Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

13 വർഷം ജർമ്മനിയിൽ ജീവിച്ചു ഡോക്ടറായ ലബനീസ് പൗരൻ സിറ്റിസൺഷിപ് പാസ്സായത് റാങ്കോടെ; പൗരത്വ വിതരണ ചടങ്ങിൽ സ്ത്രീയായ ഇമിഗ്രേഷൻ ഓഫീസർക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെ പൗരത്വം നിഷേധിച്ചു അധികൃതർ; ഷേക്ക് ഹാൻഡ് ചെയ്യാൻ വയ്യാത്തവർൻ ജർമ്മൻ പൗരനാകേണ്ടെന്ന് കോടതിയും

13 വർഷം ജർമ്മനിയിൽ ജീവിച്ചു ഡോക്ടറായ ലബനീസ് പൗരൻ സിറ്റിസൺഷിപ് പാസ്സായത് റാങ്കോടെ; പൗരത്വ വിതരണ ചടങ്ങിൽ സ്ത്രീയായ ഇമിഗ്രേഷൻ ഓഫീസർക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെ പൗരത്വം നിഷേധിച്ചു അധികൃതർ; ഷേക്ക് ഹാൻഡ് ചെയ്യാൻ വയ്യാത്തവർൻ ജർമ്മൻ പൗരനാകേണ്ടെന്ന് കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

തവും വിശ്വാസവും എന്തുമായിക്കൊള്ളട്ടെ, ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അതൊക്കെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും പൊതുബോധത്തിനും താഴെ മാത്രമേ വരുകയുള്ളു. ജനാധിപത്യത്തിന്റെ ഈ അലിഖിത നിയമം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് ജർമ്മൻ നീതിന്യായ വ്യവസ്ഥ. 2002-ൽ ജർമ്മനിയിലേക്ക് കുടിയേറിയ ഒരു ലബനീസ് പൗരൻ 2012-ൽ ജർമ്മൻ പൗരത്വത്തിന് അപേക്ഷിച്ചതോടെയാണ് സംഭവം ആരംഭിക്കുന്നത്. ഇയാൾ പത്ത് വർഷം മുൻപ് ഒരു സിറിയൻ വംശജയായ സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. മറ്റൊരു സ്ത്രീയുടെ കൈപിടിക്കില്ലെന്ന പ്രതിജ്ഞയോടെയായിരുന്നു വിവാഹം.

2012-ൽ ജർമ്മൻ ഭരണഘടന അനുസരിച്ച് ജീവിക്കാം എന്നും, മൗലികവാദം പിന്തുടരുകയില്ലെന്നു ഉള്ള പ്രതിജ്ഞകൾ ഒപ്പിട്ടു നൽകി ജർമ്മൻ പൗരത്വത്തിന് ഇയാൾ അപേക്ഷ നൽകി. ജർമ്മനിയിൽ തന്നെ പഠിച്ച് ഡോക്ടറായ ഈ 39 കാരൻ പൗരത്വത്തിനുള്ള പരീക്ഷയിൽ, സാധ്യമായതിൽ വച്ച് ഏറ്റവും ഉന്നത റാങ്കോടെയാണ് വിജയിച്ചതും. എന്നാൽ പൗരത്വ വിതരണ പരിപാടിക്ക് ഒരു വനിതാ ഇമിഗ്രേഷൻ ഉദ്യോഗസ്ഥ എത്തിയതോടെയാണ് കാര്യങ്ങൾ തലമേൽ മറിഞ്ഞത്. 2015-ൽ നടന്ന പൗരത്വ വിതരണ പരിപാടിക്ക് നേതൃത്വം കൊടുക്കാൻ എത്തിയ വനിത ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നൽകാൻ ഇയാൾ വിസമ്മതിച്ചു. ഇതോടെ ഇയാൾക്ക് പൗരത്വം നൽകുന്ന നടപടികൾ അധികൃതർ റദ്ദാക്കി.

ഇതിനെതിരെ ഇയാൾ കോടതിയിൽ നൽകിയ അപ്പീലിലാണ് അഞ്ചു വർഷത്തിനു ശേഷം സർക്കാരിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ജർമ്മൻ ഭരണഘടന നൽകുന്ന സ്ത്രീപുരുഷ സമത്വം എന്ന അവകാശവുമായി പൊരുത്തപ്പെടുന്നതല്ല, ഈ ഡോക്ടറുടെ പ്രവർത്തി എന്നാണ് കോടതി കണ്ടെത്തിയത്. ലിംഗം അടിസ്ഥാനമാക്കി ഹസ്തദാനത്തിന് വിസമ്മതിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്തരമൊരാൾക്ക് പൗരത്വത്തിന് അവകാശമില്ലെന്നുമായിരുന്നു കോടതി വിധിച്ചത്.

സലഫിസത്തിലെ സ്ത്രീ പുരുഷബന്ധത്തിന്റെ നിർവ്വചനത്തിനോട് അടുത്തുനിൽക്കുന്ന രീതിയിലുള്ള സ്ത്രീ പുരുഷ ബന്ധമാണ് ഇത്തരത്തിൽ ഹസ്തദാനം നിഷേധിച്ചതിലൂടെ വെളിവാകുന്നതെന്നും അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ത്രീയെ സ്പർശിക്കുന്നത് ലൈംഗിക ഉത്തേജനത്തിന് കാരണമാകുമെന്ന ധാരണയാണ് ഇത്തരത്തിലുള്ള വിശ്വാസം വച്ചുപുലർത്താനുള്ള കാരണമെന്നും കോടതി പറഞ്ഞു. എന്നാൽ, പാശ്ചാത്യ സംസ്‌കാരത്തിൽ ഹസ്തദാനത്തിന് അതീവ പ്രാധാന്യമുണ്ട്. അത് പരസ്പരമുള്ള സ്നേഹത്തിന്റെ മാത്രമല്ല, പരസ്പരം തയ്യാറാക്കുന്ന കരാർ അംഗീകരിച്ചുകൊണ്ടുള്ള ഒരു സൂചനകൂടിയാണ്.

സമൂഹത്തിലെ സ്ഥാനം, ലിംഗഭേദം, മറ്റ് വ്യക്തിപരമായ സ്വഭാവ സവിശേഷതകൾ എന്നിവയ്ക്കൊക്കെ അതീതമായി പരക്കെ പ്രചാരത്തിലുള്ള അഭിവാദന രീതിയാണ് ഹസ്തദാനം. ഇതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ചുംബനം, ആലിംഗനം തുടങ്ങിയ അഭിവാദന രീതികളും ഉണ്ടെങ്കിലുംഅവയൊന്നും ഹസ്തദാനം പോലെ ഔപചാരികതയോ, നിയമസാധുതയോ ഉള്ള ഒന്നല്ല എന്നും കോടതി പ്രസ്താവിച്ചു.

കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹസ്തദാനത്തിന് ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, കൊറോണയെ അതിജീവിച്ചും ഈ അഭിവാദന രീതി ഇവിടെ നിലനിൽക്കും എന്നും കോടതി കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP