Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം ബി എസ് കിരീടാവകാശിയായി ചുമതലയേറ്റപ്പോൾ കാനഡയിൽ അഭയം തേടിയ രാജകുമാരനെ കൊല്ലാൻ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിർത്തിയിൽ പിടികൂടിയതിനാൽ ജീവൻ രക്ഷപ്പെട്ടെന്ന് സാദ് അൽ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്ത് സമ്മർദ്ദം ചെലുത്തുന്നു; സൗദി കിരീടാവകാശിക്കെതിരെ നിയമപോരാട്ടവുമായി ബന്ധുവായ മുൻ രാജകുമാരൻ

എം ബി എസ് കിരീടാവകാശിയായി ചുമതലയേറ്റപ്പോൾ കാനഡയിൽ അഭയം തേടിയ രാജകുമാരനെ കൊല്ലാൻ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിർത്തിയിൽ പിടികൂടിയതിനാൽ ജീവൻ രക്ഷപ്പെട്ടെന്ന് സാദ് അൽ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്ത് സമ്മർദ്ദം ചെലുത്തുന്നു; സൗദി കിരീടാവകാശിക്കെതിരെ നിയമപോരാട്ടവുമായി ബന്ധുവായ മുൻ രാജകുമാരൻ

മറുനാടൻ മലയാളി ബ്യൂറോ

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെതിരെ മറ്റൊരു ആരോപണം കൂടി ഉയരുന്നു. രാജകുടുംബത്തിലെ തന്നെ തന്റെ ഒരു പ്രമുഖ എതിരാളിയെ വധിക്കാനായി വടക്കേ അമേരിക്കയിലേക്ക് ഗുണ്ടാസംഘത്തെ അയച്ചു എന്നതാണ് പുതിയ പരാതി. മാത്രമല്ല, തന്റെ സഹോദരനേയും മക്കളേയും ബന്ധികളാക്കി വച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. അധികാരത്തിൽ എത്തുവാൻ എം ബി എസ് നടത്തിയ ഗൂഢാലോചനയുടെ മുഴുവൻ വിവരങ്ങളും തനിക്കറിയാം എന്നതുകൊണ്ടാണ് ഇതെന്നും പരാതിക്കാരൻ പറയുന്നു.

നേരത്തേ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നയേഫിന് കീഴിൽ കാബിനറ്റ് റാങ്കോടെ രഹസ്യാന്വേഷണ വിഭാഗം കൈകാര്യം ചെയ്തിരുന്ന സാദ് അൽജബാരിയാണ് പരാതിക്കാരൻ. നയെഫ് രാജകുമാരനെ അട്ടിമറിച്ച് എം ബി എസ് കിരീടാവകാശി ആയതോടെ സാദ് അൽജബാരി കാനഡയിലേക്ക് നാടുകടക്കുകയായിരുന്നു. ഇപ്പോൾ ടൊറൊണ്ടൊയിൽ താമസിക്കുന്ന സാദ് അൽജബാരി കൊളംബിയ ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നേരത്തേ കിരീടാവകാശിയായി വാഴിക്കപ്പെട്ടിരുന്ന മുഹമ്മദ് ബിൻ നയേഫിനെ അട്ടിമറിച്ചായിരുന്നു 2017 ൽ മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായത്. നയെഫും സൽമാന്റെ സഹോദരൻ അഹമ്മദ് രാജകുമാരനും ഇപ്പോൾ തടങ്കലിലാണ്. കിരീടാവകാശിക്കെതിരെ ഗൂഢാലോചന നടത്തി എന്നതാണ് അവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജകുടുംബത്തിലെ നിരവധിപേർ തടങ്കലിലാക്കപ്പെടുന്നുണ്ട്. തന്റെ അധികാരത്തിന് ഭീഷണിയാകുമെന്ന് സംശയിക്കുന്നവരെയെല്ലാം എം ബി എസ് തടങ്കലിലാക്കുകയാണ്.

തന്റെ ആറ് മക്കളുമൊത്ത് കാനഡയിലേക്ക് കുടികയറിയ അൽജബാരി അമേരിക്കൻ ഉദ്യോഗതലത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്. മാത്രമല്ല, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറെക്കാലമായുള്ള വിശ്വസ്തനായ സുഹൃത്തുകൂടിയാണ് അൽജബാരി. ഇതുപോലെ, ഒരു കാലത്തുകൊട്ടാര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന ജമാൽ ഖഷോഗിയും പിന്നീട് എം ബി എസിന്റെ കോപത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. അമേരിക്കൻ പൗരനായ ഖഷോഗി, ഒരു വിവാഹ സർട്ടിഫിക്കറ്റിനായി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റ് സന്ദർശിച്ചപ്പോഴായിരുന്നു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതിക ശരീര പോലും കണ്ടെത്തിയിട്ടില്ല.

എം ബി എസിന്റെ ആജ്ഞപ്രകാരം ഖഷോഗി വധിക്കപ്പെട്ടു എന്നാണ് പരക്കെയുള്ള് വിശ്വാസം. ഈ മരണത്തിന് ഉത്തരവാദി എം ബി എസ് ആണെന്നതിന്റെ വിവിധ തെളിവുകൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എ ക്ക് കൈമാറിയതാണ് തന്നെ വധിക്കാൻ ശ്രമിക്കുന്നതിനുള്ള ഒരു കാരണം എന്നാണ് അൽജബാരി പറയുന്നത്. ലോകം മുഴുവൻ ഏറെ വിവാദമായ ഖഷോഗിയുടെ കൊലപാതകം എം ബി എസിന്റെ പ്രതിഛായ തകർക്കുകയും ചെയ്തിരുന്നു.

അൽജബാരി എവിടെയുണ്ടെന്ന് കണ്ടുപിടിക്കാനായി ഒരു സംഘത്തെ അമേരിക്കയിലേക്ക് അയച്ചു എന്നാണ് അൽജബാരി ഫയൽ ചെയ്ത കേസിൽ പറയുന്നത്. ഖഷോഗിയുടെ വധത്തിന് രണ്ടാഴ്‌ച്ച കഴിഞ്ഞ് ടൈഗർ സ്‌ക്വാഡ് എന്നറിയപ്പെടുന്ന ഒരു കൊലപാതക സംഘം അൽജബാരിക്കായി കാനഡയിലേക്ക് തിരിച്ചു എന്നും പരാതിയിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിൽ വിദഗ്ദരായവർ അടങ്ങിയ സംഘം നിരവധി ഫോറെൻസിക് ഉപകരണങ്ങളും കൈയിൽ കരുതിയിരുന്നു.

ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ എത്തിയ അവർ വ്യത്യസ്ത പ്രദേശങ്ങളിൽ കൂടിയാണ് കാനഡയിൽപ്രവേശിക്കുവാൻ ശ്രമിച്ചത്. പൊലീസിന്റെ ശ്രദ്ധയിൽ പെടാതിരിക്കാനായിരുന്നു ഇത്. എന്നാൽ സംശയം തോന്നിയ കനേഡിയൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവരെ പിടികൂടുകയായിരുന്നു. സൗദിയിലെ മത മേലധ്യക്ഷന്മാരുടെ പിന്തുണയുള്ള എം ബി എസ്, അൽജബാരി വധിക്കപ്പെടണം എന്നൊരു ഫട്വ കൂടി അവരെ കൊണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരം നീചകൃത്യങ്ങൾക്കൊപ്പം, അൽജബാരിയെ വിട്ടുനൽകാൻ കാനഡയുമായി നയതന്ത്രജ്ഞർ മുഖേന ശ്രമിക്കുന്നുമുണ്ട്. എന്നാൽ കാനഡ ഇതിന് സമ്മതിച്ചിട്ടില്ല. ഇതിനു പുറമേ അൽജബാരിയെ സൗദിയിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിന്റെ രണ്ട് മക്കളെ സൗദി ഭരണകൂടം തടവിൽ ആക്കിയിരിക്കുകയാണെന്നുള്ള ഒരു പരാതി കൂടി ഉയർന്നിരുന്നു. ഈ കുട്ടികളെ സ്വതന്ത്രരാക്കാൻ ട്രംപ് ഇടപെടണമെന്ന് കഴിഞ്ഞ മാസം ചില സെനറ്റർമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP