Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇസ്ലാമിക ഭീകരവാദികളെ നിലയ്ക്ക് നിർത്താൻ അദ്ധ്യാപകന്റെ തലയെടുത്ത വിഷയത്തിൽ രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് കടുത്ത നടപടികളുമായി മുൻപോട്ട്; ഇമ്മാനുവൽ മാക്രോണിന് മാനസിക രോഗ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ടർക്കിഷ് പ്രസിഡണ്ട് എർദോഗൻ; ഫ്രാൻസും ടർക്കിയും നേർക്കുനേർ

ഇസ്ലാമിക ഭീകരവാദികളെ നിലയ്ക്ക് നിർത്താൻ അദ്ധ്യാപകന്റെ തലയെടുത്ത വിഷയത്തിൽ രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് കടുത്ത നടപടികളുമായി മുൻപോട്ട്; ഇമ്മാനുവൽ മാക്രോണിന് മാനസിക രോഗ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ടർക്കിഷ് പ്രസിഡണ്ട് എർദോഗൻ; ഫ്രാൻസും ടർക്കിയും നേർക്കുനേർ

മറുനാടൻ മലയാളി ബ്യൂറോ

കിഴക്കൻ മെഡിറ്ററേനിയനിലെ ഗ്രീക്ക് സാന്നിദ്ധ്യം, സിറിയയിലേയും ലിബിയയിലേയും പോരാട്ടങ്ങൾ, അർമീനിയൻ-അസർബൈജാൻ യുദ്ധം എന്നീ നിരവധി വിഷയങ്ങളിൽ രണ്ടു തട്ടുകളിലായി നിലയുറപ്പിച്ചിരുന്ന ഫ്രാൻസും ടർക്കിയും തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയാണ്. നാറ്റോ സംഖ്യത്തിൽ അംഗങ്ങളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോൾ വിള്ളൽ വരുത്തിയിരിക്കുന്നത് ഫ്രാൻസിൽ ചില ഇസ്ലാമിക തീവ്രവാദികൾ ഒരു അദ്ധ്യാപകന്റെ തലയറുത്ത സംഭവമാണ്. ഒരു കാർട്ടൂൺ ക്ലാസ്സിൽ പ്രദർശിപ്പിച്ചു എന്നാരോപിച്ച് അദ്ധ്യാപകന്റെ തലയറുത്ത ഇസ്ലാമിസ്റ്റുകളുടെ നടപടി ഫ്രാൻസിലാകമാനം കടുത്ത രോഷത്തിന് ഇരയാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ പ്രതിസന്ധിയിലായ ഒരു മതമാണ് ഇസ്ലാം എന്നാണ് കഴിഞ്ഞദിവസം മാക്രോൺ തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും മതങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഉദ്യമവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി, 1905 ൽ നിലവിൽ വന്ന, മതത്തേയും സർക്കാരിനേയും തമ്മിൽ വേർതിരിക്കുന്ന നിയമം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ പൗരന്മാർക്ക് ഉണ്ടായിരിക്കും എന്നാൽ വിശ്വാസം പ്രദർശിപ്പിച്ചു നടക്കുന്നത് എതിർക്കും എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലും സർക്കാർ കാര്യാലയങ്ങളിലും ഹിജാബ്‌പോലുള്ള മതചിഹ്നങ്ങൾ ഇപ്പോഴേ ഫ്രാൻസിൽ നിരോധിച്ചിട്ടുണ്ട്.

ഇസ്ലാം മതത്തിലെ ആത്മീയകാര്യങ്ങൾക്കായി ഇമാംമാരെ ഫ്രാൻസിൽ തന്നെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതികളാണ് മാക്രോൺ പറയുന്നത്. ഫ്രാൻസിന്റെ സംസ്‌കാരം നിലനിർത്താനും വിദേശത്തുനിന്നുള്ള അനാവശ്യ സ്വാധീനം തകർക്കാനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നും വേർപ്പെട്ടു നിൽക്കുന്ന ഇമാംമാർക്ക് മത പ്രവർത്തനങ്ങൾ തുടരുവാനുള്ള അവകാശം നിഷേധിക്കും..

ഈ പ്രസ്താവനയാണ് ലോകത്തിലെ പുതിയ ഇസ്ലാമിക കേന്ദ്രമായി ഉയർന്നുവരാൻ ശ്രമിക്കുന്ന തുർക്കിയെ പ്രകോപിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡണ്ട് മക്രോണിന് മാനസിക രോഗമുണ്ടെന്നും ചികിത്സിക്കണം എന്നുമായിരുന്നു ടർക്കിഷ് പ്രസിഡണ്ട് എർദോഗന്റെ പ്രസ്താവന. ഇതിനെ തുടർന്ന് കൂടുതൽ നടപടികൾ ആലോചിക്കുവാനായി തുർക്കിയിൽ നിന്നുള്ള ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ ഫ്രാൻസ് തിരികെ വിളിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴുപേരേയും തീവ്രവാദ നിരോധന നിയമപ്രകാരം വിചാരണ ചെയ്യുമെന്നും ഫ്രാൻസ് വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്ന ക്ലാസ്സിൽ ഒരു ഉദാഹരണമായിട്ടായിരുന്നു ചരിത്രാദ്ധ്യാപകൻ കാർട്ടൂൺ പ്രദർശിപ്പിച്ചത്. വിഷമ മുണ്ടാക്കുന്ന ഒന്നാണെങ്കിൽ, ഇത് കാണാതെ ക്ലാസ്സിൽ നിന്നും അല്പ നേരം ഇറങ്ങി നിൽക്കണമെന്ന് അദ്ദേഹം ക്ലാസിലെ മുസ്ലിം വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ക്ലാസ്സിൽ നിന്നും ഇറങ്ങാതിരുന്ന ഒരു വിദ്യാർത്ഥി തന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ അദ്ധ്യാപകനെതിരെ സമൂഹ മാധ്യമങ്ങളിൽ അക്രമം ആരംഭിച്ചു. ഇതിന്റെ പര്യവസാനമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

നേരത്തേ പല കാര്യങ്ങളിലും വഷളായി കൊണ്ടിരുന്ന ഫ്രാൻസ്- തുർക്കി ബന്ധം ഇതോടെ കൂടുതൽ വഷളായി. യൂറോപ്യൻ യൂണിയൻ ഡിപ്ലൊമാറ്റ് ജോസഫ് ബോറെൽ തുർക്കിയുടെ സമീപനം ഒട്ടും സ്വീകാര്യമല്ലെന്നും ഇത്തരത്തിലുള്ള ഒരു സംഘർഷം ഒഴിവാക്കണമെന്നും ശക്തിയായി ആവശ്യപ്പെട്ടു. അതേസമയം, തുർക്കി പ്രസിഡണ്ട് എർദോഗന്റെ വാക്കുകൾ ഏറ്റെടുത്ത് പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഫ്രാൻസിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഫലസ്തീനിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി പ്രതിഷേധം ട്വീറ്റിൽ ഒതുക്കി. വർഗ്ഗീയ ധൃവീകരണത്തിന് വഴിതെളിക്കാതെ കുറേക്കൂടി മൃദുവായ സമീപനം സ്വീകരിക്കണമെന്ന് ഇംറാൻ ഖാൻ ട്വീറ്റിലൂടെ ഫ്രഞ്ച് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു. ലിബിയൻ നേതാക്കളും ശക്തമായി ഫ്രാൻസിനെതിരെ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP