Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇവിടെ ബോംബ് വർഷം തുടരുന്നു; അനേകായിരങ്ങൾ മരിച്ചു വീഴുന്നു; ബോംബാക്രമണത്തിൽ പരിക്കേൽക്കുന്നത് അനേകം പേർക്ക്; കെട്ടിടങ്ങൾ ഞൊടിയിടയിൽ ചാമ്പലാകുന്നു; ഇവിടെ ഒരു യുദ്ധം നടക്കുന്ന കാര്യം നമ്മളാരും അറിയുന്നില്ല; അർമീനിയയും അസർബൈജാനും യുദ്ധം തുടരുമ്പോൾ മൗനം പാലിച്ച് ലോകം

ഇവിടെ ബോംബ് വർഷം തുടരുന്നു; അനേകായിരങ്ങൾ മരിച്ചു വീഴുന്നു; ബോംബാക്രമണത്തിൽ പരിക്കേൽക്കുന്നത് അനേകം പേർക്ക്; കെട്ടിടങ്ങൾ ഞൊടിയിടയിൽ ചാമ്പലാകുന്നു; ഇവിടെ ഒരു യുദ്ധം നടക്കുന്ന കാര്യം നമ്മളാരും അറിയുന്നില്ല; അർമീനിയയും അസർബൈജാനും യുദ്ധം തുടരുമ്പോൾ മൗനം പാലിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

സർബൈജാനും അർമീനിയയ്ക്കും ഇടയിലുള്ള തർക്ക പ്രദേശത്ത് ഇരു സൈന്യങ്ങളുംതമ്മിൽ പോരാട്ടം ശക്തിപ്രാപിക്കവേ അസർബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗാഞ്ചയിൽ ഇന്നലെ അർമീനിയൻ സൈന്യം കനത്ത നാശം വിതച്ചു. നാഗോർണോ-കരാബാഖ് മേഖലെയുടെ അവകാശ തർക്കവുമായി ബന്ധപ്പെട്ട യുദ്ധം കഴിഞ്ഞയാഴ്‌ച്ച ശക്തിപ്രാപിച്ചതോടെ, ഈ മേഖലയുടെ തലസ്ഥാനവും അസർബൈജാന്റെ ഗാഞ്ചയും കനത്ത് ബോംബുവർഷത്തിന് സാക്ഷ്യം വഹിച്ചു.

നാരോർണോ-കരാബാഖ് മേഖലയിലെ പ്രധാന നഗരമായ സ്റ്റെപാനകെർട്ടിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ച മുതൽ കനത്ത ആക്രമണം നടക്കുകയാണെന്ന് അർമീനിയ ആരോപിച്ചു. ഇന്നലെയും ഇവിടെ സ്ഫോടന പരമ്പരകളുണ്ടായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത പുകപടലം ഉയരുന്നതും കാണാമായിരുന്നു. അതേസമയം, പടിഞ്ഞാറൻ അസർബൈജാനിലെ പ്രധാന നഗരമായ ഗാഞ്ചയിൽ അർമീനിയൻ സൈന്യം കനത്ത ആക്രമണം നടത്തിയതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. 3 ലക്ഷത്തിലധികം പേർ അധിവസിക്കുന്ന ഈ നഗരത്തിന് ആക്രമണത്തിൽ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിന് പുതുജീവൻ വച്ചതോടെ കഴിഞ്ഞ ഒരാഴ്‌ച്ചയായി ഇരു രാജ്യങ്ങൾക്കും ഇടയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. സിവിലിയൻ മേഖലകളിലാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 220 പേരിലധികം പേർ വിവിധ ആക്രമണങ്ങളിലായി മരണമടഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

യുദ്ധം നിർത്താനും സമാധാനം പുലർത്താനുമുള്ള അന്താരാഷ്ട്ര സമൂഹത്തിറ്റെ ആഹ്വാനങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഇരുരാജ്യങ്ങളുംകനത്ത പോരാട്ടം തുടരുകയാണ്. ഇരുഭാഗവുൻ ഓരോ ദിവസവും വിജയം അവകാശപ്പെടുന്നുമുണ്ട്. യുദ്ധം അവസാനിപ്പിക്കുവാൻ അർമീനിയൻ സൈന്യം തർക്കപ്രദേശത്തുനിന്നും പിൻവാങ്ങനമെന്നാണ് അസർബൈജാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് അർമീനിയക്ക് സമ്മതമല്ല.

അസർബൈജാൻ അവരുടെ അധികാരപ്രദേശമാണെന്ന് അവകാശപ്പെടുന്ന നാഗോർണോ-കാരാബാഖ് മേഖലകൾ പക്ഷെ അർമീനിയൻ വംശജർക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ അവിടത്തുകാർ അസർബൈജാനിൽ നിന്നും സ്വാതന്ത്ര്യം കാക്ഷിക്കുന്നു. ഇതാണ് ഈ മേഖലയിലെ സംഘർഷങ്ങൾക്ക് കാരണവും. എന്നാൽ, തങ്ങളുടെ അധീനതയിലുള്ള പ്രദേശം വിട്ടുകൊടുക്കാൻ അസർബൈജാനും ഒരുക്കമല്ല. ഇടക്കിടെ മുഴങ്ങുന്ന സൈറൻ വിളികളും, അവയുടെ ശബ്ദത്തെ അവ്യക്തമാക്കിക്കൊണ്ടുയരുന്ന സ്ഫോടന പരമ്പരകളും ഈ മേഖലയിൽ ആകെ ഭീതി വിതച്ചിരിക്കുകയാണ്.

അതേസമയം സ്റ്റെപനാകെർട്ട് പോലുള്ള അതിപ്രധാനമായ നഗരങ്ങളിൽ ജനവാസ കേന്ദ്രങ്ങളേയാണ് അസർബൈജാൻ ആക്രമിക്കുന്നതെന്ന് അർമീനിയൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ചരിത്രപ്രസിദ്ധമായ ശുഷ പട്ടണത്തിലും നിരവധി സാധാരണക്കാർ, അസർബൈജാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അർമീനിയ ആക്രമിച്ചു. അതേസമയം, തർക്ക മേഖലക്ക് പുറത്തുള്ള ഗാഞ്ചയിൽ ആക്രമണം നടത്തിയ അർമീനിയക്കെതിരെ അസർബൈജാനും രംഗത്തെത്തി.

അസർബൈജാന്റെ സഖ്യകക്ഷിയായ ടർക്കിയും അർമീനിയയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ടർക്കിയും അസർബൈജാനും ഒരു രാജ്യവും രണ്ട് സംസ്ഥാനങ്ങളുമാണെന്ന് പ്രക്ഷ്യാപിച്ച ടർക്കിഷ് വൃത്തങ്ങൾ, ഇരു മുസ്ലിം രാഷ്ട്രങ്ങളിലേയും ജനങ്ങൾ തികഞ്ഞ സൗഹാർദ്ദത്തിലാണെന്നും പറഞ്ഞു. അതേസമയം അസർബൈജാനിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യം വയ്ക്കുമെന്ന് കരാബാഖ് വിമത നേതാവ് അരായിക് ഹാർട്യുനൻ മുന്നറിയിപ്പ് നൽകി. അസർബൈജാനിലെ പ്രധാന നഗരങ്ങളിലെ താമസക്കാരോടെല്ലാം എത്രയും പെട്ടെന്ന് നഗരം വിട്ടു പോകാനും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന ബോംബിംഗിൽ ഹാർട്യുനന് മാരകമായ പരിക്കേറ്റെന്ന് അസർബൈജാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഹാർട്യുനൻ അത് നിഷേധിക്കുകയാണ്

വിഘനവാദികൾ 1990 ൽ കൈയടക്കിയിരുന്ന ജബ്രായിൽ പട്ടണം തിരിച്ചുപിടിച്ചതായി അസർബൈജാൻ അവകാശപ്പെട്ടു. എന്നാൽ, അതും അർമീനിയ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സമാധാനത്തിന് ശ്രമിക്കുന്ന റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യുദ്ധം ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ടു.

1990 കളിൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾതന്നെ അസർബൈജാനിൽ നിന്നും വിട്ടുനിൽക്കാനുള്ള കരാബാഖിന്റെ തെരുമാനം അന്നും ഒരു യുദ്ധത്തിനു കാരണമായിരുന്നു. ഏകദേശം 30,000 ത്തോളം പേറാണ് അന്ന് മരണമടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP