Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോ ബിഡന്റെ വിവരക്കേടുകൾ ട്രംപിന് ഗുണമായേക്കും; ട്രംപിനെ ജോർജ്ജ് എന്ന് വിളിച്ചതിന്റെ പേരിൽ ഓർമ്മ നശിച്ച കിളവനെ തന്നെ പ്രസിഡണ്ടാക്കണോ എന്ന് ചോദിച്ച് ട്രംപ്; എതിർ സ്ഥാനാർത്ഥിയുടെ വീഴ്‌ച്ചകളും കുറവുകളും ട്രംപിന് ഇക്കുറി ഗുണം ചെയ്തേക്കും

ജോ ബിഡന്റെ വിവരക്കേടുകൾ ട്രംപിന് ഗുണമായേക്കും; ട്രംപിനെ ജോർജ്ജ് എന്ന് വിളിച്ചതിന്റെ പേരിൽ ഓർമ്മ നശിച്ച കിളവനെ തന്നെ പ്രസിഡണ്ടാക്കണോ എന്ന് ചോദിച്ച് ട്രംപ്; എതിർ സ്ഥാനാർത്ഥിയുടെ വീഴ്‌ച്ചകളും കുറവുകളും ട്രംപിന് ഇക്കുറി ഗുണം ചെയ്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

ല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞതുപോലെയാണ് ട്രംപിന്റെ കാര്യം. എതിരാളികൾ എറിയുന്ന ഓരോ ആയുധവും കരുതലോടെ പിടിച്ചെടുത്ത് തിരിച്ചുപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കോവിഡ് കാലത്ത് ദൃശ്യമായതാണ്. ട്രംപിന്റെ ഈ വൈഭവം മനസ്സിലാക്കാതെ പോയതാണ് എതിരാളിയായ ജോ ബിഡന്റെ ഏറ്റവും വലിയ കഴിവുകേട്. ഇന്ന്, ജോ ബിഡൻ വരുത്തുന്ന ഓരോ തെറ്റുകളും തന്റെ ഗുണത്തിനായി ഉപയോഗിക്കുകയാണ് ട്രംപ് എന്ന സൂത്രശാലിയായ രാഷ്ട്രീയക്കാരൻ.

കഴിഞ്ഞ ദിവസം തന്നെ ജോർജ്ജ് എന്ന് പരാമർശിച്ച ജോ ബിഡന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് ട്രംപ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നതിനിടയിൽ ജോർജ്ജിന് ഇനിയും നാല് വർഷം കൂടി അധികാരം ലഭിക്കുന്നതിനെ നമ്മൾ തടയണം എന്ന് ജോ ബിഡൻ ആഹ്വാനം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് പ്രായമേറി ഓർമ്മശക്തി നശിച്ച ഒരു പ്രസിഡണ്ട് നമുക്ക് വേണോ എന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു വെർച്ച്വൽ പരിപാടിയിലാണ് ജോ ബിഡൻ ട്രംപ് എന്ന പേരിന് പകരമായി ജോർജ്ജ് എന്ന് പരാമർശിച്ചത്. അരികിലിരുന്ന ജോ ബിഡന് പ്രസംഗം പറഞ്ഞു കൊടുത്തിരുന്ന ഭാര്യ, അപ്പോൾ ട്രംപ് എന്ന് പതിഞ്ഞ സ്വരത്തിൽ തിരുത്തുന്നതും കേൾക്കാമായിരുന്നു. മണിക്കൂറുകൾക്കകം ട്രംപിന്റെ ട്വീറ്റ് എത്തി. ജോ ബിഡൻ എന്നെ ജോർജ്ജ് എന്ന് വിളിച്ചിരിക്കുന്നു. എന്റെ പേരു പോലും ഓർക്കാൻ ആകുന്നില്ല. നേരാം വണ്ണംസംസാരിക്കാൻ പോലും സഹായിയുടെ ആവശ്യം വരുന്നു., എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

അതേസമയം, റാലിക്ക് ആതിഥേയം അരുളിയവരിൽ ഒരാളായ ജോർജ്ജ് ലോപസിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ, അദ്ദേഹത്തെ പരാമർശിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ജോർജ്ജ് ബുഷാണ് പ്രസിഡണ്ട് എന്നാണ് ബിഡൻ വിചാരിക്കുന്നത് എന്ന കളിയാക്കലുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഏതായാലും ഈ അബദ്ധം ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി ആഘോഷിക്കുക മാത്രമല്ല, ബിഡന്റെ പ്രായാധിക്യം മൂലമുള്ള അവശകതകളെ ഒരു ചർച്ചാവിഷയമാക്കി അദ്ദേഹത്തിനെതിരെ ഉപയോഗിക്കുക കൂടിയാണ്.

ട്രംപിന്റെ അനുയായികൾ ഇത് ശരിക്കും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. '' തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ പോകുമ്പോൾ, ബോധമുണ്ടോ എന്നറിയാൻ സാധാരണയായി ഡോക്ടർമാർ ചോദിക്കാറുള്ളത് പ്രസിഡണ്ട് ആരാണെന്നാണ്'' എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിരുന്ന പതിഞ്ഞ സ്വരത്തിൽ ഭാര്യ മൂന്നു പ്രാവശ്യം ട്രംപ് എന്ന് പറയുന്നത് ശ്രദ്ധിക്കാനാണ് മറ്റൊരാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ നിരവധി താരങ്ങൾ അണിനിരന്ന ''ഐ വിൽ വോട്ട് '' എന്ന പരിപാടിയിൽ ജോ ബിഡൻ തന്റെ ഭാര്യയോടൊപ്പം പങ്കെടുത്തിരുന്നു. യൂട്യുബിൽ ലൈവ് സ്ട്രീമിൽ 12,000 കാഴ്‌ച്ചകാർ ഉണ്ടായിരുന്ന പരിപാടിയായിരുന്നു അത്. അതിനെ കുറിച്ചു സംസാരിക്കുമ്പോഴും ബിഡന് നാക്കുളുക്കുണ്ടായി. തെരഞ്ഞെടുപ്പിൽതട്ടിപ്പു നടത്തുന്നു എന്ന പ്രചാരണവുമായി റിപ്പബ്ലിക്കൻ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു.

അതേ സമയം തന്റെ മാനസിക നിലയേ കുറിച്ചും പ്രായാധിക്യം മൂലമുള്ള അവശതകളെ കുറിച്ചുമൊക്കെ ട്രംപ് പറയുന്നത് തള്ളിക്കളഞ്ഞ് ബിഡൻ ഒരു അഭിമുഖത്തിൽ എത്തിയിരുന്നു. യഥാർത്ഥത്തിൽ താനല്ല, ട്രംപാണ് യാഥാർത്ഥ്യത്തിൽ നിന്നും അകന്നു പോകുന്നത് എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ട്രംപ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയേയും അദ്ദേഹം നിശിതമായി വിമർശിച്ചു.

എന്നാൽ ആ അഭിമുഖത്തിലും ബിഡന് തെറ്റു സംഭവിച്ചു. അർഹതയുള്ള ഓരോ വ്യക്തിയേയും അവരവരുടെ സംസ്ഥാനങ്ങളിൽ നാല് വർഷത്തെ കോളേജ് പഠനത്തിനയയ്ക്കാൻ 150 ബില്ല്യൺ ഡോളർകൊണ്ട് ആവുമെന്ന് അദ്ദേഹം പറഞ്ഞത് പിന്നീട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ തിരുത്തുകയുണ്ടായി. ബിഡന് തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞതിന്റെ ഇരട്ടി തുക ഇതിനായി വേണ്ടി വരുമെന്നും അവർ സമ്മതിച്ചു. ഇതും ട്രംപിന് മറ്റൊരു ആയുധമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP