Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഡ്രോൺ പറപ്പിച്ച് രഹസ്യങ്ങൾ ചോർത്തി നുഴഞ്ഞു കയറ്റത്തിന് ശ്രമം; ലഡാക്കിൽ ചൈനയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ നിയന്ത്രണ രേഖയിൽ പാക് യുന്ത്രതന്ത്രങ്ങൾ പലത്; അതീവ ജാഗ്രതയിൽ നീക്കങ്ങൾ തകർത്ത് സൈന്യം; നേപ്പാളിലെ കൈയേറ്റങ്ങൾ ഇന്ത്യയ്ക്കുള്ള സൂചനയായി കണ്ട് രഹസ്യാന്വേഷണ ഏജൻസികളും; അതിർത്തിയിൽ അനിശ്ചിതത്വം തന്നെ

ഡ്രോൺ പറപ്പിച്ച് രഹസ്യങ്ങൾ ചോർത്തി നുഴഞ്ഞു കയറ്റത്തിന് ശ്രമം; ലഡാക്കിൽ ചൈനയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ നിയന്ത്രണ രേഖയിൽ പാക് യുന്ത്രതന്ത്രങ്ങൾ പലത്; അതീവ ജാഗ്രതയിൽ നീക്കങ്ങൾ തകർത്ത് സൈന്യം; നേപ്പാളിലെ കൈയേറ്റങ്ങൾ ഇന്ത്യയ്ക്കുള്ള സൂചനയായി കണ്ട് രഹസ്യാന്വേഷണ ഏജൻസികളും; അതിർത്തിയിൽ അനിശ്ചിതത്വം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുമെന്ന വിലയിരുത്തലിൽ അതിർത്തിയിൽ ഉടനീളം ആതീവ ജാഗ്രത. ലഡാക്കിൽ ഇന്ത്യ മതിയായ കരുതൽ എടുക്കുന്നുണ്ട്. ചൈനീസ് പ്രകോപനത്തിൻ തക്കതായ മറുപടി നൽകാനാണ് തീരുമാനം. ഇതിനിടെയാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്വാഡ്കോപ്റ്റർ (ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റർ) ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് എത്തിയത്. ഇതിനെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു.

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ക്വാഡ്കോപ്റ്റർ വീഴ്‌ത്തിയതെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. അതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിർമ്മിച്ച മാവിക് 2 പ്രോ മോഡൽ ക്വാഡ്കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്. പാക് ഭീകരരും ബോർഡർ ആക്ഷൻ ടീമും നുഴഞ്ഞുകയറാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത്. ഇന്ത്യൻ സൈനിക നീക്കങ്ങൾ ചോർത്തി നുഴഞ്ഞു കയറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. കാശ്മീരിൽ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകുന്നതിന് മുമ്പ് സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം.

മഞ്ഞുവീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞുകയറ്റയം നടത്താനാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ശ്രമം. നിരന്തര ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുകയാണ്. ഇന്ത്യൻ സൈന്യം ഇപ്പോൾ ലഡാക്കിലെ പ്രശ്‌നങ്ങൾക്കാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. ഇത് മാറ്റി കാശ്മീരിലേക്ക് ശ്രദ്ധ എത്തിച്ച് ചൈനയുടെ അതിർത്തി പിടിച്ചെടുക്കൽ തന്ത്രത്തിന് കരുത്ത് പകരാനാണ് ഈ നീക്കങ്ങൾ. അതുകൊണ്ട് കാശ്മീരിലെ നിയന്ത്ര രേഖയിലും ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിലയുറപ്പിക്കുന്നത്.

നേപ്പാളിന്റെ വിവിധ പ്രദേശങ്ങൾ ചൈന അനധികൃതമായി കയ്യേറിയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ. അതിർത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നതെന്ന് ഐഎഎൻഎസ് (ഇന്റോ ഏഷ്യൻ ന്യൂസ് സർവ്വീസ്) റിപ്പോർട്ട് ചെയ്യുന്നു. ''ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി)ക്ക് കയ്യേറ്റം വ്യാപിപ്പിക്കാൻ നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) സഹായം നൽകാൻ തുടങ്ങിതോടെ സാഹചര്യം മോശമായിരിക്കുകയാണ്'' ഒരു ആഭ്യന്തര ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

നേപ്പാൾ സർവ്വെ വിഭാഗമാണ് ചൈനയ്ക്ക് കയ്യേറ്റത്തിന് പച്ചക്കൊടി കാണിക്കുന്നത്. ദൊലാഖ, ഗോർഖ, ദർച്ചുല, ഹുംല, സിന്ദുപാൽചൗക്ക്, ശംഖുവസഭ, റസുവ എന്നീ ജില്ലകളിലെ ഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേപ്പാളിന്റേതായിരുന്ന വീടുകൾ ഇപ്പോൾ ചൈനയുടെ ഭൂപ്രദേശ പരിധിയിലാണ്. ചൈന ഭൂമി കയ്യേറിയ വിവിധ സംഭവങ്ങൾ ഉദ്ദരിച്ചുള്ള റിപ്പോർട്ടുമായി നേപ്പാൾ കാർഷിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നാല് ജില്ലകളിലായി 11 പ്രദേശങ്ങൾ ചൈന കയ്യടക്കിയെന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നും ഐഎഎൻഎസ് റിപ്പോർട്ട്. ഇത് ഇന്ത്യയേയും ആശങ്കപ്പെടുത്തുന്നതാണ്. ഇതിനൊപ്പമാണ് പാക്കിസ്ഥാനും പ്രകോപനം തുടരുന്നത്.

നേപ്പാളിലെ ഓരോ ജില്ലയിലും 15000 മീറ്ററോളം ഭൂമി അധീനതയിൽ ആക്കിയിട്ടുണ്ട്. ചൈനയുടെ കയ്യടക്കൽ നയം നേപ്പാൾ അനുവദിച്ചു കൊടുക്കുകയാണെങ്കിൽ അന്തരീക്ഷം വളരെ കലുഷിതമാകാമെന്നും ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെ.പി ശർമ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുൻപ് ചൈന നടത്തിയ അതിർത്തി കയ്യേറ്റങ്ങളെക്കുറിച്ച് നേപ്പാൾ സർവ്വേ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ അതിർത്തി പ്രദേശങ്ങൾ ചൈന കയ്യേറുന്നതായി വ്യക്തമാക്കി നേപ്പാൾ കാർഷിക മന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ കയ്യേറ്റം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ അതിർത്തിയിൽ സേന പിന്മാറ്റത്തിന് ചൈന മുന്നോട്ടുവച്ച ഉപാധികൾ തള്ളി ഇന്ത്യ അതിശക്തമായ നിലപാട് എടുത്തിരുന്നു. ചുഷുൽ മലനിരകളിൽ ഇന്ത്യ എത്തിച്ച ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന നിർദ്ദേശമാണ് തള്ളിയത്. ഇതിനിടെ യുദ്ധകപ്പലുകൾ തകർക്കാനുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്തമാക്കി. ശത്രുവിന്റെ കപ്പലുകൾ തുറക്കാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. നാവികസേനയുടെ ചെറിയ യുദ്ധകപ്പലിൽ നിന്ന് പറന്ന മിസൈൽ ലക്ഷ്യം കൃത്യമായി കണ്ടു. യുദ്ധടാങ്കുകൾ തകർക്കാൻ ശേഷിയുള്ള നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.

അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് മാറ്റമില്ലാത്തപ്പോഴാണ് സേനകൾ ഈ തയ്യാറെടുപ്പുകൾ തുടരുന്നത്. നിയന്ത്രണരേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യൻ സേന വലിയ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങൾ പിൻവലിക്കുക എന്ന ചൈനീസ് നിർദ്ദേശം തള്ളിയാണ് സമ്പൂർണ്ണ പിന്മാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്. ആയുധങ്ങൾ പിൻവലിച്ച ശേഷം അതിർത്തിയിലേക്ക് ഇന്ത്യയെക്കാൾ വേഗത്തിൽ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിന്മാറ്റം മാത്രമേ സാധ്യമുള്ളു എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP