Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ദോഹ എയർപോർട്ടിലെ ബാത്ത്റൂമിൽ നവജാത ശിശുവിന്റെ മൃതദേഹം; വിമാനത്തിൽ നിന്നിറക്കി 13 ആസ്ട്രേലിയൻ സ്ത്രീകളെ പൂർണ്ണ നഗ്‌നരാക്കി പരിശോധിച്ചു; പ്രസവിച്ചോ എന്നറിയാൻ ലൈംഗികാവയവത്തിലും തീവ്ര പരിശോധന; ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ

ദോഹ എയർപോർട്ടിലെ ബാത്ത്റൂമിൽ നവജാത ശിശുവിന്റെ മൃതദേഹം; വിമാനത്തിൽ നിന്നിറക്കി 13 ആസ്ട്രേലിയൻ സ്ത്രീകളെ പൂർണ്ണ നഗ്‌നരാക്കി പരിശോധിച്ചു; പ്രസവിച്ചോ എന്നറിയാൻ ലൈംഗികാവയവത്തിലും തീവ്ര പരിശോധന; ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ

മറുനാടൻ മലയാളി ബ്യൂറോ

തിമൂന്ന് ആസ്ട്രേലിയൻ വനിതകളെ ദോഹ വിമാനത്താവളത്തിൽ പൂർണ്ണ നഗനരാക്കി ലൈംഗികാവയവത്തിൽ വരെ പരിശോധന നടത്തിയത് വൻവിവാദമാകുന്നു. വിമാനത്താവളത്തിലെ ടെർമിനലിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ കൈവിട്ട നടപടി. കഴിഞ്ഞ മാസമായിരുന്നു ഈ കാടൻ നടപടി അരങ്ങേറിയത്. ആസ്ട്രേലിയൻ സർക്കാർ ഇതിനെതിരെ കടുത്ത പ്രതിഷേധം ഖത്തറിനെ അറിയിച്ചിട്ടുണ്ട്.

ശുചിമുറിയിൽ പ്രായംതികയാതെയുള്ള പ്രസവത്തിൽ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, എയർലൈൻ ജീവനക്കാർ, സിഡ്നിയിലേക്ക് പറക്കാൻ ഒരുങ്ങിനിൽക്കുന്ന വിമാനത്തിലെ സ്ത്രീകളെ നിർബന്ധിച്ച് പുറത്തിറക്കി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഒരു ആംബുലൻസിൽ കയറ്റുകയായിരുന്നു. അതിനുശേഷമാണ് ഈ സ്ത്രീകളോട് അവരുടെ അടിവസ്ത്രമുൾപ്പടെയുള്ളവ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. അവരുടെ സമ്മതമില്ലാതെ തന്നെ അലൈംഗികാവയവ പരിശോധനയും നടന്നു.

ഈ നികൃഷ്ടമായ നടപടിക്ക് മുൻപായി ശുചിമുറിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ട വിവരം ഈ സ്ത്രീകളെ അറിയിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. ഇപ്പോൾ ഇത് ആസ്ട്രേലിയൻ-ഖത്തർ സർക്കാരുകൾക്കിടയിൽ വളരെ ഗുരുതരമായ ഒരു പ്രശ്നമായി ഉയർന്ന് വന്നിരിക്കുകയാണ്. ആസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് ഇത് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും ആദ്യപടിയായി തങ്ങളുടെ പ്രതിഷേധംഖത്തർ സർക്കരിനെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദവും സുതാര്യമായതുമായ റിപ്പോർട്ട് നൽകാൻ ഖത്തർ തയ്യാറായിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

ആസ്ട്രേലിയയിൽ തിരികെയെത്തി ഹോട്ടൽ ക്വാറന്റൈനിൽ ഇരിക്കുന്ന അവസരത്തിലാണ് ഇവർ ഇതിനെ കുറിച്ച് പരാതിപ്പെട്ടതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആസ്ട്രേലിയൻ സർക്കാരിന് നേരിട്ടൊരു അന്വേഷണം നടത്താനുള്ള അധികാരമില്ല. എന്നാൽ, വിദേശകാര്യ വകുപ്പ് ഖത്തർ സർക്കാരുമായി സഹകരിച്ച് ഈ പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് പുറത്തുകൊണ്ടുവന്ന ഡെയ്ലി മെയിൽ ആസ്ട്രേലിയ ഖത്തർ എയർവേയ്സുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP