Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഓയിൽ ടാങ്കർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഏഴുപേർ കസ്റ്റഡിയിൽ; ജീവനക്കാരെ ആക്രമിച്ച് കപ്പൽ തട്ടിയെടുക്കാൻ ശ്രമിച്ചത് നൈജീരിയയിൽ നിന്നും പുറപ്പെട്ട കപ്പലിൽ ഒളിച്ചു കയറിയവർ; ഇംഗ്ലീഷ് തീരത്ത് നടന്ന തട്ടിക്കൊണ്ടുപോകൽ നാടകം ബ്രിട്ടീഷ് സൈന്യം പൊളിച്ചത് വെറും ഏഴുമിനിറ്റ് കൊണ്ട്

ഓയിൽ ടാങ്കർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഏഴുപേർ കസ്റ്റഡിയിൽ; ജീവനക്കാരെ ആക്രമിച്ച് കപ്പൽ തട്ടിയെടുക്കാൻ ശ്രമിച്ചത് നൈജീരിയയിൽ നിന്നും പുറപ്പെട്ട കപ്പലിൽ ഒളിച്ചു കയറിയവർ; ഇംഗ്ലീഷ് തീരത്ത് നടന്ന തട്ടിക്കൊണ്ടുപോകൽ നാടകം ബ്രിട്ടീഷ് സൈന്യം പൊളിച്ചത് വെറും ഏഴുമിനിറ്റ് കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ലൈബീരിയൻ റെജിസ്ട്രേഷനുള്ള എണ്ണ ടാങ്കർ ഈ മാസം 6 നാണ് നൈജീരിയയിൽ നിന്നും പുറപ്പെട്ടത്. ഇതിൽ കയറിക്കൂടിയ നൈജീരിയൻ പൗരന്മാർ എന്ന് സംശയിക്കപ്പെടുന്ന ഏഴുപേർ ജീവനക്കാരുമായി സംവാദമുണ്ടാക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതിനെ തുടർന്ന്, കപ്പൽ ക്യാപ്റ്റന്റെ അഭ്യർത്ഥനയനുസരിച്ച് ബ്രിട്ടീഷ് സൈനികർ കപ്പലിൽ പറന്നിറങ്ങുകയായിരുന്നു. വെറും ഏഴു മിനിറ്റ് കൊണ്ട് അക്രമികളെ കീഴടക്കി കപ്പൽ ബ്രിട്ടീഷ് തീരത്തണക്കുകയും ചെയ്തു.

നേവ് ആൻഡ്രോമെഡ എന്ന പേരുള്ള കപ്പലിൽ അക്രമികളെ ഭയന്ന് ജീവനക്കാർ അതിനുള്ളിലെ ഒരു മുറിയിൽ അഭയം തേടുകയായിരുന്നു. രാവിലെ 10.30 ന് സൗത്താംപ്ടൺ തുറമുഖത്ത് എത്താനിരുന്നതായിരുന്നു ഈ കപ്പൽ. വായുമാർഗ്ഗവും സമുദ്രമാർഗ്ഗവുമായി സ്പെഷ്യൽ ബോട്ട് സർവ്വീസ് 16 സൈനികരെയാണ് കപ്പലിൽ ഇറക്കിയത്. രണ്ട് റോയൽ നേവി മെർലിൻ ഹെലികോപ്റ്ററുകളും രണ്ട് വൈൽഡ് കാറ്റ്സുമാണ് ഈ ഓപ്പറേഷനിൽ ഉപയോഗിച്ചത്. എച്ച് എം എസ് റിച്ച്മോണ്ട് എന്ന യുദ്ധക്കപ്പലും എന്തിനും സജ്ജമായി സമീപത്തുണ്ടായിരുന്നു.

ഓപ്പറേഷൻ വിജയമാണെന്നും ടാങ്കറിലെ 22 ജീവനക്കാരും സുരക്ഷിതരാണെന്നുംഹാംപ്ഷയർ പൊലീസ് പറഞ്ഞു. കപ്പൽ തട്ടിക്കൊണ്ടുപോകാൻ തുനിഞ്ഞവർ കസ്റ്റഡിയിൽ ഉണ്ടെന്നും അവർ സ്ഥിരീകരിച്ചു. പൊലീസിന്റെ അഭ്യർത്ഥന പ്രകാരം ഡിഫൻസ് സെക്രട്ടറിയും ഹോം സെക്രട്ടറിയും സായുധ സേനയേഇംഗ്ലീഷ് തീരത്ത് നടന്ന തട്ടിക്കൊണ്ടുപോകൽ നേരിടാൻ നിയോഗിക്കുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞത്. കപ്പലിന്റെ നിയന്ത്രണം സായുധസേന ഏറ്റെടുക്കുകയും ഏഴ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

42,000 ടൺ ക്രൂഡോയിൽ വഹിക്കാൻ കഴിവുള്ള കപ്പലിന്റെ ക്യാപ്റ്റനാണ് ജീവഹാനി ഭയന്ന് ആദ്യം രക്ഷയ്ക്കായി അപേക്ഷിച്ചത്. കപ്പലിൽ കയറിയ അക്രമകാരികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു. ഇത്.കപ്പൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ നൈജീരിയയിൽ നിന്നുംവന്ന കപ്പലിന്റെ ഉടമസ്ഥരുടെ അഭിഭാഷകൻ ഇത് നിഷേധിച്ചിട്ടുണ്ട്.

ഷിപ്പിങ് കമ്പനിയുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന, ഈ അക്രമകാരികൾ കപ്പലിൽ ഉണ്ടായിരുന്ന വിവരം കപ്പൽ ജീവനക്കാർക്ക് അറിയാമായിരുന്നു എന്നാണ്. എന്നാൽ, ബ്രിട്ടീഷ് തീരത്ത് കപ്പലെത്താറായപ്പോൾ അവർ അക്രമാസക്തരാവുകയായിരുന്നു. അതിനെ തുടർന്നാണ് അക്രമകാരികൾക്ക് പ്രവേശിക്കാൻ കഴിയാത്ത എഞ്ചിൻ മുറിയിൽ ജീവനക്കാർ അഭയം തേടിയതും രക്ഷക്കായുള്ള അഭ്യർത്ഥന പുറപ്പെടുവിച്ചതും.

ഇപ്പോൾ ഇംഗ്ലീഷ് തീരത്ത് ബെംബ്രിഡ്ജിന് തെക്കായി നങ്കൂരമിട്ടിരിക്കുകയാണ് ഈ എണ്ണ ടാങ്കർ. വിജയകരമായി ദൗത്യം പൂർത്തിയാക്കിയ സേനാംഗങ്ങളെ അഭ്യന്തര സെക്രട്ടറി പ്രീതീ പട്ടേൽ പാർലമെന്റിൽ അഭിനന്ദിച്ചു. തങ്ങളുടെ സമുദ്രാർത്തിക്കുള്ളിൽ കയറി വന്ന് തെമ്മാടിത്തരം കാണിക്കുന്നവർക്കെതിരെയുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് മാരിടൈം റിസ്‌ക് എക്സ്പേർട്ട് ക്രിസ്റ്റഫർ പാരി പറഞ്ഞത്.

നേരത്തേ 2018-ൽ ഇതുപോലൊരു കപ്പലിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച നൈജീരിയക്കാരും ലൈബീരിയക്കാരും ലഹളക്ക് ശ്രമിച്ചതിനെ തുടർന്ന് പിടിയിലായിരുന്നു. എസെക്സിലെ ടില്ബറി ഡോക്കിലേക്ക് പോവുകയായിരുന്ന കപ്പലിൽ ഒളിച്ചു കടന്നവരുടെ ആവശ്യം ബ്രിട്ടനിൽ അവരെ ഇറക്കണമെന്നതായിരിന്നു.അവരെല്ലാം ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

ഈ സംഭവത്തിലും സമഗ്രമായ ഒരു അന്വേഷണം നടത്തുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. കപ്പൽ ലിബീരിയയിൽ റെജിസ്റ്റർ ചെയ്തതാണെങ്കിലും, ഒരു ഗ്രീക്ക് പൗരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പൽ ഉടമസ്ഥനും അന്വേഷപരിധിയിൽ വന്നേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP