Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുണൈറ്റഡ് കിങ്ഡം ഒരു പഴങ്കഥയാകുമോ ? കോവിഡ് ബാധ സ്‌കോട്ടിഷ് ജനതയെ മാറ്റി ചിന്തിപ്പിക്കുന്നു; സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷമായി; അഞ്ചു വർഷത്തിനകം ബ്രിട്ടൻ പിളർന്നേക്കും

യുണൈറ്റഡ് കിങ്ഡം ഒരു പഴങ്കഥയാകുമോ ? കോവിഡ് ബാധ സ്‌കോട്ടിഷ് ജനതയെ മാറ്റി ചിന്തിപ്പിക്കുന്നു; സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷമായി; അഞ്ചു വർഷത്തിനകം ബ്രിട്ടൻ പിളർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ബോറിസിന്റെ പല നടപടികൾക്കും സ്വന്തം പാർട്ടിക്കാർ വരെ എതിർപ്പുമായി എത്തുകയാന്. മഹാവ്യാധിയെ തടയുന്നതിൽ വരുത്തിയ പാകപ്പിഴകളാകാം സ്‌കോട്ടിഷ് ജനതയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. യുണൈറ്റഡ് കിങ്ഡം ഒരു ഓർമ്മ മാത്രമായി അവശേഷിച്ചേക്കാം എന്ന മുന്നറിയിപ്പുമായി സ്‌കോട്ട്ലാൻഡിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷമായി ഉയർന്നു.

ഇന്നലെ നടന്ന ഒരു ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിലാണ് ബോറിസ് ജോൺസന്റെ യുണൈറ്റഡ് കിങ്ഡം തുടരണമെന്ന ആഗ്രഹത്തിന് വിപരീതമായ ഫലം ഉണ്ടായിരിക്കുന്നത്. ബ്രെക്സിറ്റ്-കൊറോണ കാലത്ത് ബോറിസ് ജോൺസൺ നേരിടുന്ന മറ്റൊരു വെല്ലുവിളിയാവുകയാണിത്. എസ് ടി വിയിലെ ഐപ്പൊസ് മോറിയുടെ വിശകലനമനുസരിച്ച്, സ്വാതന്ത്ര്യം നിശ്ചയിക്കുവാനുള്ള റഫറൻണ്ടത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരിൽ 58 ശതമാനം പേർ സ്വാതന്ത്ര്യം വേണമെന്നാണ് ആവശ്യപ്പെട്ടത്. 42 ശതമാനം പേർ ബ്രിട്ടനുകീഴിൽ കഴിയുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

ഏറ്റവും അവസാനമായി 2014-ൽ നടന്ന റഫറണ്ടത്തിൽ 55 ശതമാനം പേർ യുണൈറ്റഡ് കിങ്ഡമിൽ തുടരുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. 45 ശതമാനം പേർ സ്വാതന്ത്ര്യം വേണമെന്നു വാദിച്ചു. അതിനുപുറമേ, അടുത്ത മെയ് മാസത്തിൽ നടക്കുന്ന ഹോളിറൂഡ് തെരഞ്ഞെടുപ്പിൽ എസ് എൻ പി വിജയിക്കുകയാണെങ്കിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബോറിസ് ജോൺസൺ മറ്റൊരു റഫറണ്ടം അനുവദിക്കുമെന്ന് 64 ശതമാനം പേർ വിശ്വസിക്കുകയും ചെയ്യുന്നു.

എന്നാൽ, ഉടനെ മറ്റൊരു റെഫറണ്ടം ഉണ്ടാകില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. 2014-ലെ റഫറണ്ടത്തിൽ, യുണൈറ്റഡ് കിങ്ഡമിൽ തുടരാൻ സ്‌കോട്ടിഷ് ജനത വോട്ട് ചെയ്തതാണെന്നും ആ തീരുമാനത്തെ ബഹുമാനിക്കുവാൻ ഇരുപക്ഷവും തീരുമാനിച്ചതാണെന്നുംഇവർ പറയുന്നു. ഒരു തലമുറയിൽ ഒരിക്കൽ മാത്രമാണ് ഈ റഫറണ്ടം നടക്കുക എന്ന പതിവും ഇരുകൂട്ടരും സമ്മതിച്ചതാണ്.

എന്നാൽ റഫറണ്ടത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മീസ്റ്റർ സ്റ്റർജൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തിലാണെന്നും മറ്റൊന്നും ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നുമാണ് ഒരു ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞത്.

മെയ്‌ മാസത്തിൽ നടക്കാനിരിക്കുന്ന ഹോളിറൂഡ് തിരഞ്ഞെടുപ്പ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനെ സംബന്ധിച്ച് സുപ്രധാനമാണ്. സ്റ്റർജൻ ഫസ്റ്റ് മിനിസ്റ്റർ ആയി തുടരുമോ എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ സ്ഥിതിഗതികൾ അവർക്ക് അനുകൂലമാണ്. കോവിഡിനെ നിയന്ത്രിക്കാൻ അവർ കൈക്കൊണ്ട നടപടികൾ അവരുടെ പ്രതിച്ഛായ ഉയർത്തിയതായി പ്രതിയോഗികൾ പോലും സമ്മതിക്കുന്നുണ്ട്. അഭിപ്രായ വോട്ടെടുപ്പുകളിൽ 49 ശതമാനത്തിലധികം നേടാൻ ഇവർക്കായിട്ടുണ്ട്.

ബോറിസ് ജോൺസന്റെ നടപടികളോട് കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ സാധ്യതയൊന്നും ആരും കൽപിക്കുന്നില്ല. പിന്നെ നിക്കോള സ്റ്റർജന്റെ അടുത്തെങ്കിലും എത്താനിടയുള്ളതെ ലേബർ നേതാവ് കീർ സ്റ്റാർമർ ആണ്. ഈ തെരഞ്ഞെടുപ്പ് സ്‌കോട്ടലാൻഡിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും എന്നുതന്നെയണ് എസ് എൻ പി നേതാക്കൾ പറയുന്നത്.

സ്വാതന്ത്ര്യത്തിനേയും റഫറണ്ടത്തിനേയും പിന്താങ്ങുന്ന പാർട്ടികൾക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാൽ പിന്നെ ടോറി പാർട്ടിയുടെ യു കെസർക്കാരിന് സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തെ തടയാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഇതുവരെയുള്ള സാഹചര്യമനുസരിച്ച് ഇവർക്ക് നേരിയ ഭൂരിപക്ഷം കിട്ടുവാനുള്ള സാധ്യതയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP