറാന്റെ അണുബോംബ് പദ്ധതിയുടെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന മുൻനിര ശാസ്ത്രജ്ഞനായിരുന്നു കൊല്ലപ്പെട്ട മൊഹ്സെൻ ഫക്രിസാദെ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച പകൽ വെളിച്ചത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് കൊല നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അക്രമികൾ മൊഹ്സിൻ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു മികച്ച ഇറാനിയൻ ശാസ്ത്രജ്ഞന്റെ വധത്തോടെ പശ്ചിമേഷ്യയിൽ യുദ്ധ സാധ്യതയും സജീവമാകുന്നു. ഇറാനെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നീക്കമായിരുന്നു ഇത്.
അമേരിക്കയിലെ ഭരണമാറ്റം ഇറാന് അനുകൂലമാകാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇസ്രയേലിന്റെ ഇടപെടൽ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ബഹുമുഖ കരാറിൽ വീണ്ടും ചേരാൻ ബിഡെൻ ഭരണകൂടം ആഗ്രഹിക്കുന്നു. കരാർ 2018 ൽ ട്രംപ് നീക്കം ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യമന്ത്രിയും സൗദി രാജകുമാരനും ഏതാനും ദിവസം മുമ്പ് രഹസ്യ കൂടിക്കാഴ്ച നടത്തിയ സമയത്താണ് കൊലപാതകം. 1989 മുതൽ യുഎസിന്റെയും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളുടെയും ലക്ഷ്യമാണ് മൊഹ്സിൻ ഫക്രിസാദെ. മൊഹ്സിൻ ഫക്രിസാദെയുടെ ന്യൂക്ലിയർ ബോംബ് പ്രോഗ്രാം 'അമാദ്' 2003-ൽ നിർത്തിവച്ചു. അതിനുശേഷം, സാധാരണ പൗരന്മാരെ ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി ആണവ പദ്ധതികൾ മൊഹ്സിൻ ഫക്രിസാദെ പരിശോധിക്കുന്നു. അതേസമയം, ഈ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സുപ്രീം നേതാവ് അയതോല്ല അലി ഖമാനിയുടെ സൈനിക ഉപദേഷ്ടാവ് പറഞ്ഞു. ട്രംപിന്റെ അവസാന നാളുകളിൽ ഇസ്രയേൽ ഇറാനുമായുള്ള യുദ്ധം പ്രകോപിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിയൻ ശാസ്ത്രജ്ഞനെ ആക്രമിച്ചതിന്റെ പിന്നിൽ ഇസ്രയേലാണെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഈ ആക്രമണത്തെക്കുറിച്ച് യുഎസിന് എത്രമാത്രം അറിയാമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുപ്രസിദ്ധ ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് കൊലപാതകം നടത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2010, 2012 വർഷങ്ങളിൽ മൊസാദ് മുമ്പ് നാല് ഇറാൻ ആണവ ശാസ്ത്രജ്ഞരെ വധിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍