Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ

സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രധാന സിനഗോഗ് (യഹൂദപ്പള്ളി) സ്ഥിതിചെയ്യുന്നിടത്തു നടന്ന ഒരു ചാവേർ ആക്രമണം ഉൾപ്പടെ ആറിടങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചുരുങ്ങിയത് 15 പേർക്കെങ്കിലും പരിക്കേറ്റതായും സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ, നാളെമുതൽ വിയന്നയിൽ ലോക്ക്ഡൗൺ നിലവിൽ വരാനിരിക്കെയാണ് ഈ സംഭവ പരമ്പരകൾ അരങ്ങേറിയത്. യഹൂദപ്പള്ളിക്കടുത്ത് ഇന്നലെ പ്രാദേശിക സമയം രാത്രി 8 മണിക്കാണ് ആദ്യത്തെ ആക്രമണം നടന്നത്.

ഒരു അക്രമി ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ മറ്റൊരാളെ പൊലീസ് വെടിവെച്ചു കൊന്നു. ഇനിയൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. യഹൂദപ്പള്ളിക്ക് അടുത്തുവച്ചാണ് ആക്രമണം ഉണ്ടായതെങ്കിലും അവർ ലക്ഷ്യമിട്ടത് അതിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിയന്നയിലെ യഹൂദ സമൂഹത്തിന്റെ തലവൻ ഓസ്‌കാർ ഡെഷ് പറഞ്ഞത്. ഏതായാലും ആരാധനാലയം അപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇല്ലെങ്കിൽ, ഒരുപക്ഷെ മരണസംഖ്യ ഇതിലും വർദ്ധിക്കുമായിരുന്നു.

ഇനിയും ഏറെ തീവ്രവാദികൾ ഉണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് ആസ്ട്രിയൻ സർക്കാർ. വിവിധയിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ച വിയന്നയിൽ പലയിടങ്ങളിലും പൊലീസ് റെയ്ഡും നടക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി പട്ടാളത്തേയും ഇറക്കിയിട്ടുണ്ട്. അതിനിടയിൽ ആസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കുമായുള്ള അതിർത്തിയിൽ ചെക്ക് സൈന്യവും പരിശോധന കർശനമാക്കിയിട്ടുണ്ട്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷങ്ങളിലൊക്കെ യൂറോപ്പിൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർഷം, കോവിഡ് തേരോട്ടം നടത്തുന്ന കാലത്ത്, തീവ്രവാദ ഭീഷണി ഏറെയുണ്ടായിരുന്ന ഇടങ്ങൾ പോലും താരതമ്യേന ശാന്തമായപ്പോൾ യൂറോപ്പ് കൂടുതൽ ആക്രമണങ്ങൾക്ക് വിധേയമാകുകയായിരുന്നു. 2020 ഫെബ്രുവരി 2 ന് സൗത്ത് ലണ്ടനിലെ സുദേശ് അമ്മാൻ എന്ന 20 കാരനാണ് ഈ വർഷത്തെ ആദ്യ തീവ്രവാദി ആക്രമണം നടത്തിയത്. നേരത്തേ, അൽഖ്വയ്ദയുമായി ബന്ധപ്പെട്ട ലഘുരേഖകൾ വിതരണം ചെയ്തതിന് മൂന്നു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ മൂന്നാം ദിവസമാണ് ഇയാൾ കത്തിയുമായി തെരുവിൽ വിളയാടിയത്.

പീന്നീട് കൊറോണയുടെ മൂർദ്ധന്യഘട്ടത്തിൽ തീവ്രവാദി ആക്രമണത്തിന് ഒരല്പം ശമനം ഉണ്ടായെങ്കിലും അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്. 2020 സെപ്റ്റംബർ 25 ന് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി ഹെബ്ഡോ മാസികയുടെ ഓഫീസിനു മുന്നിൽ വച്ച് ഇസ്ലാമിക തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.

ഇതിനു ശേഷം 2020 ഒക്ടോബർ 4 ന് ജാർമ്മനിയിലെ ഡ്രെസ്ഡെൻ നഗരത്തിലായിരുന്നു അടുത്ത ആക്രമണം അരങ്ങേറിയത്. ഒരു ജർമ്മൻ വിനോദസഞ്ചാരിക്ക് നേരെയായിരുന്നു ആക്രമണം നടന്നത് ഐസിസ് അനുഭാവിയായ അബ്ദുള്ള എന്ന സിറിയക്കാരനായിരുന്നു ഇതിനു പിന്നിൽ. അയാളെ അറസ്റ്റുചെയ്തു. നേരത്തേ മറ്റൊരു കുറ്റത്തിന് രണ്ടു വർഷവും ഒമ്പത് മാസവും ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു ഈ ക്രൂരൻ. 53 വയസ്സും 55 വയസ്സും ഉള്ള രണ്ട് ജർമ്മൻ പൗരന്മാരെയായിരുന്നു ഇയാൾ കുത്തിയത്. ഇതിൽ 55 കാരൻ ചികിത്സയിലിരെക്കേ മരണമടഞ്ഞു.

2020 ഒക്ടോബർ 12 ന് ക്രൊയേഷയിലായിരുന്നു അടുത്ത ആക്രമണം. ഒരു സർക്കാർ കെട്ടിടത്തിനു നേരെയായിരുന്നുഡാനിജെൽ ബേസുക്ക് എന്ന 22 കാരൻ നിറയൊഴിച്ചത്. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റു.അതിനു ശേഷമാണ് ഏറെ വിവാദമായ സാമുവൽ പാറ്റി കൊലപാതകം അരങ്ങേറിയത്. പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സിൽ കാണിച്ചു എന്നാരോപിച്ച് അദ്ധ്യാപകനായ സാമുവൽ പാറ്റിയുടെ തലയറുത്തുകൊല്ലുകയായിരുന്നു. ഈ കൊലപാതകത്തോടെയായിരുന്നു യൂറോപ്പിലെ തീവ്രവാദത്തിന്റെ ആഴവും ഭീകരതയും ലോകം തിരിച്ചറിഞ്ഞത്.

2020 ഒക്ടോബർ 29 ന് ഫ്രാൻസിലെ നൈസിൽ ഒരു കൃസ്തീയ ദേവാലയത്തിനടുത്തായിരുന്നു അടുത്ത ആക്രമണം ബ്രാഹിം ഔസ്സവൊയി എന്ന 21 കാരൻ ഇവിടെ മൂന്നു പേരെയാണ് കത്തിക്ക് ഇരയാക്കിയത്. ടുണീഷ്യൻ പൗരനായ ഈ നരാധമൻ ഇറ്റലി വഴിയായിരുന്നു ഫ്രാൻസിൽ എത്തിച്ചേർന്നതെന്ന് പിന്നീട് തെളിഞ്ഞു. ഈ പരമ്പരയിലെ ഏറ്റവും അവസാനത്തെ സംഭവമായിരുന്നു ഇന്നലെ നടന്നത്.

രണ്ട് ലോകമഹായുദ്ധങ്ങളും ആരംഭിച്ചത് യൂറോപ്പിൽ നിന്നായിരുന്നു എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് താരതമ്യേന സമാധാന പ്രിയരാവുകയായിരുന്നു. കമ്മ്യുണിസത്തിന്റെ തകർച്ചയുടെ നാളുകളിൽ ചില രാജ്യങ്ങളിൽ ദൃശ്യമായ അഭ്യന്തര കലാപങ്ങൾ ഒഴിവാക്കിയാൽ വൻ യുദ്ധങ്ങളൊന്നും തന്നെ യൂറോപ്പിൽ നടന്നിട്ടില്ലെന്ന് പറയാം. സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന യൂറോപ്പിൽ ഇന്ന് അശാന്തി പടർത്തുന്നതിന്റെ പ്രധാന കാരണം മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ കുടിയേറിയ ഇസ്ലാമിക അഭയാർത്ഥികളാണ്.

അന്നം നൽകിയ കൈക്ക് കൊത്തുന്നവർ തങ്ങളുടെ മണ്ണിനെ കലാപ ഭൂമിയാക്കിയത് വൈകിയെങ്കിലും യൂറോപ്പുകാർ തിരിച്ചറിയുന്നു. ഇന്ന് അവിടെ മിക്ക രാജ്യങ്ങളിലും ഈ അഭയാർത്ഥികൾക്കെതിരെവൻ രോഷമുയരുകയാണ്. നാളെ അത് അവർക്കെതിരെയുള്ള ഒരു കലാപമായി മാറിയാൽ പോലും അതിശയിക്കേണ്ടതില്ല എന്നാണ് പാശ്ചാത്യ നിരീക്ഷകർ കരുതുന്നത്. യൂറോപ്പിലാകെ മത തീവ്രവാദത്തിനെതിരെ വലിയതോതിൽ തന്നെ ജനങ്ങളുടെ മനോഗതി രൂപപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇന്നലെ വിയന്നയിലെ സംഭവത്തിനു ശേഷമുണ്ടായ വിവിധ യൂറോപ്പ്യൻ നേതാക്കളുടെ പ്രതികരണങ്ങൾ.

ഫ്രാൻസിനു ശേഷം സുഹൃദ്രാജ്യമായ ആസ്ട്രിയയെ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ച ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ പിന്നീട് കൂടുതൽ കടുത്ത ഭാഷയാണ് ഉപയോഗിച്ചത്. ''ഇത് യൂറോപ്പാണ്. ആരോടാണ് കളിക്കുന്നതെന്ന് അവർക്കറിയില്ല. എല്ലാം ഞങ്ങൾ സഹിക്കുമെന്ന് കരുതേണ്ടതില്ല'', അദ്ദേഹം ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരെയുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടേണ്ട കാലം അടുത്തു എന്നാണ് ജർമ്മൻ വിദേശകര്യമന്ത്രി പറഞ്ഞത്. ഇത് ഇങ്ങനെ വിട്ടുകളയാവുന്ന ഒരു കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഹോം സെക്രട്ടറി പ്രീതി പട്ടേലും ആസ്ട്രിയൻ ജനതക്ക് പിന്തുണയുമായെത്തി. ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും തീവ്രവാദത്തിനെതിരെ കർശനമായ നിലപാടെടുത്ത് രംഗത്തുണ്ട്.ഇങ്ങനെ തുടർച്ചയായ തീവ്രവാദി ആക്രമണങ്ങൾ യൂറോപ്പിനെ കൂടുതൽ ഐക്യത്തിലേക്കാണ് നയിക്കുന്നത്. ഇത് ഭാവിയിൽ ഒരു ചേരി തിരിവായി മാറുമോ എന്ന് ഭയക്കുന്നവരുമുണ്ട്. ചില തോന്ന്യാസി രാജ്യങ്ങളുടെ പ്രവർത്തനഫലമായി ഏഷ്യയിലേയും ആഫ്രിക്കയിലേയും ഒക്കെയുള്ള വികസ്വര രാജ്യങ്ങളിലെ പൗരന്മാർക്ക് യൂറോപ്പിൽ പ്രവേശനം നിഷേധിക്കുന്നതു വരെ കാര്യങ്ങൾ എത്തുമോ എന്ന് ഭയക്കുന്നവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP