Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ജോ ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമൊ? ട്രംപിന് പകരം ബൈഡൻ എത്തുമ്പോൾ ചൈനീസ് പേടിയിൽ തായ് വാൻ

ജോ ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമൊ? ട്രംപിന് പകരം ബൈഡൻ എത്തുമ്പോൾ ചൈനീസ് പേടിയിൽ തായ് വാൻ

സ്വന്തം ലേഖകൻ

തായ്‌പേയ്: തായ് വാനെ കീഴ്‌പ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന ചൈനയിൽ നിന്നും തായ് വാന് സുരക്ഷാ കവചം തീർത്ത് നൽകിയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു. തായ് വാനെ മികച്ച സൈനിക ശക്തിയാക്കി മാറ്റാനും ചൈനയെ പ്രതിരോധിക്കാനും യുഎസ് ഒപ്പം നിന്നതോടെയാണ് ചൈന തായ് വാന്റഖെ മേലുള്ള പിടി ഒന്നയച്ചത്. എന്നാൽ ഇപ്പോൾ ട്രംപിന് പകരം ജോ ബൈഡൻ വൈറ്റ് ഹൗസിലേക്കെത്തുമ്പോൾ ആശങ്കയുടെ നിഴലിലാണ് തായ് വാൻ. തങ്ങൾക്കൊപ്പം നിന്ന ട്രംപ് പടിയിറങ്ങുമ്പോൾ പുതുതായി എത്തുന്ന ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമോ എന്നതാണ് തായ് വാനെ ആശങ്കയിലാക്കുന്നത്. 

ജോ ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമെന്ന പ്രചാരണം പൂർണമായും വിശ്വസിക്കുന്നില്ലെങ്കിലും തയ്‌വാൻ യുഎസ് ബന്ധത്തിൽ കാതലായ മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തയ്‌വാനിൽ ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു ഡോണൾഡ് ട്രംപ്. തായ് വാന്റെ ശത്രുവായി ചൈനയ്‌ക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകളാണ് തയ്‌വാനിൽ ട്രംപിന്റെ പ്രശസ്തിയുയർത്തിയത്. തയ്‌വാനും യുഎസുമായുള്ള ബന്ധം മറ്റാരുമായുള്ള ബന്ധത്തേക്കാൾ വ്യത്യസ്തമാണെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. അതുകൊണ്ട് ത്‌നനെ ട്രംപിൽ നിന്നും ബൈഡനിലേക്ക് എത്തുമ്പോൾ ആശങ്കയിലാണ് തായ് വാൻ.

ശനിയാഴ്ച പെൻസിൽവേനിയയിലെ ഫലം വന്നതിനു ശേഷം, 'തിരഞ്ഞെടുപ്പു ഫലം എന്തുമാകട്ടെ, യുഎസുമായുള്ള ബന്ധത്തിനു മാറ്റമുണ്ടാകില്ല' എന്നായിരുന്നു തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. തായ്‌വാന് എപ്പോഴും ചൈനീസ് ഭീഷണിയുണ്ട്. തയ്വാനും യുഎസും തമ്മിലുള്ള ബന്ധം നല്ലതാണോ വഷളാണോ എന്നത് പ്രശ്‌നമല്ലെന്നും അത് എല്ലായ്‌പ്പോഴും നിലനിൽക്കുന്നതുമാണെന്നുമായിരുന്നു തയ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വുവിന്റെ പ്രതികരണം.

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനുശേഷം യുഎസ് ചൈനയുടെ എതിർപ്പ് അവഗണിച്ച് തായ്വാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൈനികശക്തി മെച്ചപ്പെടുത്തി ചൈനയെ നേരിടാനാണ് അമേരിക്ക തയ്വാനു നൽകിയിരുന്ന ഉപദേശം. പ്രതിരോധത്തിനായി തയ്വാന് ആയുധം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റായിരുന്നു ഡോണൾഡ് ട്രംപ്.

അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാറിൽ ചൈനയുടെ എതിർപ്പ് മറികടന്ന് യുഎസ് ഒപ്പുവച്ചതോടെ തയ്വാന് ആയുധങ്ങൾ നൽകുന്നതും സൈനിക ധാരണാപത്രങ്ങളിൽ ഏർപ്പെടുന്നതുമായ കാര്യങ്ങളിൽനിന്നു യുഎസ് അടിയന്തരമായി വിട്ടുനിൽക്കണമെന്നു ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തയ്വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകൾക്കു പുല്ലുവിലയാണ് തങ്ങൾ കൊടുക്കുന്നതെന്നും വേണ്ടിവന്നാൽ ബലപ്രയോഗത്തിനു മടിക്കില്ലെന്നുമുള്ള ട്രംപിന്റെ നിലപാടും തയ്‌വാനെതിരെ കടുത്ത നിലപാട് എടുക്കുന്നതിൽനിന്നു ചൈനയെ പിന്നോട്ടു വലിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ജോ ബൈഡൻ ചൈനയോട് അനുഭാവപൂർണ്ണമായ നിലപാട് എടുക്കില്ലെന്നു തന്നെയാണ് വിശ്വാസമെന്നു രാജ്യാന്തര മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതേസമയം തയ്വാൻ തങ്ങളുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ അവകാശവാദം. വേണ്ടിവന്നാൽ തയ്വാൻ പിടിച്ചെടുക്കാൻ സൈനിക നടപടി ഉൾപ്പെടെയുള്ളവ കൈക്കൊള്ളുമെന്ന നിലപാട് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നിഷേധിച്ചിട്ടുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP