Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

എത്ര നഷ്ടങ്ങൾ ഉണ്ടായാലും പ്ലേഗ്പോലെ പടരുന്ന ഇസ്ലാമിക ഫാസിസ്റ്റുകളെ തുടച്ചു നീക്കാൻ ദൃഢ പ്രതിജ്ഞയെടുത്ത് ഫ്രാൻസ് പ്രസിഡണ്ട്; പിന്തുണയുമായി ഫ്രഞ്ച് ജനതയും നേതാക്കളും; വംശീയ കലിപൂണ്ട വെളുത്തവർ കലാപത്തിനിറങ്ങുമോ എന്ന ആശങ്കയും ശക്തം; കെയിൻസ് ഫെസ്റ്റിവലിൽ കറുത്ത കാർപറ്റ് വിരിച്ച് ആദരവ്

എത്ര നഷ്ടങ്ങൾ ഉണ്ടായാലും പ്ലേഗ്പോലെ പടരുന്ന ഇസ്ലാമിക ഫാസിസ്റ്റുകളെ തുടച്ചു നീക്കാൻ ദൃഢ പ്രതിജ്ഞയെടുത്ത് ഫ്രാൻസ് പ്രസിഡണ്ട്; പിന്തുണയുമായി ഫ്രഞ്ച് ജനതയും നേതാക്കളും; വംശീയ കലിപൂണ്ട വെളുത്തവർ കലാപത്തിനിറങ്ങുമോ എന്ന ആശങ്കയും ശക്തം; കെയിൻസ് ഫെസ്റ്റിവലിൽ കറുത്ത കാർപറ്റ് വിരിച്ച് ആദരവ്

മറുനാടൻ മലയാളി ബ്യൂറോ

പ്ലേഗിനേക്കാൾ ഭീകരവും വെറുക്കപ്പെടേണ്ടതുമായ തീവ്രവാദത്തിനെതിരെ ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും പ്രസിഡണ്ട് മാക്രോണിനു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുന്നു. അദ്ധ്യാപകന്റെ തലയറത്തു കൊന്നതിനു ശേഷം കഴിഞ്ഞ ദിവസം നൈസിലെ പള്ളിയിൽ നടന്ന മൂന്ന് കൊലപാതകങ്ങളുമാണ് ഫ്രഞ്ച് ജനതയെ ഇസ്ലാമിക തീവ്രവാദത്തിനെതിരായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2015-ൽ നടന്ന ചാർലീ ഹെബ്ഡോയിലെ കൂട്ടക്കുരുതിക്ക് ശേഷം അനേകം തീവ്രവാദ ആക്രമണങ്ങൾക്ക് ഫ്രാൻസ് വിധേയമായിട്ടുണ്ട്. അതിൽ അവസാനത്തേതാണ് നൈസിൽ നടന്ന കൊലപാതക പരമ്പര.

സഹിച്ചതെല്ലാം മതി, ഇനി സമാധാനത്തിന്റെ മുദ്രാവാക്യം മാറ്റിവച്ച് ഇസ്ലാമിക ഫാസിസത്തെ രാജ്യത്തുനിന്നും തുടച്ചുനീക്കേണ്ട സമയമായിരിക്കുന്നു എന്നാണ് നൈസ് മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുവാനും വിവിധ രാഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തു. അതേസമയം, നൈസിലെ സംഭവങ്ങൾക്ക് ശേഷം ഫ്രാൻസിലെ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജീൻ കാസ്ടെക്സ് പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ആയുധധാരിയായ മറ്റൊരു തീവ്രവാദിയെ പാരിസിനടുത്തുവച്ച്‌പൊലീസ് വെടിവച്ചു കൊന്നു.

അതേസമയം, ഇസ്ലാമിക ഫാസിസ്റ്റുകൾക്കെതിരായ നടപടി ചിട്ടപ്രകാരം ഉള്ളതും, തടസ്സമില്ലാത്തതും, കർക്കശവും, ദാക്ഷ്യണ്യമില്ലാത്തതുമായിരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെയ്ൻസ് മേയർഡേവിഡ് ലിസ്നാർഡും രംഗത്തെത്തി. ഫ്രാൻസിന്റെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുവാൻ ഫ്രഞ്ച് ജനത ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരും ഇതിനോട് യോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നൈസിൽ നടന്ന ഹീനമായ പ്രവർത്തി, ഫ്രാൻസിൽ വംശീയാധിഷ്ഠിതമായ ഒരു അഭ്യന്തര കലാപത്തിന് വഴിതെളിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. എല്ലാവരേയും മനസ്സിലാക്കുക, എല്ലാവരോടും പൊറുക്കുക എന്ന ഫ്രഞ്ച് ചിന്ത ദുർബലപ്പെടാൻ ഈ ആക്രമണം ഇടയാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 18 ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ഉയർന്നു വന്ന മതേതര സംസ്‌കാരം ഉയർത്തിപ്പിടിക്കാൻ വിവിധ രഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തു.

അതേസമയം, ഫ്രാൻസിലെ മുസ്ലിം സമൂഹം കൂടുതൽ ഒറ്റപ്പെടുകയാണ്. യൂറോപ്പിൽ ഏറ്റവുമധികം ഇസ്ലാം മത വിശ്വാസികൾ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാൻസ്. കെയ്ൻസ് ഫിലിം ഫെസ്റ്റിവൽ വേദിക്ക് മുന്നിൽ കറുത്ത പരവതാനി വിരിച്ചാണ് ഇന്നലെ നൈസിൽ മരണമടഞ്ഞവരോടുള്ള ആദരവ് പ്രകടമാക്കിയത്. ഇന്നലെ രണ്ട് അക്രമ സംഭവങ്ങളാണ് ഫ്രാൻസിൽ നടന്നത്. നോട്ടർഡേയ്മിലെ നൈസിൽ ബസിലിക്ക പള്ളിയിൽ ഒരു അക്രമി മൂന്ന് വേരെ ക്രൂരമായി കൊല ചെയ്തപ്പോൾ ആവിഗണിൽ ഒരു തീവ്രവാദി പൊലീസിന്റെ തോക്കിന് ഇരയായി. നൈസിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് നേരം നിശബ്ദ പ്രാർത്ഥന നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP