Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുടിയേറ്റ നിയമങ്ങൾ കർശനമായിട്ടും ഇറ്റലിയിലെ ദ്വീപു വഴി പാരീസിൽ നുഴഞ്ഞു കയറി; കൃത്യം ഒരു മാസം കൊണ്ട് ഭീകരാക്രമണ പദ്ധതി ഒരുക്കി; നോട്ടർഡാം കത്ത്രീഡലിൽ കയറി തലയറുത്തതും കുത്തിമലർത്തിയതും ഒരു കൈയിൽ ഖുറാൻ പിടിച്ച്, അള്ളാഹു അക്‌ബർ വിളിച്ച്; ഫ്രഞ്ച് പൊലീസ് വെടിവച്ചു വീഴ്‌ത്തിയ ടുണീഷ്യക്കാരനായ 21 വയസ്സുള്ള ഭീകരൻ ഇവൻ

കുടിയേറ്റ നിയമങ്ങൾ കർശനമായിട്ടും ഇറ്റലിയിലെ ദ്വീപു വഴി പാരീസിൽ നുഴഞ്ഞു കയറി; കൃത്യം ഒരു മാസം കൊണ്ട് ഭീകരാക്രമണ പദ്ധതി ഒരുക്കി; നോട്ടർഡാം കത്ത്രീഡലിൽ കയറി തലയറുത്തതും കുത്തിമലർത്തിയതും ഒരു കൈയിൽ ഖുറാൻ പിടിച്ച്, അള്ളാഹു അക്‌ബർ വിളിച്ച്; ഫ്രഞ്ച് പൊലീസ് വെടിവച്ചു വീഴ്‌ത്തിയ ടുണീഷ്യക്കാരനായ 21 വയസ്സുള്ള ഭീകരൻ ഇവൻ

മറുനാടൻ മലയാളി ബ്യൂറോ

സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്തുകൊന്ന ക്രൂരതയ്ക്ക് ശേഷം വീണ്ടും മറ്റൊരു ക്രൂരകൃത്യത്തിനു കൂടി ഇരയായിരിക്കുകയാണ് ഫ്രാൻസ്. തീവ്ര മതചിന്തകൾക്ക് തലച്ചോറു പണയം വച്ച പാഴ്ജന്മങ്ങളിലൊന്ന് ഇല്ലാതെയാക്കിയത് മൂന്നു മനുഷ്യരേയാണ്. കത്തോലിക്ക പള്ളിയിൽ നടന്ന അക്രമത്തിൽ, ബ്രാഹിം അസ്സോയി എന്ന 21 കാരനായ ടുണീഷ്യൻ വംശജൻ അറസ്റ്റിലായിട്ടുമുണ്ട്.

കേവലം ഒരു മാസം മുൻപ് മാത്രമാണ് ഈ കൊലപാതകി ഫ്രാൻസിലെത്തിയത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ വഴിയാണ് ഇയാൾ യൂറോപ്പിൽ പ്രവേശിക്കുന്നത്. സെപ്റ്റംബർ 20 ന് ഇറ്റലിയിൽ എത്തിയ ഇയാൾ ഒക്ടോബർ 9 നാണ് ഫ്രാൻസിൽ എത്തുന്നത്. ഇറ്റാലിയൻ റെഡ്ക്രോസിൽ നിന്നുള്ള ഒരു യാത്രാരേഖയിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചിട്ടുള്ളത്.

കൊലപാതക പരമ്പരക്ക് ശേഷം ആയുധവുമായി നിന്ന ഇയാൾക്ക് നേരെ 14 റൗണ്ടാണ് പൊലീസ് നിറയൊഴിച്ചത്. രക്തമൊലിപ്പിച്ച് തെരുവിൽ വീണുകിടക്കുന്ന ഇയാൾക്ക് പാരാമെഡിക്സ് ചികിത്സ നൽകുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന ബസിലിക്കക്ക് പുറത്തുവച്ചാണ് ഇയാളെ വെടിവെച്ചിട്ടത്. ഉപയോഗിക്കാത്ത രണ്ട് കത്തികൾ, ഒരു ഖുറാൻ, രണ്ട് മൊബൈൽ ഫോണുകൾ പിന്നെ ഒരു ബാഗ് എന്നിവ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ച ചാർലീ ഹെബ്ഡോക്കെതിരെ ജിഹാദിന്ആഹ്വാനം ചെയ്തുകൊണ്ട് അൽക്വയ്ദ പത്രക്കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് ഈ അക്രമപരമ്പര അരങ്ങേറിയത് എന്നത് ശ്രദ്ധേയമാണ്. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് നഗരത്തിലെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചു. നഗരത്തിൽ പട്രോൾ നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 3000 എന്നതിൽ നിന്നും 7000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിലും മറ്റും സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചു.

കാർട്ടൂണിനെ പിന്തുണച്ചുകൊണ്ടെത്തിയ മാക്രോണിന്റെ നടപടിക്കെതിരെ ഇസ്ലാമിക രാജ്യങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, സുന്നി വിഭാഗം മുസ്ലിംങ്ങൾ നബിദിനം ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഈ ആക്രമണം നടന്നത്. ടുണീഷ്യയിൽനിന്നും മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ തികച്ചും നിയമവിരുദ്ധമായി അയാൾ ആദ്യം ഇറ്റലിയിൽ നുഴഞ്ഞുകയറുകയായിരുന്നു. മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റാലിയൻ ദ്വീപായ ലാംപെഡുസയിൽ സെപ്റ്റംബർ 20 ന് എത്തിയ ഇയാളെപിന്നീട് ഇറ്റലിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചു.

ഒക്ടോബർ 9 നായിരുന്നു ഇയാളെ ക്യാമ്പിൽ എത്തിച്ചത്. ഇറ്റലി വിട്ടുപോകാൻ കർശന നിർദ്ദേശം നൽകിയാണ് ഇയാളെ വിട്ടയച്ചത്. അവിടെ നിന്നാണ് ഇയാൾ ഫ്രാൻസിലേക്ക് നുഴഞ്ഞുകയറിയത്. ഇയാളെ നാടുകടത്തുവാനായി തടവിൽ സൂക്ഷിക്കേണ്ടതിനു പകരം വിട്ടയച്ചതെന്തിന് എന്ന കാര്യത്തിൽ ഇപ്പോൾ ഇറ്റലി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അള്ളാഹു അക്‌ബർ എന്നാക്രോശിച്ചുകൊണ്ടാണ് ഇയാൾ കൃത്യം നടത്തിയതെന്ന് നൈസ് നഗരത്തിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. സഹിക്കാവുന്നതിലപ്പുറം സഹിച്ചു കഴിഞ്ഞു എന്നും ഇനി രാജ്യത്തുനിന്നും ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

അഭയാർത്ഥികളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തി വയ്ക്കണമെന്ന് അദ്ദേഹം പ്രസിഡണ്ട് മാക്രോണിനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, ഇറ്റലിയുമായുള്ള അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം കർശനമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ, പാരിസിന് വടക്കുമാറിയുള്ള സാർട്രോവില്ലിൽ രാത്രി 1 മണിക്ക് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നൈസിലേതുപോലുള്ള സംഭവത്തിനായി ഇയാൾ പോവുകയാണെന്ന് ഇയാളുടെ പിതാവ് തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റുണ്ടായത്.

അവിടത്തെ ഒരു പള്ളിക്ക് സമീപം വച്ച് അയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ നിന്നും ഒരു കത്തി ലഭിച്ചു. ലയോണിൽ, ആയുധവുമായി ട്രാമിൽ കയറിയ 20കാരനായ ഒരു അഫ്ഗാൻ പൗരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ ഫ്രഞ്ച് രഹസ്യാന്വേഷണ വകുപ്പിന്റെ നോട്ടപ്പുള്ളിയാണ് ഇയാൾ എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആവിഗോണിൽ തോക്കുയർത്തി പിടിച്ച് അള്ളാഹു അക്‌ബർ എന്ന് അലറിവിളിച്ചിരുന്ന ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. ആയുധം താഴെയിടാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു പൊലീസ് വെടിവച്ചത്.

അതേസമയം സൗദി അറേബ്യയിൽ ഫ്രഞ്ച് കോൺസുലേറ്റിലെ ഒരു ഗാർഡിനെ ഒരാൾ കുത്തി പരിക്കേൽപിച്ചു. മുറിവ് ഗുരുതരമല്ല. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനായ ഒരു 40 കാരൻ പിടിയിലായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, ഫ്രാൻസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ടുണീഷ്യയും രംഗത്തെത്തി. പ്രതി ടുണീഷ്യക്കാരനാണെന്ന റിപ്പോർട്ട് വന്ന ഉടനെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് സർക്കാർ വക്താവ് അറിയിച്ചു. എല്ലാത്തരം തീവ്രവാദങ്ങൾക്കും തങ്ങൾ എതിരാണെന്നും മതത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്നും ടുണീഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ലോകം ഒന്നാകെ ഈ ക്രൂര കൃത്യത്തെ വിമർശിക്കുമ്പോഴും കൂടുതൽ ശക്തമായ പ്രതികരണം എത്തിയത് ഹംഗറിയിൽ നിന്നാണ്. യൂറോപ്പ്യൻ മൂല്യങ്ങളേയും സംസ്‌കാരപൈതൃകത്തേയും, ജീവിതരീതികളേയുംഅപകടപ്പെടുത്തുന്നതരത്തിലുള്ള തീവ്രവാദത്തെ വച്ചു പൊറുപ്പിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. വരും നാളുകളിൽ, ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും അഭയം തേടി എത്തുന്ന അഭയാർത്ഥികളോടുള്ള യൂറോപ്പിന്റെ മനോഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് ഈ വാക്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP