Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സാമുവലിന്റെ തലവെട്ടിയത് തൊടുപുഴയിൽ ജോസഫിന്റെ കൈ വെട്ടിയതു പോലെ; പ്രവാചകന്റെ കാർട്ടൂൺ കാണിച്ച വിവരം ചോർത്തി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ; പിടിയിലായ കൊലയാളി ഐ എസ് ഐ എസ് ബന്ധമുള്ള ചെൻചെൻ ഭീകരൻ; ഞാൻ സാമുവൽ എന്ന മുദ്രാവാക്യം ഉയർത്തി ഫ്രഞ്ചുകാർ മുഴുവൻ തെരുവിൽ

സാമുവലിന്റെ തലവെട്ടിയത് തൊടുപുഴയിൽ ജോസഫിന്റെ കൈ വെട്ടിയതു പോലെ; പ്രവാചകന്റെ കാർട്ടൂൺ കാണിച്ച വിവരം ചോർത്തി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ; പിടിയിലായ കൊലയാളി ഐ എസ് ഐ എസ് ബന്ധമുള്ള ചെൻചെൻ ഭീകരൻ; ഞാൻ സാമുവൽ എന്ന മുദ്രാവാക്യം ഉയർത്തി ഫ്രഞ്ചുകാർ മുഴുവൻ തെരുവിൽ

മറുനാടൻ മലയാളി ബ്യൂറോ

വിശ്വസിക്കുന്ന കാര്യങ്ങളുടെ സത്യസന്ധതയിൽ സംശയം ജനിക്കുമ്പോഴാണ്, അതിന്റെ ആരെങ്കിലും വിമർശിക്കുമ്പോൾ അസഹിഷ്ണുത അനുഭവപ്പെടുക എന്നാണ് പറായാറ്. ഇത്തരത്തിലുള്ള അർദ്ധവിശ്വാസികൾ തന്നെയാണ് ഏതൊരു മതത്തിന്റെയും രാഷ്ട്രീയ സംഹിതയുടെയും ശാപം. തത്വശാസ്ത്രങ്ങളുടെ അകക്കാമ്പ് കാണാതെ, അത് മനസ്സിലാക്കാൻ ശ്രമിക്കാതെ കണ്ണടച്ച് പിന്തുടരുന്ന അനുയായികൾ തന്നെയാണ് പിന്നീട് ഭീകരവാദികളായി മാറുന്നതും. ഫ്രാൻസിലും സംഭവിച്ചത് മറ്റൊന്നല്ല.

പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സ് മുറിയിൽ കാണിച്ചതിന് തലയറുത്തുകൊന്ന സാമുവൽ പാറ്റി എന്ന അദ്ധ്യാപകന് ആദരവ് അർപ്പിച്ചുകൊണ്ട് ഒരു രാജ്യം മുഴുവൻ തെരുവിലിറങ്ങിയപ്പോളവർക്ക് പിന്തുണയുമായി ഫ്രഞ്ച പ്രധാനമന്ത്രിയും രംഗത്തെത്തി.പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അൻസോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്തുകൊന്നത്.

പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയിൽ ഫ്രഞ്ച് പ്രധാനമന്ത്രി, ജീൻ കാസ്ടെക്സ്ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാൻ സാമുവൽ'' എന്ന മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത്. 2015-ൽ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാർലി ഹെബ്ഡോയ്ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാൻ ചാർലി'' എന്ന പ്ലക്കാർഡുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവൽ പാറ്റിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോൺ, ടൊളൂസ്, സ്റ്റാർസ്ബോർഗ്, നാന്റെസ്, മാഴ്സില്ലെ, ലില്ലെ, ബോർഡോക്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടന്നു.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെൽഫോൺ കാമറയിൽ പകർത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയിൽ ജനിച്ച, ചെൻചിനിയൻ വംശജനായ ഈ ഭീകരന്റെ അർദ്ധ സഹോദരി ഐസിസിൽ ചേരുവാനായി 2014-ൽ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ക്ലാസ്സിൽ കാർട്ടൂൺ കാണിച്ച സംഭവം പുറത്തേക്ക് ചോർത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാർത്ഥിനിയുടെ പിതാവ് ബ്രാഹിം ക്നിനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാൾ കഴിഞ്ഞയാഴ്‌ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നൽകുവാൻ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ച ത് എന്നാണ് വിശ്വസിക്കുന്നത്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാൾ ചെഞ്ചെൻ ഐസിസ് ടെലഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാർച്ചിൽ 10 വർഷത്തേക്ക് അഭയാർത്ഥി എന്ന നിലയിൽ ഫ്രാൻസിൽ താമസിക്കുവാൻ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെത്തി, സ്‌കൂൾ വിദ്യാർത്ഥികളോട് തന്നെയാണ് അയാൾ കാർട്ടൂൺ പ്രദർശിപ്പിച്ച അദ്ധ്യാപകനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടത്.

ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകിയുടെ രക്ഷകർത്താക്കൾ, സഹോദരൻ, സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ പിതാവ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് സംസ്‌കാരത്തിന്റെ മതിൽക്കെട്ടുകൾക്ക് അപ്പുറം ഒരു സമാന്തര സമൂഹം സൃഷ്ടിക്കുന്ന ഇസ്ലാമിക് മൗലികവാദികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാന എമ്മാനുവൽ മാക്രോൺ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ക്രൂര സംഭവം അരങ്ങേറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP