Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കുറ്റകൃത്യം പോലും റിപ്പോർട്ട് ചെയ്യാത്ത നാളുകൾ ചരിത്രമായി; ബോംബേറും കത്തിക്കുത്തും വെടിവെയ്പും പതിവായി; വർഗീയ കലാപത്തിനും വംശീയ ലഹളയ്ക്കും അരങ്ങൊരുങ്ങുന്നു; അഞ്ച് വർഷം മുൻപ് അറബ് വംശജരെ അഭയാർത്ഥികളായി സ്വീകരിച്ചതിന്റെ തിക്തഫലം അനുഭവിച്ച് ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യബോധമുള്ള സ്വീഡൻ

ഒരു കുറ്റകൃത്യം പോലും റിപ്പോർട്ട് ചെയ്യാത്ത നാളുകൾ ചരിത്രമായി; ബോംബേറും കത്തിക്കുത്തും വെടിവെയ്പും പതിവായി; വർഗീയ കലാപത്തിനും വംശീയ ലഹളയ്ക്കും അരങ്ങൊരുങ്ങുന്നു; അഞ്ച് വർഷം മുൻപ് അറബ് വംശജരെ അഭയാർത്ഥികളായി സ്വീകരിച്ചതിന്റെ തിക്തഫലം അനുഭവിച്ച് ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യബോധമുള്ള സ്വീഡൻ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ ഏറ്റവുമധികം സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനമായിരുന്നു സ്വീഡന്. ലോക സന്തോഷ സൂചികയിൽ അഞ്ചാം സ്ഥാനവും. ലോകത്തിലെ തന്നെ ഏറ്റവും അധികം സ്വതന്ത്ര ചിന്തകരും സമാധാന പ്രേമികളും പുരോഗമനാശയക്കാരും ജീവിക്കുന്ന രാജ്യമാണ് സ്വീഡൻ. മറ്റെന്തിനേക്കാളുപരി മനുഷ്യത്വത്തിന് വില കൽപിക്കുന്ന ജനത. സ്വീഡനിലെ ജയിലുകൾ പോലും സുഖസൗകര്യങ്ങൾക്ക് ഉത്തമോദാഹരണമായിരുന്നു. അതുകൊണ്ടാണല്ലോ വിചാരണകാത്ത് കിടന്ന സദ്ദാം ഹുസൈൻ പോലും തന്നെ സ്വീഡനിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

തികഞ്ഞ സമാധാനപ്രേമികൾ ഉള്ള സ്വീഡനിൽ, 2014- ൽ ആവശ്യത്തിന് തടവുകാരില്ലാത്തതിനാൽ പല ജയിലുകളും അടച്ചു പൂട്ടേണ്ടി വന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. കൃസ്തുമതമാണ് രാജ്യത്തെ ഔദ്യോഗിക മതമെങ്കിലും, മതത്തിന് ഭരണത്തിലോ ഭരണകൂടത്തിലോ വലിയ സ്വാധീനമൊന്നുമില്ല. തികച്ചും വ്യക്തിപരമായ ഒന്നായാണ് ഇവിടത്തുകാർ മതവിശ്വാസത്തെ കണ്ടിരുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, പുരോഗമനാശയങ്ങളിലും എന്നും മുന്നിൽ തന്നെയായിരുന്നു സ്വീഡിഷ് ജനത. വിശ്വപ്രസിദ്ധമായ നോബേൽ പുരസ്‌കാരത്തിന്റെ ആസ്ഥാനം പോലും സ്വീഡനല്ലെ.

സ്വീഡന്റെ ഈ നല്ലകാലമെല്ലാംഏകദേശം അഞ്ചു വർഷം മുൻപായിരുന്നു. എന്നും ഏത് കാര്യത്തേയും മാനുഷിക പരിഗണനകളോടെ മാത്രം സമീപിച്ചിട്ടുള്ള സ്വീഡിഷ് ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും ആ മാനുഷിക സമീപനം തന്നെയായിരുന്നു.

അഭ്യന്തര യുദ്ധങ്ങളാലും, പട്ടിണിയാലും മറ്റു ദുരിതങ്ങളാലുമൊക്കെ അഭയം തേടി മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും ബാൾക്കൻ രാജ്യങ്ങളിൽ നിന്നുമൊക്കെ എത്തിയ മനുഷ്യരെ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ് സ്വീഡന് പറ്റിയ ഏറ്റവും വലിയ തെറ്റ്. ഇതോടെ സമാധാനം വിളയാടിയിരുന്ന സ്വീഡിഷ് നഗരങ്ങളിലും പട്ടണങ്ങളിലും അശാന്തി പടരാൻ തുടങ്ങി. കുറ്റകൃത്യനിരക്ക് ക്രമാതീതമായി ഉയർന്നു. കഴിഞ്ഞ ഒരു വർഷം 257 ബോംബ് സ്ഫോടനങ്ങളും 300 വെടിവയ്പുകളുമാണ് സ്വീഡനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു വർഷം മുൻപ് കുറ്റവാളികൾ ഇല്ലാത്തതിനാൽ ജയിലുകൾ അടച്ചുപൂട്ടാൻ ഒരുങ്ങിയ രാജ്യത്തിന്റെ ഗതിയാണിത്.

അഭയം തേടിയെത്തിയവർ, അതു നൽകിയവരുടെ സമാധാനം കെടുത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ആഗസ്റ്റിൽ ഗോഥെൻബർഗിൽ, അവിടത്തെ മാഫിയാ രാജാവായി വാഴുന്ന അലി ഖാന്റെ സംഘം, നഗരത്തിന്റെ വടക്കു കിഴക്കൻ മേഖലകളിലെ റോഡുകൾ ബ്ലോക്ക് ചെയ്തുകൊണ്ടാണ് അവരുടെ ശത്രുപക്ഷത്തെ ആൾക്കാർക്കായി തിരച്ചിൽ നടത്തിയത്. പൊലീസ് എത്തി ബ്ലോക്കുകൾ നീക്കം ചെയ്യുകയും 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും എല്ലാവരേയും വെറുതെ വിടുകയായിരുന്നു. സ്വീഡന്റെ മനുഷ്യത്വ പരിഗണന കൂടുതലുള്ള നിയമങ്ങളായിരുന്നു ഇതിനു കാരണം.

ഇത്തരം കുടിയേറ്റ മാഫിയാ സംഘങ്ങളെ തടയുവാൻ കൂടുതൽ കർക്കശമായ നിയമങ്ങളും പൊലീസ് സംവിധാനങ്ങളുമാവശ്യമാണെന്ന് ഇപ്പോൾ പലയിടങ്ങളിൽ നിന്നും മുറവിളി ഉയർന്നിട്ടുണ്ട്. ഇത്രയൊക്കെ നടന്നിട്ടും, കുടിയേറ്റക്കാരാണ് ഈ അക്രമങ്ങൾക്ക് പിന്നെലെന്ന് തുറന്നു പറയാൻ പ്രധാന മന്ത്രി സ്റ്റെഫാൻ ലോഫ്വൻ തയ്യാറായിട്ടില്ല. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ അവരുടെ നിശബ്ദതക്ക് വിരാമമിട്ടു തുടങ്ങിയിരിക്കുന്നു.

രണ്ടു വർഷം മുൻപ് വരെ ആരെങ്കിലും കുറ്റകൃത്യങ്ങളെ അഭയാർത്ഥികളുമായി ബന്ധപ്പെടുത്തിയാൽ അവരെ വംശീയ വിദ്വേഷികളായി പുച്ഛിക്കുമായിരുന്നു സ്വീഡനിലെ പൊതുസമൂഹം. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. സത്യം അംഗീകരിക്കാൻ സ്വീഡന്റെ പൊതുസമൂഹം മുന്നോട്ട് വന്നിരിക്കുകയാണ്. സ്വീഡനിൽ കുറ്റകൃത്യങ്ങൾക്കായി മാത്രം എത്തിയ നാല്പതോളം മാഫിയാ സംഘങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തരത്തിൽ ഇവിടെ കുടിയേറിയ ഒരു ക്രിമിനൽ സംഘമാണ് അലിഖാൻ ഗ്രൂപ്പ്. സംഘത്തിലെ ചിലരുടെ പേർക്ക് കുറ്റാരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും എല്ലാവരും കുറ്റവാളികളല്ല എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 200 ൽ അധികം കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പല കേസുകളിലും ദുരൂഹമായ കാരണങ്ങളാൽ പരാതിക്കാർ പരാതി പിൻവലിക്കുകയായിരുന്നു. അലിഖാൻ കുടുംബത്തിലെ 120 അംഗങ്ങളിൽ 60 പേർ 15 വയസ്സിന് മേൽ പ്രായമുള്ളവരാണെന്നും അവരിൽ 40 പേർ പുരുഷന്മാരാണെന്നും അവരിൽ 30 ൽ അധികം പേർക്ക് ക്രിമിനൽ ചരിത്രമുണ്ടെന്നും പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീ പീഡനം, ശാരീരിക പീഡനം, മയക്കുമരുന്ന് കടത്ത്, നിയമ വിരുദ്ധമായി ആയുധം കൈയിൽ വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ കുടുംബാംഗങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ എതിരാളികളായ ബക്കാ കുടുംബത്തിലെ ഒരംഗം, അലിഖാൻ കുടുംബത്തിലെ ഒരംഗത്തിനെ വെടിവച്ചതിനെ തുടർന്നായിരുന്നു ആഗസ്റ്റിൽ നിരത്തുകൾ തടഞ്ഞുള്ള വാഹനപരിശോധനകൾ നടന്നത്.

പരസ്പരം ബന്ധമുള്ള കുടുംബങ്ങളിൽ അംഗങ്ങൾ ചേർന്നാണ് അലിഖാൻ സംഘം രൂപീകരിച്ചിരിക്കുന്നത്. സ്വീഡനിലെ ഏറ്റവും ഭീകരവും, അക്രമാസക്തവുമായ ഈ മാഫിയാ സംഘത്തിന് ജർമ്മനി, ഡെന്മാർക്ക്, ലെബനൺ എന്നിവിടങ്ങളിലും ബന്ധങ്ങളുണ്ട്. ലെബനണിലെ അഭ്യന്തര യുദ്ധകാലത്ത്, 1984-ൽ സ്വീഡനിൽ അഭയം തേടിയെത്തിയ ഹാഷിം അലി ഖാൻ എന്ന 63 കാരനാണ് ഈ സംഘത്തിന്റെ തലവൻ.

വടക്ക് കിഴക്കൻ ഗോഥൻബർഗിലെ അമ്മ്ഗേർഡിൽ താമസം ആരംഭിച്ച ഖാൻ ഇപ്പോൾ ആ പ്രദേശത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി വിലസുകയാണ്. ദിവസേന കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ അയാളെ സന്ദർശിക്കാനെത്തും. അടുത്തുള്ള സലാം മസ്ജിദിലെ പ്രാർത്ഥനകൾക്ക്‌നേതൃത്വം നൽകുന്ന ഇയാൾ അവിടെ യുവാക്കൾക്ക് ആയോധന കലയൈൽ പരിശീലനവും നൽകുന്നുണ്ട്.

അലിഖാനെ 2019 ൽ രണ്ടു തവണ അറസ്റ്റ് ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടില്ല. അതിലൊന്ന് ഒരു മെഷിൻ ഗൺ അനധികൃതമായി കൈവശം വച്ചു എന്ന കേസായിരുന്നു. അലിഖാന്റെ പ്രായപൂർത്തിയാകാത്ത പേരക്കുട്ടി, അത് തന്റേതാണെന്ന് അവകാശപ്പെട്ട് എത്തിയതോടെ അലിഖാൻ കേസിൽ നിന്നും മുക്തനായി. പ്രായപൂർത്തിയാകാത്തതിനാൽ, സ്വീഡന്റെ ഉദാരമായ നിയമങ്ങൾ നൽകുന്ന ഇളവുകളിലൂടെ പേരക്കുട്ടിയും രക്ഷപ്പെട്ടു. എന്നാൽ അലിഖാന്റെ ഏഴ് മക്കളിൽ അഞ്ചുപേരും അയാളുടെ മൂന്നു സഹോദരങ്ങളുംകൊലപാതകം, മയക്കുമരുന്ന് കടത്ത്, പൊലീസിനെ ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇയാളുടെ ഒരു മകൻ ഇബ്രാഹിം കണ്ണീർ വാതകം അനധികൃതമായി കടത്തിയതിന് അറസ്റ്റിലാവുകയുണ്ടായി. ഇളയമകൻ അബ്ദുൾ ബാസിത് ഒരു ചിലി പൗരനെ കൊന്നകേസിൽ ശിക്ഷ അനുഭവിക്കുകയുമാണ്. ഇയാളുടെ 34 പേരക്കുട്ടികളിൽ ഒമ്പത് പേരും വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് സ്റ്റോക്ക്ഹോമിനടുത്ത് ഒരു 12 വയസ്സുള്ള വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചിരുന്നു. ഗോഥൻബർഗിൽ തന്റെ സ്‌കൂളിനു പുറത്ത് ആയുധധാരികളായ രണ്ടുപേരെ കണ്ടു എന്ന് റിപ്പോർട്ട് ചെയ്തതിന് ഒരു അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസമാണ് ഡലാർണ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികൾ കുടിയേറ്റക്കാർ തിങ്ങിനിറഞ്ഞ സ്ഥലത്തുനിന്നും തങ്ങളുടെ താമസം മാറ്റണമെന്ന് അപേക്ഷിച്ച് കത്തു നൽകിയത്. സോമാലിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് ഈ ഭാഗത്ത് കൂടുതലായി ഉള്ളത്. യൂണിവേഴ്സിറ്റി ലീഡർമാർക്ക്, ഇന്റർനാഷണൽ സ്റ്റുഡന്റ്സ് യൂണിയനു വേണ്ടി ഇന്ത്യൻ വിദ്യാർത്ഥിനിയായ മുഫാസരിൻ അഹമ്മദ് എഴുതിയ എഴുത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.മോഷണവും ആക്രമണവും ഈ ഭാഗങ്ങളിൽ സ്ഥിരം സംഭവങ്ങളാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വീഡനിൽ ജീവിക്കുന്ന ഒരു പ്രതീതി ഇല്ലെന്നാണ് ഈ വിദ്യാർത്ഥി സമൂഹം പറയുന്നത്. സ്വീഡിഷ് ഭാഷ കേൾക്കാനേ കഴിയുന്നില്ല. സ്വീഡിഷ് സംസ്‌കാരം എന്തെന്നറിയുവാനും കഴിയുന്നില്ല. ഏതോ അടച്ചുപൂട്ടപ്പെട്ട ദ്വീപിൽ നിൽക്കുന്ന പ്രതീതിയാണെന്നും ഇവർ പറയുന്നു.കുടിയേറ്റക്കാരായ യുവാക്കൾ വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഒരു തുറന്ന ലോകം എന്ന പ്രതിച്ഛായയായിരുന്നു സ്വീഡന് വർഷങ്ങളായി ഉള്ളത്. അതുകൊണ്ടു തന്നെയാണ് 30 വർഷങ്ങൾക്ക് മുൻപ് തന്നെ, അഭയം തേടിയെത്തിയവരെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇക്കൂട്ടത്തിൽ വന്നതാണ് അലി ഖാനും കുടുംബവും. ഫലസ്തീൻ, മാർഡിൻ, തെക്ക്കിഴക്കൻ തുർക്കി, ലെബനൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആദ്യകാല അഭയാർത്ഥികളിൽ കൂടുതലും. അടുത്തയിടെയായി സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ എത്തിയിട്ടുണ്ട്.

തികഞ്ഞ ഒരു ക്ഷേമരാഷ്ട്ര സങ്കല്പമാണ് സ്വീഡനിലുള്ളത്. വിവിധ നിലകളിൽ അവശതകളനുഭവിക്കുന്നവർക്ക് ഒരുപാട് സഹായങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. ഈ അഭയാർത്ഥികളിൽ ഭൂരിഭാഗം പേരും അത് ദുരുപയോഗം ചെയ്യുന്നതായും പരാതികൾ ഉയരുന്നുണ്ട്. വിവാഹമോചനം നേടിയതായി കാണിച്ച്, വിധവകൾക്ക് നൽകുന്ന സഹായങ്ങൾ തട്ടിയെടുക്കുക, രണ്ടുമൂന്നു മാസത്തേക്ക് രാജ്യംവിട്ടുപോയി, വീൽചെയറിൽ തിരിച്ചെത്തി അംഗപരിമിതർക്കുള്ള സഹായങ്ങൾ കരസ്ഥമാക്കുക തുടങ്ങിയവയൊക്കെ ഈ അഭയാർത്ഥികളുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു.

സ്വീഡനിലെ നിയമ വ്യവസ്ഥതന്നെ ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ളതാണ്. കോവിഡ് സമയത്തുപോലും ലോക്ക്ഡൗൺ ഏർപ്പെടുത്താതെ, ജനങ്ങൾ അനുസരിക്കും എന്ന വിശ്വാസത്തിൽ ചില നിർദ്ദേശങ്ങൾ നൽകുക മാത്രമായിരുന്നു സർക്കാർ ചെയ്തിരുന്നത്. രാജ്യത്തിന് അതിയായ പ്രാധാന്യം കൽപിക്കുന്ന സ്വീഡിഷ് ജനത അത് അനുസരിക്കുകയും അതിന്റെ ഫലമായി കോവിഡിനെതിരായ പോരാട്ടത്തിൽ സമാനതകളില്ലാത്ത വിജയം കൈവരിക്കുകയുംചെയ്തു.

എന്നാൽ, ഈ അഭയാർത്ഥികൾ സ്വീഡനുമായി ഇഴകിച്ചേരാൻ ശ്രമിക്കുന്നില്ല എന്നാണ് കഴിഞ്ഞ 42 വർഷങ്ങളായി പൊലീസ് ഉദ്യോഗസ്ഥനായ ഉൾഫ് ബോസ്റ്റോം പറയുന്നത്. അവർ സ്വീഡൻ ഭരണകൂടത്തേയോ ഉദ്യോഗസ്ഥരേയോ വിശ്വാസത്തിൽ എടുക്കുന്നില്ല. രാജ്യത്തേക്കാൾ അവർക്ക് വലുത് അവരുടെ വിശ്വാസപ്രമാണങ്ങളും കുടുംബവുമാണ്. അതിനായി ഏത് ഹീനകൃത്യംചെയ്യുവാനും ഇവർ ഒരുക്കവുമാണ്. അദ്ദേഹം തുടരുന്നു.

സ്വീഡന്റെ മാനുഷിക പരിഗണനയിൽ ഊന്നിയുള്ള സമീപനം ഈ കുറ്റവാളികളായ അഭയാർത്ഥികളോട് വിലപ്പോകില്ലെന്നാണ് പലരും കണക്കാക്കുന്നത്. അഭയാർത്ഥികൾക്കെതിരെ സംസാരിച്ചാൽ വംശീയാധിഷേപമായി പൊതു സമൂഹം കണക്കാക്കിയിരുന്ന കാലത്തുനിന്നും ഇവരുടെ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നു തുടങ്ങി എന്നതുതന്നെ സ്വീഡനിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്.

ഇനി ഈ കുറ്റവാളികൾക്ക് മറ്റ് പരിഗണനകൾ നൽകാതെ കർശനമായ പൊലീസിങ് നടപ്പാക്കുകയാണ് വേണ്ടത് എന്ന അഭിപ്രായവും ഉയർന്നു വന്നുകഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP