Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

കാരബാഖിൽ അസർബൈജാന് ആയുധങ്ങൾ നൽകി ടർക്കിഷ് സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രസിഡണ്ട് എർദോഗനെതിരെ ലോകം ഒരുമിക്കുക; അസർബൈജാനും അർമീനിയയും ഏറ്റുമുട്ടൽ തുടരുമ്പോൾ ടർക്കി പ്രസിഡണ്ടിനെതിരെ ആഞ്ഞടിച്ച് അർമീനിയൻ പ്രധാനമന്ത്രി

കാരബാഖിൽ അസർബൈജാന് ആയുധങ്ങൾ നൽകി ടർക്കിഷ് സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രസിഡണ്ട് എർദോഗനെതിരെ ലോകം ഒരുമിക്കുക; അസർബൈജാനും അർമീനിയയും ഏറ്റുമുട്ടൽ തുടരുമ്പോൾ ടർക്കി പ്രസിഡണ്ടിനെതിരെ ആഞ്ഞടിച്ച് അർമീനിയൻ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

രാബാഖിൽ, തീവ്രവാദികളുടെ ആക്രമണങ്ങളുടെ സഹായത്തോടെ അസർബൈജാന് പിന്തുണനൽകി പഴയ തുർക്കി സാമ്രാജ്യം പുനഃസ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ടർക്കിഷ് പ്രസിഡണ്ട് റെസെപ് തയ്യിപ് എർദോഗൻ എന്ന് അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിന്യാൻ ആരോപിച്ചു. പണ്ടുകാലത്തെ അർമീനിയൻ വംശഹത്യയുടെ തുടർച്ചയാണ് ഇപ്പോൾ ടർക്കിയും അസർബൈജാനും നാഗോർണോ-കാരാബാഖ് മേഖലയിൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അസർബൈജാന്റെ കീഴിലുള്ളതും എന്നാൽ അർമീനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ളതുമായ മേഖലയിൽ നടക്കുന്ന പോരാട്ടത്തിൽ ഇതുവരെ മുന്നൂറിലധികം പേർ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഈ പോരാട്ട മേഖലയ്ക്ക് പുറത്തുള്ള അസർബൈജാൻ നഗരങ്ങളിലും അർമീനിയൻ സൈന്യം അക്രമം അഴിച്ചുവിടുന്നതായി അസർബൈജാനും ആരോപിച്ചു.

അസർബൈജാനിൽ നിന്നും യൂറോപ്പിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന കുഴലുകൾ ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. അത്ര തന്ത്രപ്രധാനമായ മേഖല കൈവിടാൻ അസർബൈജാൻ ഒരുക്കമല്ല. എന്നാൽ മേഖലയിലെ ഭൂരിപക്ഷം വരുന്ന അർമീനിയൻ വംശജരാകട്ടെ അസർബൈജാനിൽ നിന്നും സ്വാതന്ത്ര്യം കാംക്ഷിക്കുകയും ചെയ്യുന്നു. 25 വർഷത്തിലേറെയായി തുടരുന്ന തർക്കം ഈയടുത്താണ് മൂർഛിച്ചത്.

1915 മുതൽ 1923 വരെയുള്ള കാലഘട്ടത്തിൽ അന്നത്തെ തുർക്കിയിലെ ഓട്ടോമാൻ സാമ്രാജ്യം ഏകദേശം 1.5 ദശലക്ഷം അർമീനിയൻ വംശജരെ കൂട്ടക്കൊല ചെയ്തിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത്, തുർക്കിയുമായി യുദ്ധം ചെയ്തതിനാൽ, ഓട്ടോമാൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന പല അർമീനിയൻ വംശജരേയും കൊന്നിട്ടുണ്ട് എന്ന് തുർക്കിയും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ, അത് ഒരു ആസൂത്രണം ചെയ്ത വംശഹത്യയായിരുന്നു എന്ന കാര്യം തുർക്കി നിഷേഷിക്കുന്നുണ്ട്.

സോവിയറ്റ് യൂണിയനിൽ നിന്നും വിട്ടുപോന്ന പഴയ റിപ്പബ്ലിക്കുകളായ അർമീനിയയ്ക്കും അസർബൈജാനും ഇടയിൽ പതിറ്റാണ്ടുകളായി നിലനിന്ന സംഘർഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 27 നാണ് മൂർഛിച്ചത്. മാത്രമല്ല, മേഖലയിലെ ശക്തരായ റഷ്യയേയും തുർക്കിയേയും ഈ തർക്കത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. അർമീനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള കരാബാഖ് മേഖലയിൽ നടന്ന വിപ്ലവം 1994-ൽ പൂർണ്ണമായും അവസാനിച്ചിരുന്നു. അക്കാലത്തെ ഏകദേശം 30,000 ത്തോളം പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം പേർ നാടുവിട്ടു പോവുകയും ചെയ്തു എന്നാണ് കണക്കുകൾ പറയുന്നത്.

സെപ്റ്റംബർ മുതൽ ഈ വിപ്ലവം വീണ്ടും മൂർഛിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് സംഘർഷത്തിന് അറുതി വരുത്താനുള്ള ലോക രാഷ്ട്രങ്ങളുടെ ആഹ്വാനങ്ങളെല്ലാം ഇരു രാജ്യങ്ങളും തള്ളിക്കളയുകയാണ്. ഈ സംഘർഷം മേഖലയിൽ ഒരു യുദ്ധത്തിന് സാഹചര്യമൊരുക്കിയേക്കാം എന്ന് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

അസർബൈജാനെ സഹായിക്കുവാനായി സിറിയയിൽ നിന്നും സൈനികരെ തുർക്കി എത്തിച്ചു എന്നാണ് അർമീനിയ ആരോപിക്കുന്നത്. എന്നാൽ ഇത് തുർക്കി നിഷേധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP