Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെയ്റൂട്ട് തുറമുഖവും വിമാനത്താവളവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലോ? ആരോപണവുമായി ലബനീസ് നേതാവ്; ഭീകര സംഘടന ഒരു രാജ്യത്തെ വിഴുങ്ങുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മഹാ സ്ഫോടനത്തിൽ ആഡംബര കപ്പൽ പോലും മുങ്ങി; ബെയ്റൂട്ട് സ്ഫോടനത്തിന്റെ വിശദാംശങ്ങൾ പുറത്താകുമ്പോൾ

ബെയ്റൂട്ട് തുറമുഖവും വിമാനത്താവളവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലോ? ആരോപണവുമായി ലബനീസ് നേതാവ്; ഭീകര സംഘടന ഒരു രാജ്യത്തെ വിഴുങ്ങുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മഹാ സ്ഫോടനത്തിൽ ആഡംബര കപ്പൽ പോലും മുങ്ങി; ബെയ്റൂട്ട് സ്ഫോടനത്തിന്റെ വിശദാംശങ്ങൾ പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തുവരെ 137 പേർ മരിക്കുകയും ബെയ്റൂട്ട് നഗരത്തിന്റെ പകുതിയോളം നശിക്കുകയും ചെയ്ത സ്ഫോടനത്തിന് കാരണക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണവും ഹിസ്ബുള്ള എന്ന തീവ്രവാദി ഗ്രൂപ്പുമാണെന്ന് ലെബനനിലെ ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. നഗരത്തിലെ തുറമുഖവും വിമാനത്താവളവും നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണെന്ന് എല്ലാവർക്കും അറിയാമെന്നും തുറമുഖത്തിനടുത്തെ വെയർഹൗസിൽ സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരുന്നു എന്ന് സർക്കാരിന് അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും 2005 ൽ കൊല്ലപ്പെട്ട ലെബനീസ് മുൻ പ്രധാനമന്ത്രി റഫീഖിന്റെ മകൻ ബാഹാ ഹൈരി ആരോപിച്ചു.

രണ്ട് ദശലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന ഒരു നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും അപകടകാരിയായ ഒരു സ്ഫോടകവസ്തു ആറ് വർഷക്കാലം എങ്ങനെ സൂക്ഷിച്ചു എന്നത് തികച്ചും പ്രസക്തമായ ചോദ്യമാണെന്നായിരുന്നു 54 കാരനായ ഹൈരി പറഞ്ഞത്. ഇത് സൂക്ഷിച്ചിരുന്ന തുറമുഖവും പരിസരവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തുറമുഖത്തുനിന്നും വിമാനത്താവളത്തില്ന്നിന്നും ഒരു വസ്തുവും അവരുടെ അറിവില്ലാതെ വരികയോ പോവുകയോ ഇല്ല.

ഒരു ചെറിയ അണുബോംബിന്റെ ശക്തിയുണ്ടായിരുന്ന സ്ഫോടനത്തിൽ ഇതുവരെ 137 പേർ മരിക്കുകയും 5000 ത്തിൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. 120 മീറ്റർ നീളമുള്ള ഒരു ആഡംബര കപ്പൽ മുങ്ങിപ്പോയ സ്ഫോടനത്തിൽ മൊത്തം 5 ബില്ല്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു മുതിർന്ന സൈനിക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ചില തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.

തുറമുഖ ഉദ്യോഗസ്ഥർ ഉൾപ്പടെ 18 പേരെ ചോദ്യം ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അന്വേഷണം തുറമുഖ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റി നടക്കുമ്പോഴും ഭൂരിപക്ഷം ജനങ്ങളും പഴിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന ഭരണകൂടമാണ് സ്ഫോടനത്തിന് ഉത്തരവാദി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതേസമയം, സ്ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിനെ കുറിച്ചും അതുകൊണ്ടുവന്ന കപ്പലിനെ കുറിച്ചും അതിന്റെ ഉടമയായ, സൈപ്രസിൽ താമസിക്കുന്ന റഷ്യൻ വ്യാപാരിയെ സൈപ്രസ് പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിൽക്കുന്ന ഭരണകൂടത്തിനെതിരെ കഴിഞ്ഞ വർഷം ആരംഭിച്ച പ്രതിഷേധം സ്ഫോടനത്തോടെ കടുത്തിട്ടുണ്ടെന്നാണ് ലെബനിൽ നിന്നുള്ള റിപ്പോർട്ടുകൾസൂചിപ്പിക്കുന്നത്. ലബനീസ് ജനതക്ക് പൂർണ്ണ സഹായം വാഗ്ദാനം ചെയ്ത ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പക്ഷെ, ലെബനീസ് നേതാക്കൾ ഒരു മാറ്റത്തിന് തയ്യാറായില്ലെങ്കിൽ രാജ്യം കുട്ടിച്ചോറാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇസ്രയേൽ ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ മുന്നറിയിപ്പിനെ ശരിവയ്ക്കുന്നതാണ് ഹൈരിയുടെ വാക്കുകൾ ഇറാനും ഖുദ് തീവ്രവാദികളും സിവിലിയൻ സമുദ്ര പാതകൾ ദുരുപയോഗം ചെയ്യുവാൻ ആരംഭിക്കുന്നു എന്നയിരുന്നു അന്ന് ഇസ്രയേൽ പറഞ്ഞത്. ബെയ്റൂട്ടിലെ തുറമുഖം ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലാണെന്നും അന്നിസ്രയേൽ അംബാസിഡർ വ്യക്തമാക്കിയിരുന്നു.

പൂർണ്ണമായും സർക്കാർ പിന്തുണയോടെയാണ് ഹിസ്ബുള്ള പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച ഹൈരി, ഈ സ്ഫോടനത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഒരു അന്വേഷണം വേണമെന്ന് ആവവശ്യപ്പെട്ടിട്ടുണ്ട്. മുൻ പ്രസിഡന്റ് റാഫിഖ് ഹൈരിയുടെ കൊലപാതകം അന്വേഷിക്കുന്ന ഒരു പ്രത്യേക ട്രിബ്യുണൽ ഈ വെള്ളിയാഴ്‌ച്ച വിധി പ്രസ്താവിക്കാനിരിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അത് ഓഗസ്റ്റ് 18 ലേക്ക് മാറ്റിയിട്ടുണ്ട്.

പ്ഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോർജ്ജിയയിൽ നിന്നും മൊസാംബിലേക്ക് കൊണ്ടുപോവുകയായിരുന്ന അമോണിയം നൈട്രേറ്റ് പല കാരണങ്ങളാൽ ബെയ്റൂട്ടിൽ പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിന്റെ ഉടമയായ റഷ്യൻ വ്യാപാരി, ഏറെ ശ്രമിച്ചിട്ടും ഇത് വിട്ടുകിട്ടാതെയായപ്പോൾ കപ്പൽ ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് ഈ സ്ഫോടകവസ്തു തുറമുഖത്തിനടുത്തുള്ള ഒരു വെയർഹൗസിൽ സംഭരിച്ചത്.

തുറമുഖ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം അത് അവിടെനിന്ന് നീക്കം ചെയ്യുവാനുള്ള അനുമതിക്കായി അപേക്ഷിച്ചെങ്കിലുംഭരണകൂടം അത് കേട്ടതായി പോലും ഭാവിച്ചില്ല. അതിന്റെ ദുരന്തഫലമാണ് ഇന്ന് ഒരു ജനത അനുഭവിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP