Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പെൺകുട്ടികൾക്ക് ആർത്തവം ആരംഭിച്ചാൽ ഉടൻ വിവാഹം നടത്താം; വീട്ടുകാരുടെ സമ്മതമുണ്ടെങ്കിൽ നിർബന്ധിത വിവാഹം നിയമവിധേയം; ലൈംഗിക പീഡനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ സോമാലിയൻ പാർലമെന്റ് പരിഗണിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഇതൊക്കെ; സോമാലിയയുടെ പുതിയ നിയമത്തെ ലോകമാകെ എതിർക്കുമ്പോൾ

പെൺകുട്ടികൾക്ക് ആർത്തവം ആരംഭിച്ചാൽ ഉടൻ വിവാഹം നടത്താം; വീട്ടുകാരുടെ സമ്മതമുണ്ടെങ്കിൽ നിർബന്ധിത വിവാഹം നിയമവിധേയം; ലൈംഗിക പീഡനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ സോമാലിയൻ പാർലമെന്റ് പരിഗണിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഇതൊക്കെ; സോമാലിയയുടെ പുതിയ നിയമത്തെ ലോകമാകെ എതിർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രു പെൺകുട്ടിക്ക ആരത്തവകാലം ആരംഭിച്ചാൽ ഉടനെ ആ പെൺകുട്ടി വിവാഹം കഴിക്കുന്നത് നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഒരു നിയമം പാസാക്കുവാൻ സൊമാലിയൻ പാർലമെന്റ് ആലോചിക്കുന്നു. മാത്രമല്ല, സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം ചെറുക്കുന്നത് ഉന്നംവച്ചുകൊണ്ടുള്ള ഈ ബില്ലിൽ, കുടുംബത്തിന്റെ സമ്മതമുണ്ടെങ്കിൽ നിർബന്ധിത വിവാഹം നിയമാനുസൃതമാനെന്നും വ്യവസ്ഥയുണ്ട്. ലോകത്തിലെ ഏറ്റവും യാഥാസ്ഥികമായ രാജ്യങ്ങളിൽ ഒന്നായ സൊമാലിയയിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ വർഷങ്ങളായുള്ള ശ്രമത്തിന്റെ നാടകീയമായ അന്ത്യമാണ് ഈ നിയമം.

സോമാലിയയിലേയും ലോകത്തിലെ തെന്നെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്ന കാര്യത്തിൽ തിരിച്ചടിയാണ് ഈ നിയമം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വക്താവ് അഭിപ്രായപ്പെട്ടത്. ലൈംഗികാതിക്രമത്തിന്ീരയായവരെ സംരക്ഷിക്കുന്നതിൽ ഈ നിയമം പ്രതിബന്ധമാണെന്നും അത് ഉടൻ തന്നെ പിൻവലിക്കണമെന്നും അവർ ആശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ 2014-15 ലെ കണക്കനുസരിച്ച് സോമാലിയയിലെ 45 ശതമാനം യുവതികളും18 വയസ്സിന് മുൻപ് വിവാഹിതരോ അല്ലെങ്കിൽ പങ്കാളിയുമായി ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചവരോ ആണ്.

Stories you may Like

2013-ൽ ലൈംഗികാതിക്രമങ്ങൾ ചെറുക്കുന്ന നിയമത്തിന് കൂടുതൽ ശക്തിപകരണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം സോമാലിയ സമ്മതിക്കുകയും അതിനായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒരു നിയമത്തിന് രൂപംകൊടുക്കുകയും അത് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാ കഴിഞ്ഞ വർഷം അത് പാർലമെന്റിന്റെ അംഗീകാരത്തിനായി എത്തിയപ്പോൾ അത് നിലവിലുള്ള നിയമത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉള്ളതാണെന്ന് ചൂണ്ടിക്കാണിക്കുകയും, നിലനിൽക്കുന്ന വ്യത്യാസങ്ങളോടെ അവതരിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ബിൽ തിരിച്ചയക്കുകയായിരുന്നു.

ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന പുതിയ ബില്ല്, ശൈശവ വിവാഹത്തോടൊപ്പം മറ്റ് പല അനാചരങ്ങളും നിയമാനുസൃതമാക്കാൻ അനുവദിക്കുന്ന ഒന്നാണ്. ഇവയെല്ലാം നിയമം മൂലം തന്നെ നിരോധിക്കേണ്ട കാര്യങ്ങളാണ് താനും. ഈ ബിൽ പാസാക്കുന്നത് മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെ ആയിരക്കണക്കിന് സൊമാലിയൻ പൗരന്മാർ ഈ ബില്ലിനെതിരെയുള്ള പരാതിയിൽ ഒപ്പുവച്ചുകഴിഞ്ഞു.

കുട്ടികളിൽ നിന്നും അവരുടെ ബാല്യം ബലമായി പിടിച്ചുപറിക്കാൻ സഹായിക്കുന്ന ഈ നിയമം ഒരു കാരണവശാലും പാസ്സാക്കരുത് എന്നുതന്നെയാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അതേ സമയം, കഴിഞ്ഞ വർഷം പാർലമെന്റിൽ എത്തിയ ബിൽ സ്ത്രീകളുടെ സുരക്ഷ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ ഉറപ്പാക്കുന്ന ഒന്നായിരുന്നു എന്നും ഐക്യരാഷ്ട്ര സഭ പ്രതിനിധി ചൂണ്ടിക്കാട്ടി.

കൊറോണയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ യാത്രാ വിലക്കുകൾ കാരണം ഇപ്പോൾ തന്നെ സോമാലിയയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, ഒട്ടുമിക്ക പെൺകുട്ടികളും നിർബന്ധിത ചേലാ കർമ്മത്തിന് വിധേയരാകുന്നുമുണ്ട്. മഹാവ്യാധി പകരുവാൻ തുടങ്ങിയതിൽ പിന്നെ സ്ത്രീകൾക്കെതിരെ ബാലാത്സംഗം ഉൾപ്പടെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊറോണമൂലം ഉയർന്നു വന്ന സാമ്പത്തിക പ്രതിസന്ധിയും, വിദ്യാഭ്യാസ രംഗം താറുമാറായതും ശൈശവ വിവാഹങ്ങൾ വർദ്ധിക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂനിന്മേൽ കുരു എന്ന നിലയിലെത്തിയ വെള്ളപ്പൊക്കവും ദുരിതത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അയൽരാജ്യമായ എത്യോപ്യയിലെ ഉയർന്ന പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയാണ് സോമാലിയയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP