Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഹേ ലിറ്റററി ഫെസ്റ്റിവൽ നടത്തിപ്പിന് പോയ ബ്രിട്ടീഷകാരി യുവതിയ എമിരേറ്റ്സ് രാജകുടുംബാംഗമായ യു എ ഇ മന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; അന്വേഷണവുമായി സ്‌കോട്ട്ലാൻഡ് യാർഡ്; നയതന്ത്ര രംഗത്ത് യു എ ഇയ്ക്ക് മറ്റൊരു വമ്പൻ തിരിച്ചടി

ഹേ ലിറ്റററി ഫെസ്റ്റിവൽ നടത്തിപ്പിന് പോയ ബ്രിട്ടീഷകാരി യുവതിയ എമിരേറ്റ്സ് രാജകുടുംബാംഗമായ യു എ ഇ മന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; അന്വേഷണവുമായി സ്‌കോട്ട്ലാൻഡ് യാർഡ്; നയതന്ത്ര രംഗത്ത് യു എ ഇയ്ക്ക് മറ്റൊരു വമ്പൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ണത്തിനിടയിൽ പൂട്ടുകച്ചവടം നടത്തിയ യു എ ഇ മന്ത്രി പുലിവാൽ പിടിച്ചിരിക്കുകയാണ്. യു എ ഇയിലെ സഹിഷ്ണുതാ വകുപ്പ് മന്ത്രിയാണ് ഈ വർഷമാദ്യം വാലന്റൈൻസ് ഡേ ദിനത്തിൽ ഒരു വിദേശ വനിതയെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നത്. ഹേ ലിറ്റററി ഫെസ്റ്റിവലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അബുദാബിയിൽ പ്രവർത്തിക്കുന്ന മെക് നമാര എന്ന 32 കാരിയാണ് മന്ത്രി ഷേയ്ഖ് നഹ്യാൻ മുബാരക് അൽ നഹ്യാൻ (69) തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി എത്തിയിരിക്കുന്നത്. സ്‌കോട്ട്ലാൻഡ് യാർഡ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

നയതന്ത്ര ബാഗിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്തിനു പുറകേ, അന്താരാഷ്ട്ര തലത്തിൽ യു എ ഇയ്ക്ക് ഇപ്പോൾ മറ്റൊരു അപമാനം കൂടി ഏൽക്കേണ്ടി വന്നിരിക്കുകയാണ്. അജ്ഞാതയായി ഇരിക്കാനുള്ള അവകാശം വേണ്ടെന്ന് വച്ച് യുവതി പരസ്യമായി ഒരു മാധ്യമത്തോട് ഈ പീഡനത്തെ കുറിച്ച് പറഞ്ഞതോടെയാണ് ഇത്പുറംലോകം അറിഞ്ഞത്. അതേസമയം, ഹൃദയങ്ങളുടെ ഷേയ്ഖ് എന്നുകൂടി അറിയപ്പെടുന്ന, യു എ ഇരാജകുടുംബാംഗം കൂടിയായ മന്ത്രി ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മെക് നമാരയുടെ ആരോപണം തന്നെ ഞെട്ടിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ, ഷേയ്ഖ് മന്ത്രിയായി തുടരുന്നിടത്തോളം കാലം യു എ ഇയിലേക്ക് ഇനിയൊരു ഫെസ്റ്റിവലിനായി വരികയില്ലെന്ന് ഹേ ഫെസ്റ്റിവൽ ഡയറക്ടർമാർ അറിയിച്ചു. നേരത്തേ ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്ന സമയത്ത് അദ്ദേഹത്തിന് ആതിഥേയത്വം അരുളിയിട്ടുണ്ട് ഷേയ്ഖ്. അതുപോലെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർക്കും.

ലോകത്തിലെ നാലാമത്തെ ധനിക രാജകുടുംബമാണ് ഷേയ്ഖ് നഹ്യാൻ മുബാരക് അൽ നഹ്യാന്റേത്. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച് സ്വത്തുക്കളും ആസ്തികളുമായി 640 ബില്ല്യൺ പൗണ്ടാണ് ഈ രാജകുടുംബത്തിന്റെ മൊത്തം മൂല്യം. ഇതിൽ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീമും ഉൾപ്പെടുന്നു. ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നഹ്യാൻ ഒരിക്കൽ യു എ ഇയുടെ വ്യവസായ സംരംഭകരുടെ കൂടെ 2013 ൽ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ബോറിസ് ജോൺസണെ യു എ ഇയിലേക്ക് ക്ഷണിച്ചിരുന്നു.

അക്കാലത്ത് സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഷേയ്ഖ്. യു എ ഇ ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് സ്‌കിൽസ് ഫോറത്തിന്റെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തിയപ്പോഴും സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ഷെയ്ഖ് തന്നെയായിരുന്നു ആതിഥ്യമരുളിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ബ്ലെയർ യു എ ഇ സോവറിൻ വെൽത്ത് ഫണ്ടിന്റെ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.

യു എ ഇ യിൽ ആദ്യത്തെ ഹേ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസത്തോളം മെക് നമാര ഷേയ്ഖിന്റെ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്നു. വാലന്റൈൻസ് ദിനത്തിൽ പ്രഭാതസമയത്താണ് ഷേയ്ഖ് തന്നെ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഫോൺ ചെയ്തതെന്നാണ് മെക് നമാര മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇതിനു മുൻപ് അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

നഹ്യാന്റെ അടുത്തേക്ക് തന്നെ കൊണ്ടുപോകാൻ എത്തിയ കാറിൽ ഇരുന്ന് ഹേ ഫെസ്റ്റിവൽ മേധാവി പീറ്റർ ഫ്ളോറൻസിന് താൻ ടെക്സ്റ്റ് മെസേജ് അയച്ചു എന്നും അവർ പറഞ്ഞു. ക്ലാസ്സിൽ വികൃതി കാണിച്ചതിന് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്ക് വിളിച്ചു വരുത്തിയ കുട്ടിയെ പോലെ താൻ ഭയന്നിരുന്നു എന്നും24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ഫ്ളോറൻസ് സഹായം നൽകണമെന്നും തമാശ രൂപേണയുള്ളതായിരുന്നു ആ സന്ദേശം. എന്നിരുന്നാലും, മറ്റുള്ളവർക്ക് തന്റെ വഴി പിന്തുടരാനായി വാട്സ്അപ് ട്രാക്കർ പ്രവർത്തിപ്പിച്ചിരുന്നു.

കൊട്ടാരത്തിലേക്ക് പോകേണ്ടതിനു പകരം അതിന്റെ എതിർഭാഗത്തേക്ക് സഞ്ചരിച്ച് കാർ നഗരത്തിന് വെളിയിലേക്ക് പോകാൻ ആരംഭിച്ചതോടെ തന്റെ ഭയം വർദ്ധിച്ചു എന്ന് അവർ പറയുന്നു. എവിടേയ്ക്കാണ് പോകുന്നതെന്ന് ഡ്രൈവർ വെളിപ്പെടുത്തിയതുമില്ല. ഒരു ചെറിയ പാലം കടന്ന് ഒരു ദ്വീപിലേക്കായിരുന്നു അവരെ കൊണ്ടുപോയത്. എമിരേറ്റ് രാജകുടുംബത്തിലെ നിരവധി അംഗങ്ങൾക്ക് അവിടെ വീടുകൾ ഉണ്ട്. അവിടെയുള്ള ഷേയ്ഖിന്റെ വീട്ടിലേക്കാണ് മെക് നമാരയെ കൊണ്ടുപോയത്.

ഷേയ്ഖ് തന്നെ വളരെ സ്നേഹത്തോടെയാണ് വരവേറ്റതെന്ന് അവർ പറയുന്നു. 3,500 പൗണ്ട് വിലവരുന്ന രത്നവും സ്വർണ്ണവും പതിച്ച ഒരു വാച്ച് സമ്മാനിക്കുകയും ചെയ്തു. രാജ്യത്ത് മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും ഷെയ്ഖ് അപ്പോൾ മദ്യപിക്കുകയായിരുന്നു എന്നും അവർ പറയുന്നു. സംഭാഷണത്തിനിടയിൽ ഷേയ്ഖ് തന്നെ സ്പർശിക്കാൻ ശ്രമിച്ചതായി അവർ പറയുന്നു. സോഫയിൽ തന്റെ തൊട്ടടുത്ത് ഇരുന്നായിരുന്നു അയാൾ കാലിലും കൈയിലുമൊക്കെ പിടിച്ചത്. കുതറി മാറിയപ്പോൾ അയാൾ ബലം പ്രയോഗിച്ചു, അവർ പറയുന്നു.

തന്ത്രപൂർവ്വം അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഷേയ്ഖ് തന്നെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. ലിഫ്റ്റിനുള്ളിൽ വച്ച് മുഖത്ത് ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നും അവർ പറയുന്നു. സ്വർണ്ണ കവചിതമായ ലിഫ്റ്റിനകത്ത് തന്നെ അതിന്റെ ചുമരിലേക്ക് തള്ളി, തന്റെ മാറിടത്തിൽ കൈകൾ കൊണ്ട് അമർത്തുകയായിരുന്നു എന്ന് അവർ വ്യക്തമാക്കി. തന്റെ മുൻപിൽ നഗ്‌നനായ ഷേയ്ഖ് പിന്നീട് തന്റെ വസ്ത്രമുരിഞ്ഞ് തന്നെ പീഡിപ്പിച്ചു.

അതിനുശേഷം എങ്ങനെയോ പുറത്തെത്തിയ താൻ കാറിൽ തന്നെ ആ ദ്വീപിനു വെളിയിൽ കടന്നു. പിന്നീട് രണ്ട് മണിക്കൂർ ടാക്സിയിൽ യാത്രചെയ്താണ് ദുബായിൽ എത്തിയത്. അതിനുശേഷം ഫ്ളോറൻസിന് സംഭവങ്ങൾ വിവരിച്ചുകൊണ്ട്‌ടെക്സ്റ്റ് മെസേജ് അയയ്ക്കുകയും ദുബായിൽ നിന്നും ഉടൻ തിരിച്ചു വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഷേയ്ഖ് താനുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുകയും ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുകയും ചെയ്തു എന്നും അവർ വെളിപ്പെടുത്തുന്നു.

നേരത്തേ നിശ്ചയിച്ചതുപോലെ ഫെബ്രുവരി 25 ന് ഫെസ്റ്റിവൽ ആരംഭിച്ചു, മാർച്ച് 5 ന് മെക് നമാര ബ്രിട്ടനിലേക്ക് തിരിച്ചു വരികയും ചെയ്തു. ഈ സംഭവത്തിനു ശേഷം വലിയ നഷ്ടങ്ങളാണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ദീർഘനാളായി തന്നോടൊപ്പം ഉണ്ടായിരുന്ന തന്റെ പുരുഷസുഹൃത്ത് തന്നെ വിട്ടുപിരിഞ്ഞു, ജോലി നഷ്ടമായി, യു എ ഇയിലെക്ക് തിരിച്ചു പോകാൻ പറ്റാതെയുമായി.

ലോക്ക്ഡൗൺ കാലത്താണ് മെക് നമാര പ്രശസ്ത എഴുത്തുകാരിയായ ഫിലിപ്പി സാൻഡ്സുമായി ബന്ധപ്പെട്ടു. അവരാണ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന ബാരോണെസ്സ് ഹെലേന കെന്നെഡി ക്യൂ സി യുമായി അവരെ ബന്ധിപ്പിച്ചത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാൻ കഴിയില്ലെന്നും യു എ ഇ അയാളെ ഉടൻ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും കെന്നെഡി ആവശ്യപ്പെട്ടു. എന്നാൽ അത് നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്നും അവർ പറഞ്ഞു.

ലോക്ക്ഡൗൻ കഴിഞ്ഞ ഉടനെ മെക് നമാര പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ്ഫോർഡിലുള്ള ഫാമിലി യൂണിറ്റിൽ വച്ച് മൂന്നു മണീക്കൂറോളം പൊലീസ് അവരെ വിശദമായി ചോദ്യം ചെയ്തു. ഇത്രയും വൃത്തികെട്ട രീതിയിൽ പെരുമാറിയ ഷേയ്ഖ് ഇതേ വകുപ്പിൽ മന്ത്രിയായി തുടരുന്നിടത്തോളം കാലം ഹേ ഫെസ്റ്റിവൽ യു എ ഇയിൽ നടത്തില്ലെന്ന് ഫെസ്റ്റിവൽ വക്താക്കൾ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP